Bengaluru-Mumbai Express: ബെംഗളൂരു പോകാൻ 720 രൂപ മതി! പുതിയ ട്രെയിൻ എത്തി, സമയവും ടിക്കറ്റ് നിരക്കുകളും അറിഞ്ഞോളൂ
Bengaluru-Mumbai Express Ticket Price: മേയ് 17-ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ ട്രെയിനിന്റെ ഉദ്ഘാടന സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തത്. ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ജീവനക്കാർ എന്നിവർക്കെല്ലാം ഈ പുതിയ സർവീസ് ഏറെ പ്രയോജനപ്പെടും.
ന്യൂഡൽഹി: കർണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ബെംഗളൂരുവിനും മുംബൈയ്ക്കും ഇടയിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. ആഴ്ചയിൽ രണ്ട് തവണയാണ് സർവീസ് ഉള്ളത്. മെയ് 17-ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് പുതിയ ട്രെയിനിന്റെ ഉദ്ഘാടന സർവീസ് വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്തത്. ബെംഗളൂരു,ഹുബ്ബള്ളി-ധാർവാഡ് മേഖല, ബെലഗാവി, പൂനെ, മുംബൈ എന്നിവിടങ്ങൾക്കിടയിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് റെയിൽ കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ സർവീസ് സഹായിക്കുമെന്നാണ് പ്രതീക്ഷ.
കൂടാതെ, ബിസിനസ്സ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ജീവനക്കാർ എന്നിവർക്കെല്ലാം ഈ പുതിയ സർവീസ് ഏറെ പ്രയോജനപ്പെടും. സർവീസ് സൗത്ത് വെസ്റ്റേൺ റെയിൽവേയാണ് ട്രെയിൻ സർവീസ് നിയന്ത്രിക്കുന്നത്.
ബെംഗളൂരു-മുംബൈ എക്സ്പ്രസ് സർവീസ്
ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിനും ലോകമാന്യ തിലക് ടെർമിനസിനും ഇടയിലാണ് 16553/16554 ട്രെയിൻ സർവീസ് നടത്തുന്നത്. 1,210 കിലോമീറ്റർ ദൂരം 24 മണിക്കൂറും 5 മിനിറ്റും കൊണ്ടാണ് ട്രെയിൻ പിന്നിടുന്നത്. മെയ് 23 മുതൽ ബെംഗളൂരുവിൽ നിന്നും മെയ് 24 മുതൽ മുംബൈയിൽ നിന്നും കൃത്യമായ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്കിടയിൽ ഇരുവശങ്ങളിലേക്കുമായി 15 സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ALSO READ: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ സൂപ്പറാകും; ലോകം തോല്‍ക്കും ഈ അതിവേഗ ട്രെയിനിന് മുന്നിൽ
സ്റ്റേഷനുകൾ
SMVT ബെംഗളൂരു-ലോകമാന്യ തിലക് ടെർമിനസ് എക്‌സ്‌പ്രസ് തുംകുരു, ദാവൻഗെരെ, എസ്എസ്എസ് ഹുബ്ബള്ളി, ധാർവാർ, ബെലഗാവി, മിറാജ്, സാംഗ്ലി, കരാഡ്, സത്താറ, ലോണാണ്ട്, പൂനെ, ലോണാവാല, കർജാത്ത്, കല്യാണ്, താനെ എന്നിങ്ങനെ 15 സ്റ്റേഷനുകളിലാണ് നിർത്തുന്നത്.
ട്രെയിൻ നമ്പർ 16553 (SMVT ബെംഗളൂരു – ലോകമാന്യ തിലക് ടെർമിനസ്) എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും രാത്രി 08:35 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടും. അടുത്ത ദിവസം (ബുധൻ, ഞായർ) രാത്രി 08:40-ന് മുംബൈയിൽ എത്തിച്ചേരുന്നതാണ്.
ട്രെയിൻ നമ്പർ 16554 ലോകമാന്യ തിലക് ടെർമിനസ്–എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും രാത്രി 11:15 ന് ലോകമാന്യ തിലക് ടെർമിനസിൽ നിന്ന് പുറപ്പെട്ട് തിങ്കൾ, വ്യാഴാഴ്ച ദിവസങ്ങളിൽ യഥാക്രമം രാത്രി 11:30 ന് ബെംഗളൂരുവിൽ എത്തിച്ചേരും.
കോച്ച്, ടിക്കറ്റ് നിരക്ക്
ഒരു എസി ടു-ടയർ കോച്ച്, നാല് എസി ത്രീ-ടയർ കോച്ചുകൾ, ആറ് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, നാല് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു ലഗേജ് കം ബ്രേക്ക് വാൻ, ഒരു ലഗേജ്-കം-ജനറേറ്റർ കാർ-കം-ബ്രേക്ക് വാൻ എന്നിവയാണ് ട്രെയിനിൽ ഉള്ളത്. സ്ലീപ്പർ ക്ലാസിന് 750 രൂപയും എസി 3-ടയറിന് 1,880 രൂപയും എസി 2-ടയറിന് 2,575 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
English Summary:
Indian Railways has launched a new bi-weekly express train service between Bengaluru and Mumbai. New SMVT Bengaluru–Lokmanya Tilak Terminus Express will connect Bengaluru, Hubballi-Dharwad, Belagavi, Pune, and Mumbai, improving travel convenience for passengers in Karnataka and Maharashtra.