ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറിയവർക്ക് സംവരണത്തിന് അ‌ർഹതയില്ല: സുപ്രീം കോടതി

New Supreme Court Verdict on Reservation: ഹിന്ദു സാമൂഹിക വ്യവസ്ഥയിൽനിന്ന് മറ്റ് മതങ്ങളിലേക്ക് മാറുന്ന ഒരു വ്യക്തിക്ക്, തന്റെ പഴയ സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 16 ( 4 ) പ്രകാരമുള്ള സംവരണാനുകൂല്യങ്ങൾ ആവശ്യപ്പെടാൻ അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ഇസ്ലാം, ക്രിസ്തുമതം അല്ലെങ്കിൽ മറ്റ് നോൺ- ഹിന്ദു മതങ്ങളിലേക്ക് മാറുന്നത് കൊണ്ടുമാത്രം ആ മതത്തിലെ പ്രത്യേക പിന്നാക്ക സമുദായത്തിലെ അംഗത്വം താനേ ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാം മതത്തിലേക്ക് മാറിയവർക്ക് സംവരണത്തിന് അ‌ർഹതയില്ല: സുപ്രീം കോടതി

New Supreme Court Verdict On Reservation

Published: 

15 Oct 2026 | 03:42 PM

ന്യൂഡൽഹി: രാജ്യത്തെ മതപരിവർത്തനത്തിൽ ഏറെ നിർണായക സ്വാധീനം ചെലുത്തുന്ന ഉത്തരവുമായി സുപ്രീം കോടതി. ഹിന്ദു മതത്തിൽനിന്ന് ഇസ്ലാം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളിലേക്ക് മതം മാറിയവർക്ക് അവരുടെ മുൻ സമുദായ പദവിയുടെ അടിസ്ഥാനത്തിൽ മാത്രം പിന്നാക്ക വിഭാഗ സംവരണത്തിന് അർഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹിന്ദു സാമൂഹിക വ്യവസ്ഥയിൽനിന്ന് മറ്റ് മതങ്ങളിലേക്ക് മാറുന്ന ഒരു വ്യക്തിക്ക്, തന്റെ പഴയ സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 16 ( 4 ) പ്രകാരമുള്ള സംവരണാനുകൂല്യങ്ങൾ ആവശ്യപ്പെടാൻ അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി.

ഇസ്ലാം, ക്രിസ്തുമതം അല്ലെങ്കിൽ മറ്റ് നോൺ- ഹിന്ദു മതങ്ങളിലേക്ക് മാറുന്നത് കൊണ്ടുമാത്രം ആ മതത്തിലെ പ്രത്യേക പിന്നാക്ക സമുദായത്തിലെ അംഗത്വം താനേ ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർക്ക് മാത്രമേ പട്ടികജാതി പദവി നൽകാൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി.

ALSO READ: നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിനെ എയർപോർട്ട് റോഡിലും ബാറിലും എത്തിച്ചു തെളിവെടുപ്പ് നടത്തി

ഇതിൽ ഉൾപ്പെടാത്ത മറ്റ് മതങ്ങളിലേക്ക് മാറുന്ന വ്യക്തിക്ക് തന്റെ മുൻ ജാതി അടിസ്ഥാനമാക്കിയുള്ള പട്ടികജാതി പദവിയും അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്നും വിധിയിൽ വ്യക്തമാക്കുന്നു. 2015-ൽ ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മാറുകയും 2016-ൽ ഗസറ്റ് വിജ്ഞാപനം വഴി സമീർ അഹമ്മദ് എന്ന് പേര് മാറ്റുകയും ചെയ്ത വ്യക്തിക്ക് തമിഴ്‌നാട് സർക്കാർ സംവരണ ആനുകൂല്യം നൽകിയതാണ് കേസിന്റെ തുടക്കം.

ചില പിന്നാക്ക സമുദായങ്ങളിൽനിന്ന് ഇസ്ലാമിലേക്ക് മതം മാറുന്നവർക്ക് നോട്ടിഫൈഡ് പിന്നാക്ക വിഭാഗ മുസ്ലിം (Backward Class Muslim) സമുദായ സർട്ടിഫിക്കറ്റ് അനുവദിച്ച് 2024-ൽ തമിഴ്നാട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മാറിയ വ്യക്തിക്ക് തമിഴ്‌നാട് സർക്കാർ സംവരണ ആനുകൂല്യം നൽകിയതിന് എതിരേ മദ്രാസ് ​ഹൈക്കോടതിൽ ഹർജി നൽകപ്പെട്ടു.

ഇസ്ലാം മതത്തിലേക്ക് മാറുന്നവർക്ക് പന്നാക്ക വിഭാഗ സാക്ഷ്യപത്രം നൽകാൻ അനുവദിച്ച 2024 -ലെ തമിഴ്നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരേ തമിഴ്‌നാട് സർക്കാരും ആനുകൂല്യം ലഭിച്ച വ്യക്തിയും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീം കോടതി ഇപ്പോൾ മദ്രാസ് ​ഹൈക്കോടതി വിധി ശരിവയ്ക്കുകയും തമിഴ്‌നാട് സർക്കാരും സ്വകാര്യ വ്യക്തിയും നൽകിയ ഹർജികൾ തള്ളുകയും ചെയ്തു.

മതപരിവർത്തനം നടത്തുന്നതിലൂടെ ഒരു വ്യക്തിയുടെ മുൻകാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ സ്വഭാവികമായി പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി വിലയിരുത്തി. കേവലം മതം മാറ്റത്തിന്റെ മാത്രം പേരിൽ ഒരു വിഭാഗത്തിന് സംവരണം നൽകുന്നത് സമൂഹത്തിൽ ഭിന്നതയ്ക്ക് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു.

പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ മാറ്റം വരുത്താനോ പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്താനോ സർക്കാർ നിയമപരമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും വിജ്ഞാപനത്തിലൂടെ അത് നടപ്പിലാക്കാൻ ആകില്ലെന്നും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ചന്ദ്രശേഖർ എന്നിവർ അ‌ടങ്ങിയ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. മതപരിവർത്തനവുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ ഈ കേസിലെ വിധി നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.

English Summary

The Supreme Court has clarified that individuals who have converted from Hinduism to other religions—including Islam—are not eligible for reservation benefits meant for backward classes based solely on their former community status. The Court stated that a person who leaves the Hindu social structure for another religion cannot claim reservation benefits under Article 16(4) of the Constitution on the grounds of their previous social backwardness.

Loading...
Unable to load recommendations.
Follow Us
Related Stories
എന്താണ് ‘7500’ കോഡ് ? എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ട സംഭവത്തിന് പിന്നാലെ ചർച്ചയായി ‘ട്രാൻസ്പോണ്ടർ കോഡുകൾ’
Namma Metro: ബെംഗളൂരുവിൽ റെഡ് ലൈൻ മെട്രോയ്ക്ക് പുത്തന്‍ ചുവടുവെപ്പ്; സർജാപൂരിൽ പഠനം ആരംഭിച്ചു
Narendra Modi: ഇന്ത്യ–കാനഡ ബന്ധത്തിൽ പുതിയ നീക്കം; വ്യാപാര കരാർ വേഗത്തിലാക്കാൻ മോദി
വിവാഹം കഴിക്കാൻ നിർബന്ധിച്ചു; യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി റൂം ഹീറ്റർ കൊണ്ട് പൊള്ളലേപ്പിച്ച് കാമുകൻ്റെ ക്രൂരത
കരിമ്പ് കർഷകരുടെ പ്രതിസന്ധി; പ്രശ്നങ്ങൾ പഠിക്കാൻ പുതിയ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ
സ്വർണ ബിസ്കറ്റ്, സ്വർണ നാണയങ്ങൾ, 2 കിലോയോളം വെള്ളി; നോയിഡയിൽ പൂട്ടിയിട്ട ഫ്ലാറ്റുകളിൽ നിന്ന് മോഷ്ടാക്കൾ കവർന്നത് കോടികളുടെ സ്വത്ത്
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്! 40-കളിലെ കുടവയർ മാറ്റാൻ എളുപ്പവഴികൾ ഇതാ!
രാത്രി ഉറക്കം കിട്ടുന്നില്ല അല്ലേ? ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി
തൊലിയോടുകൂടി പേരയ്ക്ക കഴിച്ചാൽ എന്ത് സംഭവിക്കും?
സാധാരണക്കാരുടെ പെർഫോമൻസ് സ്കൂട്ടർ ആക്ടീവ 125
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?