Pune Mumbai Bullet Train: 48 മിനിറ്റില്‍ മുംബൈയില്‍ എത്തണോ? യാത്രയെല്ലാം ഈസി, ഈ ട്രെയിനൊന്ന് വന്നോട്ടെ

India's Bullet Train to Cut Pune–Mumbai Travel to 48 Minutes: രാജ്യത്തെ പുത്തന്‍ തലമുള ബുള്ളറ്റ് ട്രെയിനുകളായി ബി35 രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനും സാധിക്കുന്ന കമ്പനികളെ കണ്ടെത്താനുള്ള നടപടികള്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആരംഭിച്ചിരിക്കുകയാണ്. ബി35 ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ പരമാവധി വേഗത 350 കിലോമീറ്ററായിരിക്കും.

Pune Mumbai Bullet Train: 48 മിനിറ്റില്‍ മുംബൈയില്‍ എത്തണോ? യാത്രയെല്ലാം ഈസി, ഈ ട്രെയിനൊന്ന് വന്നോട്ടെ

പ്രതീകാത്മക ചിത്രം

Published: 

28 Jun 2026 | 10:06 AM

അതിവേഗം കുതിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ ഇനിയും ഒരു വര്‍ഷം കാത്തിരിക്കണം. എന്നാല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയും. ട്രെയിനില്‍ ഇരുന്ന് മുഷിയാതെ അതിവേഗം യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് ബുള്ളറ്റ് ട്രെയിനുകളുടെ വരവ്. ഏഴ് റൂട്ടുകളിലാണ് രാജ്യത്ത് ആദ്യഘട്ടത്തില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുക.

രാജ്യത്തെ പുത്തന്‍ തലമുള ബുള്ളറ്റ് ട്രെയിനുകളായി ബി35 രൂപകല്‍പ്പന ചെയ്യാനും നിര്‍മിക്കാനും സാധിക്കുന്ന കമ്പനികളെ കണ്ടെത്താനുള്ള നടപടികള്‍ നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് ആരംഭിച്ചിരിക്കുകയാണ്. ബി35 ട്രെയിനുകള്‍ക്ക് മണിക്കൂറില്‍ പരമാവധി വേഗത 350 കിലോമീറ്ററായിരിക്കും. 320 കിലോമീറ്ററാകും പ്രവര്‍ത്തന വേഗത.

ഏഴ് ഇടനാഴികള്‍

ഒന്നിലധികം ഇടനാഴികളാണ് ബുള്ളറ്റ് ട്രെയിനിനായി ഒരുക്കാന്‍ പോകുന്നത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരാണസി, വാരാണസി-സിലിഗുരി എന്നിങ്ങനെയാണ് ഇന്ത്യയുടെ നിര്‍ദിഷ്ടം ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍.

യാത്രാ സമയം കുറയും

പ്രധാന നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന ബുള്ളറ്റ് ട്രെയിനുകള്‍ മണിക്കൂറുകളില്‍ നിന്നും മിനിറ്റുകളിലേക്കുള്ള കുറവാണ് വരുത്താന്‍ പോകുന്നത്.

  • മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് 1 മണിക്കൂര്‍ 57 മിനിറ്റ്
  • മുംബൈയില്‍ നിന്ന് പൂനെയിലേക്ക് 48 മിനിറ്റ്
  • ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് 73 മിനിറ്റ്
  • ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് 2 മണിക്കൂര്‍ 10 മിനിറ്റ്
  • പൂനെയില്‍ നിന്ന് ഹൈദരാബാദിലേക്ക് 2 മണിക്കൂര്‍ 8 മിനിറ്റ്
  • ഡല്‍ഹിയില്‍ നിന്ന് ലഖ്നൗവിലേക്ക് 2 മണിക്കൂര്‍
  • ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് 3 മണിക്കൂര്‍ 15 മിനിറ്റ്

Also Read: Bullet Train: 73 മിനിറ്റില്‍ ബെംഗളൂരു-ചെന്നൈ യാത്ര; ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ക്ക് പച്ചക്കൊടി

ആദ്യ സര്‍വീസ് ഇവിടെ

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക മുംബൈ-അഹമ്മദാബാദ് അതിവേഗ ഇടനാഴിയിലായിരിക്കും. 508 കിലോമീറ്റര്‍ പാതയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 2027 ഓഗസ്റ്റില്‍ ഗുജറാത്തിലെ 97 കിലോമീറ്റര്‍ സൂറത്ത്-വാപ്പി സെക്ഷനില്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം നടത്താനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

എന്തുകൊണ്ട് സ്വന്തം ട്രെയിന്‍ ഉണ്ടാക്കുന്നു?

2027 ല്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുമ്പോള്‍ അതിവേഗ റെയില്‍ ശൃംഖലയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് മാത്രമല്ല ഇന്ത്യ ചേക്കേറുന്നത്. ഇതോടൊപ്പം എഞ്ചിനീയറിങ് രംഗത്ത് വലിയ കുതിച്ചുചാട്ടം കൂടി രാജ്യത്ത് സംഭവിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ തദ്ദേശീയമായി നിര്‍മിക്കുന്നതാണ്. ഇന്ത്യയുടെ എഞ്ചിനീയറിങ് മേഖലയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടാന്‍ പോകുന്ന പുത്തന്‍ അധ്യായം കൂടിയാണിത്.

രണ്ട് ഘട്ടങ്ങളിലാണ് ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ നിര്‍മാണം, ആദ്യത്തേതില്‍ 280 കിലോമീറ്റര്‍ വേഗതയായിരിക്കും ട്രെയിന്‍ സെറ്റുകള്‍ക്ക്. രണ്ടാമത്തേതില്‍ 350 കിലോമീറ്റര്‍ ശേഷിയും ഉണ്ടായിരിക്കും. 250 കിലോമീറ്ററില്‍ കൂടുതല്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന രണ്ട് പ്രോട്ടോടൈപ്പ് ബുള്ളറ്റ് ട്രെയിന്‍ അല്ലെങ്കില്‍ അതിവേഗ ട്രെയിന്‍ സെറ്റുകള്‍ നിര്‍മിക്കുന്നതിനായി ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ബിഇഎംഎല്‍ ലിമിറ്റഡിന് 886.87 കോടി രൂപയുടെ കരാര്‍ നല്‍കിയിട്ടുണ്ട്.

English Summary

The proposed Pune–Mumbai bullet train is expected to reduce travel time to just 48 minutes, transforming connectivity between the two major cities. Here’s everything you need to know about the project’s route, station stops, travel time, and key highlights.

Follow Us
Related Stories
Bengaluru Vegetable Price: ബെംഗളൂരുവില്‍ പച്ചക്കറികള്‍ തൊട്ടാല്‍ പൊള്ളും; കനത്ത വിലക്കയറ്റം
Bengaluru Hebbal Tunnel: 2 മിനിറ്റില്‍ ഹെബ്ബാള്‍ കടക്കാം; ബല്ലാരി റോഡിലേക്ക് പുതിയ തുരങ്കപാത, യാത്രക്കാര്‍ക്ക് ആശ്വാസം
PM Modi Seychelles Visit: സീഷെല്‍സിന് ഫാസ്റ്റ് പട്രോളിങ് കപ്പല്‍ കൈമാറി ഇന്ത്യ; ബന്ധം സ്ഥിരവും ശക്തവുമാണെന്ന് മോദി
Earthquake: ഉത്തരേന്ത്യ വിറച്ചു! ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാന്‍?
Digital India: ഡിജിറ്റൽ ഇന്ത്യക്ക് 11 വയസ്സ്: ഇന്ത്യക്കാരുടെ ജീവിതം മാറ്റിമറിച്ച ഡിജിറ്റൽ വിപ്ലവം
Vande Bharat Express: വന്ദേഭാരത് ട്രെയിനുകളിലെ ലാസ്റ്റ് മിനിറ്റ് ബുക്കിങ് കേരളത്തിൽ ഉൾപ്പടെ വൻ ഹിറ്റ്, എങ്ങനെ ബുക്ക് ചെയ്യാമെന്ന് നോക്കാം!
കെഎസ്ആര്‍ടിസിയില്‍ ഗവിക്ക് പോയാലോ? ഈ ടൂര്‍ പാക്കേജ് എടുത്തോളൂ
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ