AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

TVK Vijay: പകരം ആര്? വിജയ് ട്രിച്ചി ഈസ്റ്റ് എംഎൽഎ സ്ഥാനം രാജിവച്ചു

TVK Vijay Resigns Trichy East:ചെന്നൈ പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച വിജയ് രണ്ടു മണ്ഡലങ്ങളിൽ നിന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.ഈ സാഹചര്യത്തിൽ, മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ, ഒരു മണ്ഡലത്തിൽ മാത്രമേ എംഎൽഎയായി തുടരാൻ കഴിയൂ എന്ന നിയമത്തെ അടിസ്ഥാനമാക്കിയാണ് ട്രിച്ചി മണ്ഡലത്തിൽ രാജി വെച്ചത്.......

TVK Vijay: പകരം ആര്? വിജയ് ട്രിച്ചി ഈസ്റ്റ് എംഎൽഎ സ്ഥാനം രാജിവച്ചു
Vijay Image Credit source: PTI Photos
Ashli C
Ashli C | Updated On: 11 May 2026 | 08:18 AM

ചെന്നൈ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിജയ് ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവച്ചു .മന്ത്രിമാരായ സെങ്കോട്ടയ്യനും വെങ്കിട്ടരമണനും നിയമസഭാ സെക്രട്ടറിക്ക് രാജിക്കത്ത് സമർപ്പിച്ചു. തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്നായിരുന്നു വിജയ് മത്സരിച്ചിരുന്നത്.ചെന്നൈ പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ച വിജയ് രണ്ടു മണ്ഡലങ്ങളിൽ നിന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു.ഈ സാഹചര്യത്തിൽ, മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും വിജയിച്ചാൽ, ഒരു മണ്ഡലത്തിൽ മാത്രമേ എംഎൽഎയായി തുടരാൻ കഴിയൂ എന്ന നിയമത്തെ അടിസ്ഥാനമാക്കിയാണ് ട്രിച്ചി മണ്ഡലത്തിൽ രാജി വെച്ചത്.

രണ്ടു മണ്ഡലം എങ്കിലും വിജയിച്ച സാഹചര്യത്തിൽ ഏതെങ്കിലും ഒരു മണ്ഡലം വിജയ് ഉപേക്ഷിക്കും എന്ന കാര്യം ഉറപ്പായിരുന്നു. മാത്രമല്ല ആദ്യം തന്നെ ട്രിച്ചി മണ്ഡലത്തിൽ നിന്നായിരിക്കും വിജയ് രാജി വയ്ക്കുക എന്ന അഭ്യൂഹങ്ങളും ഉയർന്നുവന്നിരുന്നു.പിന്നാലെയാണ് ഇപ്പോൾ രാജിവെച്ചതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ മണ്ഡലത്തിൽ ഉടൻതന്നെ ഉപതെരഞ്ഞെടുപ്പ് നടക്കും. വിജയ് മത്സരിച്ച് വിജയിച്ച മണ്ഡലമായതിനാൽ തന്നെ ട്രിച്ചി ഇപ്പോൾ തമിഴ്നാട്ടിലെ ശ്രദ്ധേയമായ മണ്ഡലങ്ങളിൽ ഒന്നാണ്.

ALSO READ:ഇനി തമിഴകത്തെ നിയമസഭ കാണും കരുത്തുറ്റ പോരാട്ടം; ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവ്

ഇവിടെ വിജയിക്ക് പകരം മറ്റ് ആരാണ് എന്ന കാര്യത്തിലും പലതരത്തിലുള്ള ചർച്ചകളും ഉയർന്നുവരുന്നുണ്ട്. ഒരു ഘട്ടത്തിൽ നടി തൃഷ വിജയ് രാജിവച്ച മണ്ഡലത്തിൽ മത്സരിക്കും എന്ന രീതിയിൽ അഭ്യൂഹങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഇത് സംബന്ധിച്ച് ഇനിയും ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. വിജയ് ഒഴിയുന്ന മണ്ഡലത്തിൽ എന്തായാലും അത്തരത്തിൽ ആകർഷണീയനായ മറ്റൊരു വ്യക്തി ആയിരിക്കും മത്സരിക്കുക എന്നതും ഉറപ്പുള്ള കാര്യമാണ്.

എന്നിരുന്നാലും ഒരു തിരഞ്ഞെടുപ്പിന്റെ ചൂട് വിട്ടുമാറുന്നതിനു മുന്നേ മറ്റൊരു തിരഞ്ഞെടുപ്പിലേക്ക് പോവുകയാണ് ട്രിച്ചിയിലെ സാധാരണ ജനങ്ങൾ. ഇന്നലെ രാവിലെ 10 മണിക്ക് ആണ് ചെന്നൈയിലെ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് വിജയി തമിഴ്നാടിന്റെ ചരിത്രമായി മാറിയത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിജയിക്കൊപ്പം മറ്റ് 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. അധവ് അർജുന, എൻ. ആനന്ദ്, സെങ്കോട്ടയ്യൻ, രാജ്മോഹൻ, വെങ്കിട്ടരമണൻ, കീർത്തന, പ്രഭു തുടങ്ങിയവരാണ് വിജയിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്‌താൽ മറ്റു നേതാക്കൾ. മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയാണ് കീർത്തന.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ആരോപണങ്ങളും

അതേസമയം സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ ഡിഎംകെ സർക്കാരിനെതിരെ വലിയ രീതിയിലുള്ള ആരോപണങ്ങളാണ് വിജയ് ഉയർത്തിയത്. ഡിഎംകെ തമിഴ്നാടിന്റെ ഖജനാവ് തൂത്തുവാരിയാണ് പോയത് എന്നായിരുന്നു വിജയിയുടെ ആരോപണം. എന്നാൽ ഇതിന് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രൂക്ഷമായ രീതിയിൽ തന്നെ മറുപടിയും നൽകിയിട്ടുണ്ട്. ആവശ്യത്തിനുള്ള പണം അവിടെത്തന്നെയുണ്ട് ഇനി അത് സാധാരണ ജനങ്ങളിലേക്ക് എത്തിക്കാനുള്ള മനസ്സും അതിനനുസരിച്ച് ഭരണവും ആണ് വേണ്ടത് എന്നായിരുന്നു എം കെ സ്റ്റാലിന്റെ പ്രതികരണം. ഒരു സർക്കാറിന് കടമെടുക്കാവുന്ന പരിധിക്കുള്ളിൽ തന്നെയാണ് കടമെടുത്തത്. പണം അവിടെയുണ്ട്. ഭരണമേറ്റ് എടുത്തു ഉടൻതന്നെ പണമില്ല എന്ന് പറയുകയല്ല വേണ്ടത് വിനിയോഗിക്കാനുള്ള നല്ല മാർഗ്ഗങ്ങൾ കണ്ടെത്തു എന്നും സ്റ്റാലിൻ കുറിച്ചു.

ENGLISH SUMMARY

Vijay resigned as the MLA from Trichy East constituency After taking oath as the Chief Minister ​of Tamilnadu. Ministers Senkottayan and Venkitaraman submitted their resignations to the Assembly Secretary. Vijay was contesting from two constituencies in the elections.

 

Follow Us