Special Train: തിരുവനന്തപുരം – വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; സമയക്രമം അറിയാം

Special train services between Thiruvananthapuram and Velankanni: ഈ ട്രെയിനിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ കൊല്ലം ജങ്ഷൻ, പുനലൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. തമിഴ്‌നാട്ടിൽ സെങ്കോട്ടൈ, തെങ്കാശി, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുദുനഗർ, അറുപ്പുക്കോട്ടൈ, മാനാമധുരൈ, ശിവഗംഗ, കാരക്കുടി, അരണ്ടങ്ങി, പേരാവൂരണി, പട്ടുകോട്ടൈ, അതിരാംപട്ടണം, മുതുപേട്ട്, തിരുതുറൈപ്പൂണ്ടി, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.

Special Train: തിരുവനന്തപുരം - വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; സമയക്രമം അറിയാം

പ്രതീകാത്മക ചിത്രം

Updated On: 

07 May 2026 | 03:47 PM

തിരുവനന്തപുരം: വേനൽക്കാലത്തെ യാത്രാതിരക്ക് പരിഹരിക്കുന്നതിനായി തിരുവനന്തപുരത്തിനും വേളാങ്കണ്ണിക്കും ഇടയിൽ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ. മെയ് മാസത്തിൽ മൂന്ന് സർവീസുകളാണ് ദക്ഷിണ റെയിൽവേ നടത്തുന്നത്. തിരുവനന്തപുരം നോർത്തിൽ ( കൊച്ചുവേളി ) നിന്നാണ് സർവീസുകൾ ആരംഭിക്കുക.

സർവീസ് വിവരങ്ങൾ

തിരുവനന്തപുരം നോർത്ത് – വേളാങ്കണ്ണി സ്പെഷ്യൽ മെയ് 13, 20, 27 തിയതികളിലാണ് ഓടുക. അതായത് ബുധനാഴ്ചകളിലാണ് സർവ്വീസ് ഉള്ളത്. രാവിലെ 11.00-ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം പുലർച്ചെ 03. 00-ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. വേളാങ്കണ്ണി – തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ മെയ് 14, 21, 28 തിയതികളിൽ അതായത് എല്ലാ വ്യാഴാഴ്ചകളിലുമാണ് സർവ്വീസ് നടത്തുക.
ഉച്ചയ്ക്ക് 12.45-ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 05.45-ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും.

Also Read – Railway Update: ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം: നാളെ മുതൽ വിവിധ സർവീസുകൾ വഴിതിരിച്ചുവിടുന്ന

പ്രധാന സ്റ്റോപ്പുകളും സമയക്രമവും

ഈ ട്രെയിനിന് കേരളത്തിലും തമിഴ്‌നാട്ടിലുമായി നിരവധി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ കൊല്ലം ജങ്ഷൻ, പുനലൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. തമിഴ്‌നാട്ടിൽ സെങ്കോട്ടൈ, തെങ്കാശി, ശങ്കരൻകോവിൽ, രാജപാളയം, ശ്രീവില്ലിപുത്തൂർ, ശിവകാശി, വിരുദുനഗർ, അറുപ്പുക്കോട്ടൈ, മാനാമധുരൈ, ശിവഗംഗ, കാരക്കുടി, അരണ്ടങ്ങി, പേരാവൂരണി, പട്ടുകോട്ടൈ, അതിരാംപട്ടണം, മുതുപേട്ട്, തിരുതുറൈപ്പൂണ്ടി, തിരുവാരൂർ, നാഗപട്ടണം എന്നിവിടങ്ങളിലും സ്റ്റോപ്പുണ്ട്.

കോച്ചുകളുടെ ക്രമീകരണം

മൊത്തം 19 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക

  • 2-ടയർ എസി: 2
  • 3-ടയർ എസി: 2
  • 3-ടയർ എസി ഇക്കണോമി: 3
  • സ്ലീപ്പർ ക്ലാസ്: 6
  • ജനറൽ സെക്കൻഡ് ക്ലാസ്: 4
  • ദിവ്യാംഗ സൗഹൃദ കോച്ച്: 1
  • ലഗേജ്-കം-ബ്രേക്ക് വാൻ: 1

വേനൽക്കാല അവധിക്കാലത്ത് വേളാങ്കണ്ണി തീർത്ഥാടനത്തിനും മറ്റും പോകുന്ന യാത്രക്കാർക്ക് ഈ സ്പെഷ്യൽ സർവീസുകൾ വലിയ ആശ്വാസമാകും.

റെയിൽവേയുടെ പുത്തൻ പരിഷ്കാരം

യാത്രക്കാർക്ക് ആശ്വാസകരമായ പുതിയ പരിഷ്കാരവുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ ’52 ആഴ്ചയിൽ 52 പരിഷ്കാരങ്ങൾ’ പദ്ധതിയുടെ ഭാഗമായി, ട്രെയിൻ പുറപ്പെടുന്നതിന് വെറും 30 മിനിറ്റ് മുമ്പ് വരെ ബോർഡിങ് സ്റ്റേഷൻ മാറ്റാൻ ഇനി യാത്രക്കാർക്ക് സാധിക്കും. മുൻപ് ഇത് ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും ചെയ്യണമായിരുന്നു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഈ നിർണ്ണായക മാറ്റം പ്രഖ്യാപിച്ചത്. പുതിയ നിയമം വഴി യാത്രക്കാർക്ക് തങ്ങളുടെ കൺഫേംഡ് സീറ്റുകൾ നഷ്ടപ്പെടാതെ തന്നെ സൗകര്യപ്രദമായ മറ്റൊരു സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ സാധിക്കും.

English summary

Southern Railway has announced summer special train services between Thiruvananthapuram and Velankanni for the month of May 2026 to accommodate the seasonal pilgrim rush. The special trains will operate weekly on Wednesdays and Thursdays, featuring a mix of AC, Sleeper, and General coaches to ensure a comfortable journey for travelers.

Follow Us
Related Stories
എത്രകണ്ടിട്ടും മതിവരുന്നില്ല! ​​ചൈനയെ തോൽപ്പിച്ച് സ്വർണം നേടിയ വനിതാ റിലേ ടീമിനെ പ്രശംസിച്ച് ആനന്ദ് മഹീന്ദ്ര
Air India Flight On Pak Airspace: എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ! സംഭവം റിപ്പോർട്ട് ചെയ്യാത്തതിന് കനത്ത നടപടി
Chennai Metro: മെട്രോ കുതിച്ചുപായും! റെഡ് ലൈൻ നിർമ്മാണത്തിൽ നിർണായക നീക്കം
Haryana IAS Officer Arrested: നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ
PM Modi: ഗ്യാസ് പ്ലാന്റിലെ അപകടത്തില്‍ പൊലിഞ്ഞത് 12 ഇന്ത്യന്‍ ജീവനുകള്‍; മോദിയെ വിളിച്ച് ദുഃഖം പങ്കുവെച്ച് ഖത്തർ അമീർ
Bengaluru-Chennai Travel: ചെന്നൈ-ബെംഗളൂരു യാത്രയ്ക്ക് ബെസ്റ്റ് റോഡ് ഏതാണെന്ന് അറിയാമോ? ബ്ലോക്കില്ലാതെ ഈസിയായി പോകാം
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'