AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Nedumbasseri Accident: നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിനെ എയർപോർട്ട് റോഡിലും ബാറിലും എത്തിച്ചു തെളിവെടുപ്പ് നടത്തി

Nedumbasseri Accident evidence collection:കനത്ത പോലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഇന്നലെ പ്രതികളുടെ ഫിംഗർ പ്രിന്റ് പരിശോധന അടക്കമുള്ള കാര്യങ്ങൾക്ക് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. സുഹൈലിന എത്തിക്കുന്ന സ്ഥലങ്ങളിൽ പല രീതിയിലുള്ള സമരങ്ങളും പ്രതിഷേധങ്ങളും നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നില്ല.നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ.......

Nedumbasseri Accident: നെടുമ്പാശ്ശേരി വാഹനാപകടം: പ്രതി സുഹൈലിനെ എയർപോർട്ട് റോഡിലും ബാറിലും എത്തിച്ചു തെളിവെടുപ്പ് നടത്തി
Suhail Sajeev Image Credit source: Social Media
Ashli C
Ashli C | Published: 15 Oct 2026 | 02:51 PM

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകട കേസിൽ പ്രതി സുഹൈലിനെ സംഭവം നടന്ന സ്ഥലത്തും മറ്റിടങ്ങളിലുെ എത്തിച്ചു തെളിവെടുപ്പ് നടത്തി പോലീസ്. അപകടം നടന്ന എയർപോർട്ട് റോഡിലും നെടുമ്പാശ്ശേരിയിലെ സുഹൈൽ മദ്യപിച്ച ബാറുകളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും എന്നാണ് റിപ്പോർട്ട്. അപേക്ഷ നാളെ പരിഗണിക്കും രണ്ടുദിവസത്തെ കസ്റ്റഡിയിലാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്നലെ അനുവദിച്ചത്.

അതേസമയം കനത്ത പോലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഇന്നലെ പ്രതികളുടെ ഫിംഗർ പ്രിന്റ് പരിശോധന അടക്കമുള്ള കാര്യങ്ങൾക്ക് പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. സുഹൈലിന എത്തിക്കുന്ന സ്ഥലങ്ങളിൽ പല രീതിയിലുള്ള സമരങ്ങളും പ്രതിഷേധങ്ങളും നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞദിവസം തെളിവെടുപ്പ് നടത്തിയിരുന്നില്ല.നെടുമ്പാശ്ശേരി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടന്നിരുന്ന അന്വേഷണം നിലവിലെ സാഹചര്യത്തിൽ ആലുവ ഡിവൈഎസ്പിക്ക് ആണ് ചുമതല നൽകിയിരിക്കുന്നത്.

ALSO READ:മലപ്പുറത്ത് എംഡിഎംഎയുമായി യുട്യൂബർ മിനു ജാസ്മിനും സുഹൃത്തുക്കളും പിടിയിൽ

കോൺ​ഗ്രസ് നേതാക്കൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങി…

അതേസമയം കേസിലെ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി കോൺ​ഗ്രസ് നേതാക്കൾ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്ത്. ആലപ്പുഴയിലെ കോൺഗ്രസിന്റെ വനിതാ എംഎൽഎ കെഎസ്ആർടിക്കുന്നതിന് വേണ്ടി ഇടപെട്ടു എന്നാണ് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ജയിംസ് സാമുവൽ ആരോപിക്കുന്നത്. തെളിവെടുപ്പ് പൂർത്തിയാക്കിയ വൈകിട്ട് 5 മണിയോടെ കോടതിയിൽ ഹാജരാക്കുന്ന പ്രതികളുടെ അപേക്ഷ അടുത്ത ദിവസം തന്നെ കോടതി പരിഗണിക്കുമെന്നാണ് സൂചന.

അതിനിടെ നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് അമിതവേഗത്തിൽ വാഹനം ഓടിച്ചതിനെ തുടർന്ന് സംഭവിച്ച അപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. കേസിൽ ഉൾപ്പെട്ട ഒരു പ്രതികളെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കേസ് പോലീസ് അന്വേഷിക്കുന്നത് ഗൗരവത്തോടെയാണ് എന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

ENGLISH SUMMARY

In connection with the Nedumbassery vehicle accident case, the police took the accused, Suhail, to the scene of the incident and other locations to gather evidence. The evidence collection process included visits to the airport road—where the accident occurred—as well as the bars in Nedumbassery where Suhail had consumed alcohol. Reports indicate that the police custody period for the accused ends today.

Follow Us