കരിമ്പ് കർഷകരുടെ പ്രതിസന്ധി; പ്രശ്നങ്ങൾ പഠിക്കാൻ പുതിയ സമിതി രൂപീകരിച്ച് കേന്ദ്ര സർക്കാർ
നീതി ആയോഗ് മുൻ അംഗവും പ്രമുഖ കാർഷിക സാമ്പത്തിക വിദഗ്ദ്ധനുമായ പ്രൊഫസർ രമേഷ് ചന്ദിന്റെ അധ്യക്ഷതയിലാണ് പുതിയ സമിതി നിലവിൽ വന്നിരിക്കുന്നത്. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള കരിമ്പ് കർഷക പ്രതിനിധികളും കേന്ദ്ര കൃഷിമന്ത്രിയും ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളെ തുടർന്നാണ് ഈ നിർണ്ണായക നീക്കം.
ന്യൂ ഡൽഹി: കരിമ്പ് കർഷകർ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങളും ആശങ്കകളും സമഗ്രമായി പരിശോധിച്ച് ഉചിതമായ ശിപാർശകൾ സമർപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. നീതി ആയോഗ് മുൻ അംഗവും പ്രമുഖ കാർഷിക സാമ്പത്തിക വിദഗ്ദ്ധനുമായ പ്രൊഫസർ രമേഷ് ചന്ദിന്റെ അധ്യക്ഷതയിലാണ് പുതിയ സമിതി നിലവിൽ വന്നിരിക്കുന്നത്. കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള കരിമ്പ് കർഷക പ്രതിനിധികളും കേന്ദ്ര കൃഷിമന്ത്രിയും ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങളെ തുടർന്നാണ് ഈ നിർണ്ണായക നീക്കം.
കരിമ്പ് കൃഷിച്ചെലവും മറ്റ് പ്രധാന ഘടകങ്ങളും കണക്കിലെടുത്ത് കർഷകർക്ക് ലഭിക്കുന്ന പ്രതിഫലം വർദ്ധിപ്പിക്കണമെന്ന ആവശ്യം സമിതി പരിശോധിക്കും. ഉൽപ്പാദനച്ചെലവ്, വിപണിയിലെ വിലനിലവാരം, പഞ്ചസാര മില്ലുകളുടെ സാമ്പത്തിക സ്ഥിതി എന്നിവയുടെ പശ്ചാത്തലത്തിൽ പഞ്ചസാരയുടെ എക്സ്-മിൽ മിനിമം സെല്ലിംഗ് പ്രൈസ് (MSP) പരിഷ്കരിക്കുന്ന വിഷയം സമിതി പരിശോധനയ്ക്ക് വിധേയമാക്കും. പഞ്ചസാര വീണ്ടെടുപ്പ് നിരക്ക് കണക്കാക്കുന്നതിലും റിപ്പോർട്ട് ചെയ്യുന്നതിലുമുള്ള നിലവിലുള്ള സംവിധാനങ്ങൾ അവലോകനം ചെയ്യുകയും കൂടുതൽ സുതാര്യത ഉറപ്പാക്കാനുള്ള വഴികൾ തേടുകയും ചെയ്യും. മില്ലുകളിൽ കരിമ്പ് തൂക്കം നോക്കുന്ന രീതികളും കാലിബ്രേഷൻ, പരിശോധനാ സംവിധാനങ്ങളുടെ കാര്യക്ഷമതയും സമിതി വിലയിരുത്തും. യന്ത്രങ്ങൾ ഉപയോഗിച്ച് കരിമ്പ് വെട്ടിയെടുക്കുമ്പോൾ തൂക്കത്തിലുണ്ടാകുന്ന കുറവുകളും അതിന്റെ സാമ്പത്തിക ആഘാതവും സമിതി പഠിക്കും.
ALSO READ : ആശുപത്രികൾ ചികിത്സാ ചെലവുകൾ പ്രദർശിപ്പിക്കണം, പുതിയ നിർദേശവുമായി കേന്ദ്രം
സമിതി അധ്യക്ഷൻ പ്രൊഫസർ രമേഷ് ചന്ദ് (നീതി ആയോഗ് മുൻ അംഗം, കാർഷിക സാമ്പത്തിക വിദഗ്ദ്ധൻ). 2015 മുതൽ 2026 വരെ നീതി ആയോഗ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം, ഐ.സി.എർ-എൻ.ഐ.എ.പി ഡയറക്ടറായും പതിനഞ്ചാം ധനകാര്യ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. കൃഷി മന്ത്രാലയം കാർഷിക കമ്മീഷണർ, ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ജോയിന്റ് സെക്രട്ടറി (പഞ്ചസാര വിഭാഗം), ഉപഭോക്തൃകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി (ലീഗൽ മെട്രോളജി)
കർഷക പ്രതിനിധികൾ, പഞ്ചസാര മിൽ അസോസിയേഷനുകൾ, സംസ്ഥാന സർക്കാരുകൾ, മറ്റ് വിദഗ്ദ്ധർ എന്നിവരുമായി ചർച്ച നടത്തിയ ശേഷം സമിതി എത്രയും പെട്ടെന്ന് തന്നെ തങ്ങളുടെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും അടങ്ങിയ റിപ്പോർട്ട് സമർപ്പിക്കും.