AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tiger Shroff Shooting Case: ടൈഗർ ഷ്രോഫ് വെടിവെപ്പ്‌ കേസ്; രണ്ട് സ്ത്രീകളടക്കം നാല് പേർ കൂടി പിടിയിൽ

Tiger Shroff Firing Case Seven Arrested as Police Investigation Intensifies: ഒക്ടോബര്‍ 18ന് മുംബൈയിലെ ജുഹുവിലാണ് സംഭവം. ഫുട്‌ബോള്‍ കളിച്ചശേഷം ടൈഗര്‍ ഷ്രോഫ് വാഹനത്തില്‍ മടങ്ങുന്നതിനിടെ രണ്ട് പേര്‍ കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് മുതല്‍ ഏഴ് റൗണ്ട് വരെ വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനിടെ നടന് പരിക്കേറ്റില്ല.

Tiger Shroff Shooting Case: ടൈഗർ ഷ്രോഫ് വെടിവെപ്പ്‌ കേസ്; രണ്ട് സ്ത്രീകളടക്കം നാല് പേർ കൂടി പിടിയിൽ
ടൈഗർ ഷ്രോഫ്Image Credit source: PTI
Shiji M K
Shiji M K | Published: 21 Oct 2026 | 06:38 AM

ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്രോഫിന് നേരെയുണ്ടായ വെടിവെപ്പ് കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് പൊലീസ്. ആയുധങ്ങള്‍ സംഘടിപ്പിക്കുകയും ആക്രമികള്‍ക്ക് കൈമാറുകയും ചെയ്‌തെന്ന സംശയത്തില്‍ രണ്ട് സ്ത്രീകളടക്കം നാല് പേരെ കൂടി അറസ്റ്റ് ചെയ്തു. കുനാല്‍, സുമിത്, രാധ, ബബിത എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് പ്രതികളെ പിടികൂടിയത്. തുടര്‍ അന്വേഷണത്തിനായി ഇവരെ മുംബൈ പൊലീസിന് കൈമാറി.

ആയുധങ്ങള്‍ എത്തിച്ചതില്‍ സ്ത്രീകള്‍ക്കും പങ്കെന്ന് സംശയം

അന്വേഷണത്തില്‍ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം കുനാലും സുമിത്തുമാണ് ആക്രമണത്തിന് ഉപയോഗിച്ച തോക്കുകള്‍ സംഘടിപ്പിച്ചതെന്നാണ് പൊലീസിന്റെ ആരോപണം. തുടര്‍ന്ന് രാധയും ബബിതയും ആയുധങ്ങള്‍ മുംബൈയിലെ ദാദര്‍ മേഖലയിലെത്തിച്ച് വെടിവപ്പെ് നടത്തിയവര്‍ക്ക് കൈമാറിയെന്നാണ് സംശയം.

ജുഹുവില്‍ നടന് നേരെ വെടിവെപ്പ്

ഒക്ടോബര്‍ 18ന് മുംബൈയിലെ ജുഹുവിലാണ് സംഭവം. ഫുട്‌ബോള്‍ കളിച്ചശേഷം ടൈഗര്‍ ഷ്രോഫ് വാഹനത്തില്‍ മടങ്ങുന്നതിനിടെ രണ്ട് പേര്‍ കാറിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആറ് മുതല്‍ ഏഴ് റൗണ്ട് വരെ വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിനിടെ നടന് പരിക്കേറ്റില്ല. അക്രമികളിലൊരാളുടെ തോക്കില്‍ വെടിയുണ്ട കുടുങ്ങിയതും വലിയ അപകടം ഒഴിവാക്കാന്‍ സഹായിച്ചെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് പേരെ രാജസ്ഥാനിലെ കോട്ടയില്‍നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഹാര്‍ സ്വദേശിയായ ഹൃത്വിക് കുമാര്‍ എന്ന റോഷനും ഹരിയാന സ്വദേശികളായ റെയ്ഹാനും ഫൂല്‍ സിങ്ങുമാണ് ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളാണ് കൂടുതല്‍ അറസ്റ്റുകളിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Also Read: Tiger Shroff Firing Case: മുന്‍കൂറായി നല്‍കിയത് 2.5 ലക്ഷം; പ്രതിക്ക് വിദേശയാത്ര ഓഫര്‍; അനില്‍ പണ്ഡിറ്റ് നല്‍കിയത് വന്‍ വാഗ്ദാനങ്ങള്‍

ടൈഗര്‍ ഷ്രോഫ് ആയിരുന്നില്ല ആദ്യ ലക്ഷ്യമെന്ന് സൂചന

വെടിവയ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മറ്റൊരു പ്രധാന വിവരവും പുറത്തുവന്നിട്ടുണ്ട്. ടൈഗര്‍ ഷ്രോഫ് അക്രമികളുടെ ആദ്യ ലക്ഷ്യമായിരുന്നില്ലെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. മറ്റൊരു പ്രമുഖ വ്യക്തിയെ ലക്ഷ്യമിട്ടാണ് അക്രമികള്‍ മുംബൈയിലെത്തിയതെന്നും ആ പദ്ധതി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ടൈഗര്‍ ഷ്രോഫിനെ ലക്ഷ്യമിടുകയായിരുന്നുവെന്നുമാണ് വിവരം.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് മേഖലയില്‍ ഭീതി സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചന, ആയുധങ്ങളുടെ ഉറവിടം, പ്രതികള്‍ തമ്മിലുള്ള ബന്ധം എന്നിവ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

English Summary

Mumbai Police have arrested four more people, including two women, in connection with the shooting incident involving Bollywood actor Tiger Shroff. Investigators suspect the accused helped arrange and deliver weapons to the alleged attackers. The arrests bring the total number of people held in the case to seven as the investigation continues.

Follow Us