AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sabarimala Women’s Entry: ശബരിമല സ്ത്രീ പ്രവേശനം; പുനഃ പരിശോധന ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

Sabarimala Women's Entry: യുവതി പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് വിധിക്കെതിരെ പുനപരിശോധന അടക്കം 67 ഹർജികൾ ആണ് നിലവിൽ സുപ്രീംകോടതിയിൽ ഉള്ളത്....

Sabarimala Women’s Entry: ശബരിമല സ്ത്രീ പ്രവേശനം; പുനഃ പരിശോധന ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും
Supreme CourtImage Credit source: PTI
Ashli C
Ashli C | Published: 14 Feb 2026 | 09:35 PM

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിലെ പുനഃ പരിശോധന ഹർജികൾ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നം​ഗ ബെഞ്ചായിരിക്കും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുക. കൂടാതെ ഒൻപത് അംഗ ഭരണഘടന രൂപീകരിക്കുന്നതിലും തീരുമാനം ഉണ്ടായേക്കും. ആറു വർഷങ്ങൾക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിൽ വീണ്ടും വരുന്നത്.

മതാചാരങ്ങളും വ്യക്തിസ്വാതന്ത്ര്യവും സംബന്ധിച്ച ഹർജികൾ ആണ് സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തുക. യുവതി പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബഞ്ച് വിധിക്കെതിരെ പുനപരിശോധന അടക്കം 67 ഹർജികൾ ആണ് നിലവിൽ സുപ്രീംകോടതിയിൽ ഉള്ളത്.

2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒന്‍പതംഗ ബെഞ്ച് കേസില്‍ എന്ന് മുതല്‍ വാദം തുടങ്ങുമെന്ന കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നിന്നുണ്ടായേക്കും.

Follow Us