Bengaluru Train Service: ബംഗളൂരു യാത്രക്കാർക്ക് എട്ടിൻ്റെ പണി; ജൂൺ ആദ്യവാരം ട്രെയിൻ സർവീസുകൾ താറുമാറാകും, മാറ്റം ഇങ്ങനെ

Kerala To Bengaluru Train Diversions: വന്ദേ ഭാരത്, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളുടെ റൂട്ടുകൾ വഴിതിരിച്ചുവിടുകയും സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തുകയില്ല. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ യാത്രയ്ക്കായി ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യത്തിൽ നാട്ടിലേക്ക് വരാനും ബംഗളൂരുവിലേക്ക് മടങ്ങാനും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവരെയാണ് ഇത് ബാധിക്കുക.

Bengaluru Train Service: ബംഗളൂരു യാത്രക്കാർക്ക് എട്ടിൻ്റെ പണി; ജൂൺ ആദ്യവാരം ട്രെയിൻ സർവീസുകൾ താറുമാറാകും, മാറ്റം ഇങ്ങനെ

പ്രതീകാത്മക ചിത്രം

Published: 

22 May 2026 | 07:48 AM

ബെം​ഗളൂരു: വരാനിരിക്കുന്ന ജൂൺ ആദ്യവാരത്തിൽ കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യാൻ പ്ലാൻ ചെയ്യുന്നവർക്ക് തിരിച്ചടി നൽകി റെയിൽവേയുടെ പ്രഖ്യാപനം. ജൂൺ 7, 8 തീയതികളിൽ ട്രെയിൻ സർവീസുകളിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചിരിക്കുന്നത്. ട്രാക്ക് അറ്റകുറ്റപ്പണികൾ അടിയന്തരമായി തീർക്കേണ്ടതിനാലാണ് ട്രെയിൻ സർവീസുകളിൽ വലിയ തോതിലുള്ള നിയന്ത്രണങ്ങളും മാറ്റങ്ങളും ഏർപ്പെടുത്തിയിരിക്കുന്നത്.

വന്ദേ ഭാരത്, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകളുടെ റൂട്ടുകൾ വഴിതിരിച്ചുവിടുകയും സമയക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളിൽ ട്രെയിനുകൾ നിർത്തുകയില്ല. അവസാന നിമിഷത്തെ തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ യാത്രയ്ക്കായി ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വാരാന്ത്യത്തിൽ നാട്ടിലേക്ക് വരാനും ബംഗളൂരുവിലേക്ക് മടങ്ങാനും ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവരെയാണ് ഇത് ബാധിക്കുക.

ALSO READ: ബെംഗളൂരു പോകാൻ 720 രൂപ മതി! പുതിയ ട്രെയിൻ എത്തി, സമയവും ടിക്കറ്റ് നിരക്കുകളും അറിഞ്ഞോളൂ

സാധാരണയായി ഈസ്റ്റ് ബെംഗളൂരുവിൽ നിർത്താറുള്ള ട്രെയിനുകൾ ലക്ഷ്യസ്ഥാനത്തെത്താൻ മറ്റ് റൂട്ടുകളാകും ഉപയോഗിക്കുക. ചില ട്രെയിനുകൾ നിശ്ചയിച്ച സമയത്തിന് മുൻപേ പുറപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ബോർഡിംഗ് പോയിന്റുകൾ കൃത്യമായി പരിശോധിച്ച് വേണം യാത്ര പുറപ്പെടാനെന്ന് അധികൃതർ വ്യക്തമാക്കി.

ഏതൊക്കെ സർവീസുകളെ ബാധിക്കും?

ബംഗളൂരു-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ഹൈസ്പീഡ് സർവീസുകൾ കൃഷ്ണരാജപുരം സ്റ്റേഷൻ ഒഴിവാക്കിയാകും യാത്ര ചെയ്യുക. ചെന്നൈ ശതാബ്ദി എക്സ്പ്രസും കേരളത്തിലേക്കുള്ള നിരവധി ട്രെയിനുകളും സിറ്റി ബൈപാസ് ലൈൻ വഴിയാകും നിയന്ത്രണമുള്ള ദിവസങ്ങളിൽ സർവീസ് നടത്തുക. ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുമ്പോഴും ദീർഘദൂര യാത്ര തടസ്സമില്ലാത്ത രീതിയിലാണ് സർവീസ് ഒരുക്കിയിരിക്കുന്നതെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

മാറ്റങ്ങൾ ഇങ്ങനെ

ജൂൺ ഏഴിന് ഉച്ചകഴിഞ്ഞ് 3.50-ന് പുറപ്പെടുന്ന 16219 ചാമരാജനഗർ-തിരുപ്പതി എക്‌സ്‌പ്രസ്, കൃഷ്ണരാജപുരം, വൈറ്റ്ഫീൽഡ്, ബംഗാരപ്പേട്ട്, കുട്ടപ്പത്ത്, കപ്പേട്ട്, കപ്പേട്ട്, കടപ്പേട്ട് തുടങ്ങി നിരവധി സ്റ്റേഷനുകൾ ഒഴിവാക്കി ബൈയ്യപ്പനഹള്ളി, ചന്നസാന്ദ്ര, യെലഹങ്ക, ഹിന്ദുപൂർ, ധർമവാരം, പകല, തിരുപ്പതി വഴി സർവീസ് നടത്തും.

ജൂൺ ഏഴിന് ഉച്ചയ്ക്ക് 2.20 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 26652 എറണാകുളം ജംഗ്ഷൻ-കെഎസ്ആർ ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് കൃഷ്ണരാജപുരം ഒഴിവാക്കി സേലം, ഓമല്ലൂർ, ഹൊസൂർ, ബിച്ചുപാലി, ബൈയ്യപ്പനഹള്ളി വഴി സർവീസ് നടത്തും.

ട്രെയിൻ നമ്പർ 12647 കോയമ്പത്തൂർ-നിസാമുദ്ദീൻ കോംഗു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ജൂൺ 7 ന് വൈകുന്നേരം 4.30 ന് പുറപ്പെടും. സേലം, തിരുപ്പത്തൂർ, ജോലാർപേട്ട, റെനിഗുണ്ട, ധോൻ വഴി കൃഷ്ണരാജപുരം, യെലഹങ്ക, ഹിന്ദുപൂർ, ധർമ്മവരം, അനന്തപൂർ എന്നിവിടങ്ങൾ ഒഴിവാക്കിയാണ് സർവീസ്.

ജൂൺ 7ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പുറപ്പെടുന്ന ട്രെയിൻ നമ്പർ 22698 ഡോ എംജിആർ ചെന്നൈ സെൻട്രൽ-ഹുബ്ബള്ളി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് വൈറ്റ്ഫീൽഡ്, കൃഷ്ണരാജപുരം, എസ്എംവിടി ബംഗളൂരു എന്നിവ ഒഴിവാക്കി ബംഗാരപേട്ട്, കോലാർ, ചിക്കബല്ലാപൂർ, യെലഹങ്ക, യശ്വന്ത്പൂർ, തുംകുരു വഴി സർവീസ് നടത്തും.

ട്രെയിൻ നമ്പർ 20664 ഡോ എംജിആർ ചെന്നൈ സെൻട്രൽ-മൈസൂർ വന്ദേ ഭാരത് എക്സ്പ്രസ്, ജൂൺ 7 ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടുന്നതാണ്. കൃഷ്ണരാജപുരം ഒഴിവാക്കി കാട്പാഡി, ബംഗാരപേട്ട്, കോലാർ, ചിക്കബല്ലാപ്പൂർ, യെലഹങ്ക, കെഎസ്ആർ ബെംഗളൂരു വഴി തിരിച്ചുവിടും.

ജൂൺ 7ന് ഉച്ചകഴിഞ്ഞ് 3.30ന് പുറപ്പെടുന്ന 12607 ഡോ എംജിആർ ചെന്നൈ സെൻട്രൽ-കെഎസ്ആർ ബെംഗളൂരു ലാൽബാഗ് എക്‌സ്പ്രസ്, വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12027 ചെന്നൈ സെൻട്രൽ-കെഎസ്ആർ ബെംഗളൂരു ശതാബ്ദി എക്സ്പ്രസ് എന്നിവയും കോലാർ, യെലഹങ്ക, കൃഷ്ണരാജപുരം വഴി സർവീസ് നടത്തുന്നതാണ്.

ജൂൺ 7ന് രാത്രി 11.40ന് ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന 06565 എസ്എംവിടി ബെംഗളൂരു-മാൾഡ സ്‌പെഷ്യൽ ട്രെയിൻ യെലഹങ്ക, ധർമവാരം, ധോനെ, ഗുണ്ടൂർ, വിജയവാഡ വഴി തിരിച്ചുവിടും.

English Summary:

The Southern railway announced temporary changes in the movement of several important trains, including Vande Bharat, Shatabdi and Superfast services. June 7 and June 8 are likely to face major train diversions, skipped stoppages and delays Due engineering work between Krishnarajapuram and Whitefield Panel Cabin.

Follow Us
Related Stories
Bengaluru Bandh: ബെംഗളൂരുവില്‍ ബന്ദ്; കടകള്‍ തുറക്കില്ല, വന്‍ പ്രതിഷേധത്തിന് നീക്കം
Chennai Metro: 4 ടവറുകൾ, സ്കൈവാക്ക്; മെട്രോയുടെ സ്വപ്ന പദ്ധതി സെപ്റ്റംബറിൽ
Bengaluru Child Murder: ഭാര്യയുമായി തര്‍ക്കം, 11 മാസം പ്രായമുള്ള കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊന്ന് പിതാവ്
Narendra Modi: ബിന്താങ് ആദിപൂര്‍ണ മെഡല്‍ സ്വന്തമാക്കി മോദി; പ്രധാനമന്ത്രി ഇന്തോനേഷ്യയില്‍, അജണ്ടയില്‍ പദ്ധതികള്‍ പലത്‌
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
മണ്‍സൂണ്‍ സീസണില്‍ കേരളത്തില്‍ കണ്ടിരിക്കേണ്ട അടിപൊളി സ്ഥലങ്ങള്‍
തലമുടി എത്ര നാൾ കൂടുമ്പോൾ വെട്ടണം?
മനഃശക്തി ഒട്ടും ഇല്ലേ? ചൊവ്വാഴ്ച്ച ഇങ്ങനെ ചെയ്യൂ
ചീപ്പ് എങ്ങനെ വൃത്തിയാക്കണം? ശരിയായ രീതി ഇതാണ്‌
വെള്ളത്തിലൂടെയും പോകും വന്ദേഭാരത്
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?