Bullet Train: 73 മിനിറ്റില്‍ ബെംഗളൂരു-ചെന്നൈ യാത്ര; ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ക്ക് പച്ചക്കൊടി
Bengaluru-Chennai Trip Could Take Just 73 Minutes on Bullet Train, Says Railways: ഏഴ് റൂട്ടുകളാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുക. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഈ മേഖലയില്‍ റെയിലിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. 2027 ഓഗസ്റ്റ് 15ന് പാത പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ബെംഗളൂരു: ഇന്ത്യയിലെ ട്രെയിന്‍ യാത്രകള്‍ അതിവേഗം സാധ്യമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കളത്തിലിറക്കാന്‍ പോകുന്ന പടക്കുതിരകളാണ് ബുള്ളറ്റ് ട്രെയിനുകള്‍. രാജ്യത്തെ പ്രധാന നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം കുറയ്ക്കാനും കണക്ടിവിറ്റി മെച്ചപ്പെടുത്താനും ബുള്ളറ്റ് ട്രെയിനുകള്‍ സഹായിക്കും. ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴികള്‍ക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം അംഗീകാരം നല്‍കിയത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ശരവേഗത്തില്‍ തന്നെ പൊതുജനങ്ങള്‍ക്ക് യാത്രകള്‍ നടത്താന്‍ സാധിക്കും.
അഭിമാനമാകും ഇടനാഴികള്‍
- മുംബൈ-ഹൈദരബാദ്
- മുംബൈ-പൂനെ
- ബെംഗളൂരു-ചെന്നൈ
- ബെംഗളൂരു-ഹൈദരാബാദ്
- പൂനെ-ഹൈദരാബാദ്
- ഡല്‍ഹി-ലഖ്‌നൗ
- ഡല്‍ഹി-വാരണാസി
- ഡല്‍ഹി-സിലിഗുരി
എന്നിങ്ങനെ ഏഴ് റൂട്ടുകളാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുക. മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ഈ മേഖലയില്‍ റെയിലിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. 2027 ഓഗസ്റ്റ് 15ന് പാത പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.
ബുള്ളറ്റ് ട്രെയിന്‍ യാത്രാ സമയം
- മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് ബുള്ളറ്റ് ട്രെയിനില്‍ പോകാന്‍ വെറും 1 മണിക്കൂര്‍ 57 മിനിറ്റ് മാത്രമേ സമയമെടുക്കൂ
- മുംബൈയില്‍ നിന്ന് പൂനെയിലേക്ക് ആണെങ്കില്‍ 48 മിനിറ്റ് വേണം
- ബെംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് 73 മിനിറ്റ്
- ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് 2 മണിക്കൂര്‍ 10 മിനിറ്റ്
- പൂനെയില്‍ നിന്ന് ഹൈദരാബാദിലേക്ക് 2 മണിക്കൂര്‍ 8 മിനിറ്റ്
- ഡല്‍ഹിയില്‍ നിന്ന് ലഖ്‌നൗവിലേക്ക് 2 മണിക്കൂര്‍
- ഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്ക് 3 മണിക്കൂര്‍ 15 മിനിറ്റ്
- ഡല്‍ഹിയില്‍ നിന്ന് സിലിഗുരിയിലേക്ക് 6 മണിക്കൂര്‍
ഇത്രയും സമയമാണ് ഓരോ യാത്രയ്ക്കും വേണ്ടി ബുള്ളറ്റ് ട്രെയിനിന് ആവശ്യമായി വരുന്നത്. മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, ഡല്‍ഹി-സിലിഗുരി തുടങ്ങിയ റൂട്ടുകളില്‍ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത് സാമ്പത്തിക, വ്യാവസായിക, സാങ്കേതിക, ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കാന്‍ സഹായിക്കുമെന്ന് റെയില്‍വേ വിശ്വസിക്കുന്നു.
നിര്‍മാണം എന്ന് പൂര്‍ത്തിയാകും?
നിലവില്‍ മുംബൈ-അഹമ്മാദാബാദ് റൂട്ടില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താനുള്ള നടപടികള്‍ മാത്രമാണ് പുരോഗമിക്കുന്നത്. ഈ റൂട്ടില്‍ 2027 ഓഗസ്റ്റ് 15 മുതല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. മറ്റ് റൂട്ടുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ സമയപരിധി നിശ്ചയിച്ചിട്ടില്ല. പാതയുടെ നിര്‍മാണം ആരംഭിക്കുന്നതിന് മുമ്പ് ഓരോ ഇടനാഴിയുടെയും സാധ്യത പഠനം, അംഗീകാരം, ഫണ്ടിങ്, ഭൂമി ഏറ്റെടുക്കല്‍ എന്നിവയ്‌ക്കെല്ലാമാണ് വിശദമായ പദ്ധതി രേഖ (ഡിപിആര്‍) ആവശ്യമാണ്.
508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയില്‍ ഇടനാഴിയില്‍ ജാപ്പനീസ് ടെക്‌നോളജിയായ ഷിന്‍കാന്‍സെന്‍ സംവിധാനം ഉപയോഗിച്ച നിര്‍മിച്ച ട്രെയിനാകും സര്‍വീസ് നടത്തും. പിന്നീട് മറ്റ് റൂട്ടുകളില്‍ ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ട്രെയിനുകളും ഉപയോഗിക്കും.
രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2017ലാണ് ഔദ്യോഗികമായി ആരംഭിക്കുന്നത്. ചുരുങ്ങിയ വര്‍ഷം കൊണ്ട് തന്നെ ലോകോത്തര നിലവാരത്തിലേക്ക് രാജ്യത്തെ ട്രെയിന്‍ ഗതാഗത സംവിധാനത്തെ ഉയര്‍ത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
English Summary
Indian Railways has revealed detailed travel-time estimates for the proposed Bengaluru-Chennai bullet train project. Once operational, the high-speed rail service could reduce the journey time between the two cities to just 73 minutes.