Supreme Court: വിവാഹം കഴിക്കുന്നത് വേലക്കാരിയെ അല്ല, വീട്ടുജോലി ഭർത്താവിൻ്റെയും കടമ; സുപ്രീം കോടതി

Supreme Court Remark On Marriage: ഭക്ഷണം പാകംചെയ്യാൻ ഭാര്യ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹം ഒരു പങ്കാളിത്തമാണെന്നും ഏകപക്ഷീയമായി അതിനെ കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

Supreme Court: വിവാഹം കഴിക്കുന്നത് വേലക്കാരിയെ അല്ല, വീട്ടുജോലി ഭർത്താവിൻ്റെയും കടമ; സുപ്രീം കോടതി

Supreme Court

Published: 

21 Mar 2026 | 07:02 AM

ന്യൂഡൽഹി: വീട്ടുജോലികൾ ഭർത്താവിൻ്റെ കൂടി കടമയാണെന്ന് സുപ്രീം കോടതി. ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്നും അത് ഭാര്യയുടെ മാത്രം കടമയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ഭക്ഷണം പാകംചെയ്യാൻ ഭാര്യ വിസമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച വിവാഹമോചന കേസിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹം ഒരു പങ്കാളിത്തമാണെന്നും ഏകപക്ഷീയമായി അതിനെ കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്. “പാചകം, വൃത്തിയാക്കൽ, അലക്കൽ തുടങ്ങി എല്ലാത്തിലും ഭർത്താവിനും തുല്യമായ പങ്കുണ്ട്. കാലം ഒരുപാട് മാറി. വിവാഹം കഴിക്കുന്നത് ഒരു ജോലിക്കാരിയെയല്ല, മറിച്ച് ഒരു ജീവിതപങ്കാളിയെയാണ്“ ജസ്റ്റിസ് സന്ദീപ് മേത്ത അഭിപ്രായപ്പെട്ടു.

ALSO READ: എയർ ഇന്ത്യയുടെ വമ്പൻ അബദ്ധം; അനുമതിയില്ലാത്ത വിമാനത്തെ കാനഡയിലേക്ക് അയച്ചു

വീട്ടുജോലികൾ ചെയ്യാതിരിക്കുന്നത് നിയമപ്രകാരം ക്രൂരതയായി കണക്കാക്കാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. വിചാരണ കോടതിയുടെ വിധി റദ്ദാക്കിയ കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയും നിരീക്ഷണം. 2017 മെയിലാണ് ദമ്പതികൾ വിവാഹിതരായത്. എന്നാൽ 2019 മുതൽ ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഭാര്യ ഭക്ഷണം പാകം ചെയ്യുന്നില്ലെന്നും മോശമായി പെരുമാറുന്നുവെന്നും ആരോപിച്ചാണ് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ, ഭർത്താവിൻ്റെ ആരോപണങ്ങൾ എല്ലാം തന്നെ ഭാര്യയുടെ അഭിഭാഷകൻ നിഷേധിച്ചു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഇരുവരും നേരിട്ട് ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഭർത്താവ് സ്‌കൂൾ അധ്യാപകനും ഭാര്യ ലക്ചററുമാണ്. ഏപ്രിൽ 27 ന് കേസിൽ വീണ്ടും വാദം കേൾക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Follow Us
Related Stories
ദുബായ് അപകടത്തില്‍ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഡോ. ഷംഷീര്‍ വയലിലിന്റെ സഹായം; 2.6 കോടി കൈമാറി
രാജ്യത്തിൻ്റെ ഐക്യത്തിനും പുരോഗതിക്കും വേണ്ടി ജീവിതം സമർപ്പിച്ചയാൾ- ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി
Bengaluru Weather: ബെംഗളൂരുവില്‍ മഴയെത്തി, ശക്തമായ കാറ്റില്‍ പറന്നുപോകല്ലേ; ഇടിമിന്നലും കൂടെയുണ്ട്‌
Chennai Weather Update: അതിശക്തമായ മഴ തന്നെ, മെട്രോ നഗരത്തിലെ യാത്ര ശ്രദ്ധിച്ചു വേണേ…. കാലാവസ്ഥ മുന്നറിയിപ്പ്
Mumbai-Pune Train Service: യാത്രയ്ക്ക് ഇറങ്ങല്ലേ…ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി; കനത്ത മഴ ചതിച്ചു
Bengal Mob Lynching: 12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; പ്രതിഷേധം ശക്തം
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല