Vijay Officer On Duty: ജ്യോതിഷിയുടെ നിയമനം റദ്ദാക്കി വിജയ്, പ്രതിഷേധങ്ങൾക്കൊടുവിൽ തീരുമാനം

Vijay Removes Astrologer As Officer On Special Duty: തമിഴ്നാട്ടിലെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് റിക്കി രത്തൻ പണ്ഡിറ്റ് വെട്രിവേൽ.  40 വര്‍ഷമായി ജ്യോത്സനായി പ്രവര്‍ത്തിക്കുന്ന ഇയാൾ തിരഞ്ഞെടുപ്പിന് മുമ്പ് വിജയിയുടെ വിജയം പ്രവചിച്ചിരുന്നു. ജ്യോതിഷിക്ക് സർക്കാർ പദവിയിൽ നിയമനം നൽകിയതിനെതിരെ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് ഉത്തരവ് റദ്ദാക്കിയത്. 

Vijay Officer On Duty: ജ്യോതിഷിയുടെ നിയമനം റദ്ദാക്കി വിജയ്, പ്രതിഷേധങ്ങൾക്കൊടുവിൽ തീരുമാനം

വിജയ്, റിക്കി പണ്ഡിറ്റ്

Updated On: 

13 May 2026 | 02:05 PM

ചെന്നൈ: വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റിന്റെ സർക്കാർ നിയമന ഉത്തരവ് റദ്ദാക്കി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. നിയമനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് നടപടി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായും പൊളിറ്റിക്കൽ വിങ് സെക്രട്ടറിയായുമാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചിരുന്നത്.

വിജയ് മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ജ്യോതിഷിയാണ് റിക്കി പണ്ഡിറ്റ്. പ്രവചനം സത്യമായി മുഖ്യമന്ത്രിയായി അധികാരത്തിലേറിയതിന് പിന്നാലെ അദ്ദേഹത്തിന് സർക്കാർ നിയമനം നൽകുകയായിരുന്നു. ഇന്നലെയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങിയത്. എന്നാൽ ഉത്തരവിന് പിന്നാലെ വലിയ വിമർശനങ്ങളാണ് വിജയിക്കെതിരെ ഉയർന്നത്. ടിവികെയുടെ സഖ്യകക്ഷികൾ അടക്കം പരസ്യമായി രംഗത്തെത്തിയിരുന്നു. നിയമനം മതേതരത്വത്തിനും ശാസ്ത്രീയ ബോധത്തിനും വിരുദ്ധമാണെന്നാണ് കോൺഗ്രസ്, സിപിഎം, സിപിഐ, വിസികെ തുടങ്ങിയ കക്ഷികൾ പറഞ്ഞത്.

ALSO READ: ആ കടമ്പയും കടന്ന് വിജയ്, വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് ടിവികെ സർക്കാർ

നിയമനത്തിനെതിരെ ഹർജി

ജ്യോതിഷിക്ക് സർക്കാർ പദവിയിൽ നിയമനം നൽകിയതിനെതിരെ സമർപ്പിച്ച ഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് ഉത്തരവ് റദ്ദാക്കിയത്.  അഭിഭാഷകയാണ് ഹർജി സമർപ്പിച്ചത്. ജസ്റ്റിസ് വിക്ടോറിയ ഗൗരി, ജസ്റ്റിസ് എൻ. സെന്തിൽകുമാർ എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ചിന് മുൻപാകെയാണ് ഹർജി പരാമർശിച്ചത്. നിയമനത്തിന് മുന്നോടിയായി അപേക്ഷ ക്ഷണിക്കുകയോ. യോഗ്യത മാനദണ്ഡങ്ങൾ നിശ്ചിക്കുകയോ, നിയമന വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ലെന്ന് അഭിഭാഷക ഹർജിയിൽ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് ശമ്പളം കൊടുക്കുന്നത്.

ഇത് ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനയാണെന്നും ഹർജിക്കാരി വ്യക്തമാക്കി. കൂടാതെ, നിയമനത്തിന്റെ സാധുത പരിശോധിക്കാൻ റിട്ട് ഓഫ് ക്വാ വാറന്റോ പുറപ്പെടുവിക്കണമെന്നും റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ തനിക്ക് ഈ പദവിയിൽ തുടരാൻ നിയമപരമായി എന്ത് അവകാശമാണ് ഉള്ളതെന്നും തെളിയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട്ടിലെ പ്രമുഖനായ ജ്യോത്സ്യനും ആത്മീയ ഉപദേഷ്ടാവുമാണ് റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ.  40 വര്‍ഷമായി ജ്യോത്സനായി പ്രവര്‍ത്തിക്കുന്ന ഇയാൾ തിരഞ്ഞെടുപ്പിന് മുമ്പ് വിജയിയുടെ വിജയം പ്രവചിച്ചിരുന്നു. ദക്ഷിണേന്ത്യയിൽ ജനിച്ച് പണ്ഡിറ്റ് വെട്രിവേൽ ഡൽഹിയിൽ വച്ചാണ് രാധൻ പണ്ഡിറ്റ് എന്ന പേര് സ്വീകരിച്ചത്. നിലവിലെ പ്രശ്നത്തിന് മുമ്പ്, മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആത്മീയ ഉപദേശകനായാണ് വാർത്തകളിൽ നിറഞ്ഞിട്ടുള്ളത്. രാഷ്ട്രീയമായ തീരുമാനങ്ങൾ എടുക്കുന്നതിനും നിയമപരമായ വെല്ലുവിളികൾ നേരിടുന്നതിനും ജയലളിത അദ്ദേഹത്തിന്റെ ഉപദേശങ്ങൾ തേടിയിരുന്നതായാണ് റിപ്പോർട്ടുകൾ.

എന്നാൽ, 1990-കളുടെ മധ്യത്തിൽ ഈ ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചു. 1994-ന് ശേഷം ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമെന്ന് വെട്രിവേൽ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് ജയലളിതയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. തുടർന്ന് അവർ തമ്മിൽ അകലുകയും ജയലളിതയുടെ അടുത്ത വൃത്തങ്ങളിൽ നിന്നും വെട്രിവേൽ പുറത്തായെന്നുമാണ് വിവരം.

English Summary:

Tamil Nadu Chief Minister C. Joseph Vijay revoked the appointment of astrologer Rickey Radhan Pandit Vettrivel as Officer on Special Duty. Critics questioned the decision to give a key government role to an astrologer, arguing that it went against principles of rational and secular governance.

Follow Us
Related Stories
Earthquake: ഉത്തരേന്ത്യ വിറച്ചു! ശക്തമായ ഭൂചലനം; പ്രഭവകേന്ദ്രം അഫ്ഗാന്‍?
Digital India: ഡിജിറ്റൽ ഇന്ത്യക്ക് 11 വയസ്സ്: ഇന്ത്യക്കാരുടെ ജീവിതം മാറ്റിമറിച്ച ഡിജിറ്റൽ വിപ്ലവം
Vande Bharat Express: വന്ദേഭാരത് ട്രെയിനുകളിലെ ലാസ്റ്റ് മിനിറ്റ് ബുക്കിങ് കേരളത്തിൽ ഉൾപ്പടെ വൻ ഹിറ്റ്, എങ്ങനെ ബുക്ക് ചെയ്യാമെന്ന് നോക്കാം!
Namma Metro: ഗ്രീന്‍ ലൈനില്‍ ഇനി കാത്തിരുന്ന് മുഷിയില്ല; നമ്മ മെട്രോയിലേക്ക് അവര്‍ ഉടനെത്തും
Ejipura Flyover: എജിപുര മേല്‍പ്പാലം കാത്തുനില്‍ക്കേണ്ട; നിര്‍മാണം അടുത്തകാലത്തൊന്നും തീരില്ല
Narendra Modi Seychelles Visit: പ്രധാനമന്ത്രി സീഷെല്‍സിലേക്ക്; ഉഭയകക്ഷി ബന്ധം ദൃഢമാക്കും, ഒപ്പം ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ സന്ദര്‍ശിക്കും
രാത്രിയിൽ ഉറക്കമില്ലേ? കാരണം നിങ്ങൾ തന്നെ
ഒരു ദിവസം എത്ര നിലക്കടല കഴിക്കാം?
ഇത്തിരി സ്ഥലം മതി, മല്ലിയില കാടുപോലെ വളർത്താം
കോഴിക്കോട് നിന്നൊരു KSRTC ഉല്ലാസയാത്ര; ജൂലൈയിലെ ഷെഡ്യൂളിതാ
കീർത്തി സുരേഷും ഭർത്താവ് ആൻ്റണിയും തിരുപ്പതി ദർശനം നടത്തുന്നു
നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോ കാറിൽ ഇടിച്ച് അപകടം
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ