AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Egg Side Effects: ദിവസവും എത്ര മുട്ട കഴിക്കാറുണ്ട്? അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്

Daily Egg Eating Side Effects: ഒരു ഇടത്തരം മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോളാണ് അടങ്ങിയിട്ടുള്ളത്. ബോഡി ബിൽഡിംഗ് ചെയ്യുന്നവർക്കും ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും മുട്ട പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ, അമൃതും അധികമായാൽ വിഷം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് മുട്ടയുടെ കാര്യത്തിലും. ദിവസവും പരിധിയിൽ കൂടുതൽ മുട്ട കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

Egg Side Effects: ദിവസവും എത്ര മുട്ട കഴിക്കാറുണ്ട്? അമിതമായാൽ ശരീരത്തിൽ സംഭവിക്കുന്നത്
പ്രതീകാത്മക ചിത്രംImage Credit source: Getty images
Neethu Vijayan
Neethu Vijayan | Published: 13 Jun 2026 | 12:53 PM

മുട്ട പോഷകങ്ങളുടെ ഒരു കലവറയാണ് എന്നതിൽ യാതൊരു സംശയവുമില്ല. ആരോ​ഗ്യ ​ഗുണം ഏറെയുള്ളതിനാൽ മിക്കദിവസവും അത് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നമ്മൾ ശ്രമിക്കാറുണ്ട്. ഗുണമേന്മയേറിയ പ്രോട്ടീൻ (High-Quality Protein), വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയെല്ലാം അടങ്ങിയ ഒരു സമ്പൂർണ്ണ ആഹാരമാണിത്. ബോഡി ബിൽഡിംഗ് ചെയ്യുന്നവർക്കും ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും മുട്ട പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ, അമൃതും അധികമായാൽ വിഷം എന്ന പഴഞ്ചൊല്ല് പോലെ തന്നെയാണ് മുട്ടയുടെ കാര്യത്തിലും. ദിവസവും പരിധിയിൽ കൂടുതൽ മുട്ട കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ എങ്ങനെ ബാധിക്കുമെന്ന് നമുക്ക് വിശദമായി പരിശോധിക്കാം.

അമിതമായി മുട്ട കഴിച്ചാൽ

കൊളസ്ട്രോൾ നില ഉയരാം: ഒരു ഇടത്തരം മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോളാണ് അടങ്ങിയിട്ടുള്ളത്. ഇത് പ്രധാനമായും മുട്ടയുടെ മഞ്ഞക്കരുവിലാണ് കാണപ്പെടുന്നത്. നമ്മുടെ ശരീരത്തിന് ഒരു ദിവസം ആവശ്യമുള്ള കൊളസ്ട്രോളിൻ്റെ ഭൂരിഭാഗവും ഒരു മുട്ടയിൽ നിന്ന് തന്നെ ലഭിക്കും. അതുകൊണ്ട് ദിവസവും ഒന്നിലധികം മഞ്ഞക്കരു കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിൻ്റെ (LDL) അളവ് കൂട്ടാൻ കാരണമായേക്കാം.

ALSO READ: പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരാണോ? ഷിഗെല്ലയെ അകറ്റിനിർത്താൻ ഈ കാര്യങ്ങൾ അറിയണേ

ഹൃദയാരോഗ്യത്തിന് നല്ലതല്ല: രക്തത്തിൽ ചീത്ത കൊളസ്ട്രോൾ അമിതമായാൽ അത് രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുകയും ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഭാവിയിൽ ഉയർന്ന രക്തസമ്മർദ്ദത്തിലേക്കും ഹൃദയാഘാത സാധ്യതയിലേക്കും വഴിമാറാം. പ്രത്യേകിച്ച് പ്രമേഹമുള്ളവരും ഹൃദ്രോഗ പാരമ്പര്യമുള്ളവരും മുട്ടയുടെ അമിത ഉപയോഗം നിയന്ത്രിക്കണം.

ദഹനപ്രശ്നങ്ങളും വയറുവീക്കവും: മുട്ടയിൽ കാർബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയിട്ടില്ല എന്നത് ആർക്കും അറിയാത്ത മറ്റൊരു രഹസ്യമാണ്. അതിനാൽ അമിതമായി മുട്ട കഴിക്കുന്നത് ചിലരിൽ മലബന്ധം, ഗ്യാസ് ട്രബിൾ, വയറുവീക്കം എന്നിവയ്ക്ക് കാരണമാകും.

വൃക്കകൾക്ക് മോശം: മുട്ടയിൽ പ്രോട്ടീൻ ഉയർന്ന അളവിലുണ്ട്. പ്രോട്ടീൻ ദഹിക്കുമ്പോൾ ശരീരത്തിൽ ‘നൈട്രജൻ’ ഉണ്ടാകുന്നു. ഇത് അമിതമാകുമ്പോൾ രക്തം ശുദ്ധീകരിക്കാൻ വൃക്കകൾക്ക് കൂടുതൽ പ്രവർത്തിക്കേണ്ടി വരുന്നു. വൃക്കരോഗമുള്ളവർ പ്രോട്ടീൻ അളവ് നിയന്ത്രിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകാം.

ദിവസവും എത്ര മുട്ട വരെ കഴിക്കാം?

വ്യത്യസ്ത ആളുകളുടെ ശാരീരിക അവസ്ഥ അനുസരിച്ച് മുട്ട കഴിക്കുന്നതിൻ്റെ അളവ് മാറാമെങ്കിലും പ്രമുഖ പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ സുരക്ഷിതമായ അളവ് അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

സാധാരണ വ്യക്തികൾ ദിവസവും ഒന്ന് മുതൽ രണ്ട് മുട്ട വരെ കഴിക്കാവുന്നതാണ്. മഞ്ഞക്കരു ഉൾപ്പെടെ കഴിക്കാം

വ്യായാമം ചെയ്യുന്നവർ അല്ലെങ്കിൽ അത്‌ലറ്റുകൾ മൂന്ന് മുതൽ അഞ്ച് മുട്ട വരെ കഴിക്കാവുന്നതാണ്. ഒരു മഞ്ഞക്കരു, ബാക്കി മുട്ടയുടെ വെള്ള മാത്രം.

ഹൃദ്രോഗികളും പ്രമേഹരോഗികളും ആഴ്ചയിൽ മൂന്ന് മുതൽ നാല് മുട്ട വരെയെ കഴിക്കാവൂ. അതും ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം.

മുട്ട കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

പാചകം ചെയ്യുന്ന രീതി: മുട്ട എണ്ണയിലോ വെണ്ണയിലോ ഫ്രൈ ചെയ്ത് കഴിക്കുന്നതിനേക്കാൾ ഏറ്റവും ആരോഗ്യകരം പുഴുങ്ങി കഴിക്കുന്നതാണ്. ഓംലെറ്റ് ഉണ്ടാക്കുമ്പോൾ അമിതമായി എണ്ണ ഉപയോഗിക്കുന്നത് കൊഴുപ്പ് ഇരട്ടിയാക്കും.

മുട്ടയുടെ വെള്ള മാത്രം: നിങ്ങൾക്ക് ഒന്നിൽ കൂടുതൽ മുട്ടകൾ ദിവസവും കഴിക്കണമെന്നുണ്ടെങ്കിൽ, ഒരു മഞ്ഞക്കരു കഴിക്കുന്നതിൽ പ്രശ്നമില്ല. മുട്ടയുടെ വെള്ളയിൽ കൊളസ്ട്രോൾ ഇല്ലെന്ന് മാത്രമല്ല നല്ല രീതിയിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

പച്ചമുട്ട ഒഴിവാക്കുക: ജിമ്മിൽ പോകുന്ന ചിലർ പച്ചമുട്ട പാലിൽ അടിച്ചുകുടിക്കാറുണ്ട്. ഇത് വില്ലനാണ്. പച്ചമുട്ടയിൽ ‘സാൽമൊണല്ല’ ബാക്ടീരിയ ബാധയ്ക്ക് സാധ്യതയുള്ളതിനാൽ ഇത് കടുത്ത വയറിളക്കത്തിനും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകാം.

English Summary:

Are you eating too many eggs daily? While they are packed with protein, overeating them can trigger unexpected health issues. Discover what science says about egg overconsumption, how it impacts your cholesterol and heart.

Follow Us