Tiger Shroff Attack Case: ടൈഗർ ഷ്റോഫിന് പിന്നാലെ രൺബീർ കപൂറും? ബോളിവുഡിനെ നടുക്കി ബിഷ്ണോയ് സംഘം

Tiger Shroff firing accused also recceed Ranbir Kapoor's home: രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വസതിയും പരിസരങ്ങളും പ്രതികൾ നിരീക്ഷിച്ചിരുന്നതായി വിവരം. ഇതോടെ സംഭവത്തിൽ ബോളിവുഡിലെ കൂടുതൽ താരങ്ങൾ അക്രമികളുടെ നിരീക്ഷണത്തിലുണ്ടായിരുന്നെന്ന സംശയവും ഉയരുകയാണ്. ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് മൂന്നംഗ സംഘം ടൈഗർ ഷ്റോഫിനെ ആക്രമിച്ചത്.

Tiger Shroff Attack Case: ടൈഗർ ഷ്റോഫിന് പിന്നാലെ രൺബീർ കപൂറും? ബോളിവുഡിനെ നടുക്കി ബിഷ്ണോയ് സംഘം

ടൈഗർ ഷ്റോഫ്, രൺബീർ കപൂർ

Updated On: 

22 Oct 2026 | 07:28 AM

മുംബൈ: ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ വെടിയുതിർത്ത സംഘം രൺബീർ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വസതിയും പരിസരങ്ങളും പ്രതികൾ നിരീക്ഷിച്ചിരുന്നതായി വിവരം. ഇതോടെ സംഭവത്തിൽ ബോളിവുഡിലെ കൂടുതൽ താരങ്ങൾ അക്രമികളുടെ നിരീക്ഷണത്തിലുണ്ടായിരുന്നെന്ന സംശയവും ഉയരുകയാണ്.

കുപ്രസിദ്ധ ഗാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിന്റെ നിർദേശപ്രകാരമാണ് മൂന്നംഗ സംഘം ടൈഗർ ഷ്റോഫിനെ ആക്രമിച്ചത്. തുടക്കത്തിൽ നടൻ സൽമാൻ ഖാനെ ലക്ഷ്യമിട്ടാണ് സംഘം മുംബൈയിൽ എത്തിയതെങ്കിലും, സൽമാൻ ഖാന് കനത്ത സുരക്ഷയുള്ളതിനാൽ പദ്ധതി പാളുകയായിരുന്നു. ഇതിനുശേഷമാണ് സുരക്ഷ കുറവുള്ള മറ്റ് താരങ്ങളെ ലക്ഷ്യമിട്ട് പ്രതികൾ നീക്കം തുടങ്ങിയത്.

ടൈ​ഗർ ഷ്റോഫിന് നേരെ ആക്രമണം

ഞായറാഴ്ച വൈകിട്ട് മുംബൈ ജുഹുവിൽ ഫുട്ബോൾ കളിച്ച് മടങ്ങുന്നതിനിടെയാണ് ടൈഗർ ഷ്റോഫിന് നേരെ കാറിലെത്തിയ സംഘം വെടിയുതിർത്തത്. ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയായ അനിൽ പണ്ഡിറ്റ് ആണ് ഇതിനായി അക്രമികൾക്ക് നിർദേശം നൽകിയത്.

ALSO READ: ടൈഗർ ഷ്രോഫ് വെടിവെപ്പ്‌ കേസ്; രണ്ട് സ്ത്രീകളടക്കം നാല് പേർ കൂടി പിടിയിൽ

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഹരിയാന, ബിഹാർ സ്വദേശികളായ മൂന്ന് പ്രധാന പ്രതികളെയും രണ്ട് സ്ത്രീകളടക്കം മറ്റ് പ്രതികളെയും പൊലീസ് ഇതിനകം പിടികൂടിയിട്ടുണ്ട്. ഫൂൽ സിങ്(18) റഹാൻ(18) ബിഹാർ സ്വദേശി ഋത്വിക് എന്ന റോഷൻ(22) എന്നിവരാണ് വെടിയുതിർത്തത്.

കുനാൽ, സുമതി, രാധ, ബബിത എന്നിവരെ ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെലാണ് അറസ്റ്റ് ചെയ്തത്. ഇവരെ മുംബൈ പോലീസ് കൈമാറിയിട്ടുണ്ട്. കുനാലും സുമിത്തുമാണ് അക്രമികൾക്ക് വേണ്ടി തോക്ക് സംഘടിപ്പിച്ച് നൽകിയത്. അറസ്റ്റിലായ സ്ത്രീകളാണ് ഈ തോക്കുകൾ മുംബൈയിലെ ദാദറിലെത്തി അക്രമികൾക്ക് കൈമാറിയതെന്നും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യുന്നതിനിടെയാണ് രൺബീർ കപൂറിന്റെ വീടും നിരീക്ഷിച്ചിരുന്നുവെന്ന നിർണായക വിവരം പുറത്തുവന്നതെന്നാണ് റിപ്പോർട്ട്.

സൽമാൻ ഖാൻ – ബിഷ്ണോയ് സംഘം

ബോളിവുഡ് താരം സൽമാൻ ഖാനും ലോറൻസ് ബിഷ്ണോയിയുടെ സംഘവും തമ്മിലുള്ള പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 1998-ൽ രാജസ്ഥാനിൽ വെച്ചുനടന്ന കൃഷ്ണമൃഗ വേട്ടയാണ് ഇതിന് തുടക്കം. ‘ഹം സാഥ്-സാഥ് ഹൈൻ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ സൽമാൻ ഖാൻ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നു എന്നതായിരുന്നു കേസ്. ബിഷ്ണോയ് സമൂഹം  കൃഷ്ണമൃഗങ്ങളെ ദൈവങ്ങളെപ്പോലെ കണ്ട് അതിയായി പൂജിക്കുന്നവരാണ്. സൽമാൻ ഖാൻ ചെയ്ത ഈ കാര്യം തങ്ങളുടെ മതവികാരത്തെയും ആചാരങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്ന് ബിഷ്ണോയ് സമൂഹം വിശ്വസിച്ചു.

ഇതേതുടർന്നാണ് സൽമാൻ ഖാനെതിരെ പരസ്യമായി വധഭീഷണി മുഴക്കുകയും ആക്രമണങ്ങളുണ്ടാവുകയും ചെയ്തത്. വർഷങ്ങളായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെങ്കിലും സമീപകാലത്തായി ഇത് വലിയ സുരക്ഷാപ്രശ്നങ്ങളിലേക്ക് വഴിമാറി. 2024ൽ ബാന്ദ്രയിലെ സൽമാൻ ഖാന്റെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് നേരെ ബിഷ്ണോയ് സംഘം വെടിയുതിർത്തിരുന്നു.

English Summary:

Citing police sources, national media outlets reported that Shooters accused of firing at actor Tiger Shroff’s car had also conducted a recce of actor Ranbir Kapoor’s Bandra residence in Mumbai.

Loading...
Unable to load recommendations.
Follow Us
Related Stories
Bengaluru Highway: 11 മണിക്കൂർ യാത്ര ഇനി 6 മണിക്കൂറിൽ; ബെംഗളൂരു–വിജയവാഡ പുതിയ ഹൈവേ വരുന്നു
ചർച്ചകളിൽ വിദ്വേഷം വേണ്ട, ആൻ്റി ടെററിസ്റ്റ് ഓപറേഷനുകളുടെ ലൈവ് കവറേജ് ഒഴിവാക്കണം; ചാനലുകൾക്ക് കർശന നിർദ്ദേശം
മറ്റു അന്വേഷണ ഏജൻസികളുടെ പ്രവർത്തനത്തിൽ ഇടപെടരുത് ; പിണറായിക്കെതിരായ കേസിൽ ED ക്ക്‌ മുന്നറിയിപ്പുമായി സുപ്രീം കോടതി
പൂജയ്ക്കായി വീട്ടിലേക്ക് വിളിച്ചുവരുത്തി; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് പെൺകുട്ടികളെ മുറിയിലിട്ട് മർദ്ദിച്ച് മുൻ അധ്യാപിക
’90 ശതമാനം ഗാർഹിക പീഡന കേസുകളും വ്യാജം, നീതി കിട്ടണം’; യുവാവ് 1,700 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി
Bengaluru Mumbai Vande Bharat Sleeper Train: ബെംഗളൂരു–മുംബൈ വന്ദേ ഭാരത് സ്ലീപ്പർ നവംബർ 2ന്; ടിക്കറ്റ് നിരക്കും സമയക്രമവും അറിയാം
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം