Shivaratri Special Train: ശിവരാത്രി പ്രമാണിച്ച് ചെന്നൈ – കൊല്ലം സ്പെഷ്യൽ ട്രെയിൻ; സമയക്രമം ഇങ്ങനെ…

Shivaratri Special Train Service: യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും കന്യാകുമാരിയിലേക്കും പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മോർ-കന്യാകുമാരി, ചെന്നൈ സെൻട്രൽ-കൊല്ലം റൂട്ടുകളിൽ ഫെബ്രുവരി 13 മുതൽ 16 വരെയാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുന്നത്.

Shivaratri Special Train: ശിവരാത്രി പ്രമാണിച്ച് ചെന്നൈ - കൊല്ലം സ്പെഷ്യൽ ട്രെയിൻ; സമയക്രമം ഇങ്ങനെ...

പ്രതീകാത്മക ചിത്രം

Updated On: 

12 Feb 2026 | 10:11 PM

ചെന്നൈ: മഹാശിവരാത്രി പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി ചെന്നൈയിൽ നിന്ന് കൊല്ലത്തേക്കും കന്യാകുമാരിയിലേക്കും പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. ചെന്നൈ എഗ്മോർ-കന്യാകുമാരി, ചെന്നൈ സെൻട്രൽ-കൊല്ലം റൂട്ടുകളിൽ ഫെബ്രുവരി 13 മുതൽ 16 വരെയാണ് ഈ ട്രെയിനുകൾ സർവീസ് നടത്തുന്നത്.

 

ട്രെയിൻ വിവരങ്ങൾ

 

ചെന്നൈ സെൻട്രൽ – കൊല്ലം സ്പെഷ്യൽ (06113/ 06114)

 

ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ സ്റ്റേഷനിൽ നിന്നെടുക്കുന്ന ഈ ട്രെയിൻ കൊല്ലം സ്റ്റേഷൻ വരെ യാത്ര ചെയ്യും. ഫെബ്രുവരി 13-ന് രാത്രി 11.55-നാണ് ട്രെയിൻ പുറപ്പെടുന്നത്. ഫെബ്രുവരി 14-ന് വൈകുന്നേരം 4.30-ന് കൊല്ലത്തെത്തും.

ഈ ട്രെയിനിന് 18 എസി ത്രീ ടയർ കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളുമാണുള്ളത്.പെരമ്പൂർ, തിരുവള്ളൂർ, അരക്കോണം, കാട്ടാടി എന്നിവിടങ്ങളിൽ സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

തിരികെ, ഫെബ്രുവരി 16-ന് വൈകുന്നേരം 6.30-ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ (06114) 17-ന് 10.30ന് ചെന്നൈ സെൻട്രലിലെത്തുന്നതാണ്.

ALSO READ: ബെംഗളൂരുവില്‍ 4 മണിക്കൂറിനുള്ളില്‍ എത്തിച്ചേരും; പുതിയ ട്രെയിന്‍ റൂട്ടിത്‌

 

ചെന്നൈ എഗ്മോർ – കന്യാകുമാരി സ്പെഷ്യൽ (06135/06136)

ഫെബ്രുവരി 13-ന് രാത്രി 11.45-ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06135) 14-ന് ഉച്ചയ്ക്ക് 1 മണിക്ക് കന്യാകുമാരിയിലെത്തും. തിരികെ ഫെബ്രുവരി 16-ന് രാത്രി 9.35-ന് കന്യാകുമാരിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06136) 17-ന് രാവിലെ 10.15-ന് ചെന്നൈ ബീച്ച് സ്റ്റേഷനിലെത്തും.

ട്രെയിനിന് ഒരു എസി ഫസ്റ്റ് ക്ലാസ് കം എസി ടൂ ടയർ കോച്ച്, രണ്ട് എസി ടൂ ടയർ കോച്ചുകൾ, രണ്ട് എസി ത്രീ ടയർ കോച്ചുകൾ, 11 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 3 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, രണ്ട് വികലാംഗ സൗഹൃദ സെക്കൻഡ് ക്ലാസ് കോച്ചുകളും ഇതിലുണ്ടാകും.

 

റിസർവേഷൻ

ട്രെയിൻ നമ്പർ 06135, 06113 എന്നിവയുടെ ടിക്കറ്റ് റിസർവേഷൻ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. മടക്കയാത്രയ്ക്കുള്ള ട്രെയിനുകളുടെ (06136, 06114) റിസർവേഷൻ ഫെബ്രുവരി 13-ന് രാവിലെ 8 മണിക്ക് ആരംഭിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?