AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Tiger Shroff Firing Case: മുന്‍കൂറായി നല്‍കിയത് 2.5 ലക്ഷം; പ്രതിക്ക് വിദേശയാത്ര ഓഫര്‍; അനില്‍ പണ്ഡിറ്റ് നല്‍കിയത് വന്‍ വാഗ്ദാനങ്ങള്‍

Tiger Shroff Assassination Attempt: പ്രതികളുടെ ചെലവുകള്‍ക്കായി അനിൽ പണ്ഡിറ്റ് ദിവസവും 5,000-10,000 രൂപ വരെ ഓണ്‍ലൈന്‍ നല്‍കിയിരുന്നതായാണ് വിവരം. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകശ്രമം. മുംബൈയിലെ ജുഹു മേഖലയില്‍ ഒക്ടോബര്‍ 18-നായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ ടൈഗര്‍ ഷ്രോഫിന്റെ കാറിനുനേരെ വെടിയുതിർക്കുകയായിരുന്നു.

Tiger Shroff Firing Case: മുന്‍കൂറായി നല്‍കിയത് 2.5 ലക്ഷം; പ്രതിക്ക് വിദേശയാത്ര ഓഫര്‍; അനില്‍ പണ്ഡിറ്റ് നല്‍കിയത് വന്‍ വാഗ്ദാനങ്ങള്‍
Tiger Shroff car attack Mumbai firing caseImage Credit source: PTI
Jayadevan AM
Jayadevan AM | Published: 20 Oct 2026 | 02:36 PM

ബോളിവുഡ് നടൻ ടൈഗർ ഷ്രോഫിന്റെ കാറിനു നേരെ നടന്ന വെടിവെപ്പിന്റെ സൂത്രധാരൻ എന്ന് സംശയിക്കപ്പെടുന്ന അനിൽ പണ്ഡിറ്റ് കൊലപാതകത്തിനായി മുൻകൂറായി 2.5 ലക്ഷം രൂപ നൽകിയതായും, ആക്രമണം നടത്താൻ പ്രതിയായ റെഹാന്‌ 34,000 രൂപ വാഗ്ദാനം ചെയ്തതായും രാജസ്ഥാന്‍ പൊലീസിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. പ്രതിയെ വിദേശത്തേക്ക് അയക്കാമെന്ന് ഉറപ്പുനൽകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണസമയത്ത് കാലിഫോർണിയയിലായിരുന്നു അനില്‍ പണ്ഡിറ്റ്. ഒരു ഓണ്‍ലൈന്‍ ആപ്പിലൂടെയാണ് ഇയാള്‍ പ്രതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ആയുധങ്ങൾ നൽകിയതും ഇയാളാണെന്ന് സംശയിക്കുന്നുണ്ട്. കൂടാതെ, ഇയാളും പ്രതികളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും ആശയവിനിമയങ്ങളും പൊലീസ്‌ പരിശോധിക്കുന്നുണ്ട്.

പ്രതികളുടെ ചെലവുകള്‍ക്കായി ഇയാള്‍ ദിവസവും 5,000-10,000 രൂപ വരെ ഓണ്‍ലൈന്‍ നല്‍കിയിരുന്നതായാണ് വിവരം. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകശ്രമം. മുംബൈയിലെ ജുഹു മേഖലയില്‍ ഒക്ടോബര്‍ 18-നായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ ടൈഗര്‍ ഷ്രോഫിന്റെ കാറിനുനേരെ വെടിയുതിർക്കുകയായിരുന്നു. നടന് ഗുരുതരമായ പരിക്കുകളൊന്നും ഏറ്റില്ലെങ്കിലും, അദ്ദേഹത്തിന്റെ ഡ്രൈവർക്കും അതുവഴി കടന്നുപോയ ഒരാൾക്കും പരിക്കേറ്റു.

മുംബൈയിലെ ഹോട്ടലില്‍ താമസം

വെടിവെപ്പിന് ഏകദേശം ഒരു മാസം മുമ്പ് മുതൽ പ്രതികൾ മുംബൈയിലെ ഒരു ഹോട്ടലിൽ താമസിച്ചിരുന്നതായി വിവരമുണ്ട്. ഇവരുടെ ചെലവുകൾക്കുള്ള പണം എവിടെനിന്നു ലഭിച്ചു എന്നതിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

Also Read: Tiger Shroff Attack: ടൈഗർ ഷ്‌റോഫിന് നേരെയുണ്ടായ വധശ്രമം: പ്രതികളായ മൂന്ന് ഷൂട്ടർമാർ രാജസ്ഥാനിൽ പിടിയിൽ

കേസിലെ മറ്റൊരു പ്രതിയായ ഹൃതിക്കിനെയാണ് ടൈഗര്‍ ഷ്രോഫിനെ നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. വെടിവെപ്പിന് ശേഷം, മുംബൈയിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ തിരിച്ചറിയപ്പെടാതിരിക്കാൻ പ്രതികൾ രൂപം മാറ്റാന്‍ ശ്രമിച്ചിരുന്നു.

സംഭവസമയത്ത് റെഹാനും പ്രായപൂർത്തിയാകാത്ത പ്രതിക്കും നീളമുള്ള മുടിയുണ്ടായിരുന്നു. എന്നാൽ ട്രെയിൻ യാത്രയ്ക്കിടെ അവർ അത് മുറിച്ചുകളഞ്ഞു. സംശയം തോന്നാതിരിക്കാൻ മൂന്ന് പ്രതികളും ട്രെയിനിൽ വെവ്വേറെ ഭാഗങ്ങളിലായിട്ടാണ് ഇരുന്നത്. നേപ്പാളിലേക്ക് അയക്കുന്നതിന് മുൻപായി വേഗത്തിൽ ഡൽഹിയിലെത്താൻ അനില്‍ പണ്ഡിറ്റ് പ്രതികളോട് നിര്‍ദ്ദേശിച്ചിരുന്നു.

പ്രതികൾ സഞ്ചരിക്കാൻ ലക്ഷ്യമിട്ടിരുന്ന വഴിയെക്കുറിച്ചും, ഡൽഹിയിൽ എത്തിയ ശേഷം അവർക്ക് മറ്റെന്തെങ്കിലും സഹായം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നോ എന്നതിനെക്കുറിച്ചും പൊലീസ്‌ പരിശോധിച്ചുവരികയാണ്. ട്രെയിന്‍ രാജസ്ഥാനിലെ കോട്ടയില്‍ എത്തിയപ്പോള്‍ അവിടെ വെച്ചാണ് പ്രതികളെ പിടികൂടിയത്. റെയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥരാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ലോറൻസ് ബിഷ്ണോയി സംഘം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

English Summary

Anil Pandit allegedly paid a Rs 2.5 lakh advance to mastermind the October 18 shooting at actor Tiger Shroff’s car in Mumbai. Operating from California via an app, Pandit directed the accused and promised them money and trips abroad. The suspects fled by train to Rajasthan after changing their appearance to evade the police. Railway Protection Force (RPF) personnel successfully tracked and apprehended the suspects in Kota.

Follow Us