Tushar Mehta: കേന്ദ്രത്തിന്റെ നിർണായക തീരുമാനം; സോളിസിറ്റർ ജനറലായി തുഷാർ മേത്ത തുടരും

Tushar Mehta Reappointment: തുഷാര്‍ മേത്ത ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി മൂന്ന് വർഷത്തേക്ക് കൂടി തുടരും. അഡീഷണൽ സോളിസിറ്റർ ജനറൽമാരായ വിക്രംജീത് ബാനർജി, കെ.എം. നടരാജ്, എസ്.വി. രാജു, എൻ. വെങ്കട്ടരാമൻ, ഐശ്വര്യ ഭാട്ടി എന്നിവരുടെ കാലാവധിയും മൂന്ന് വർഷത്തേക്ക് നീട്ടി.

Tushar Mehta: കേന്ദ്രത്തിന്റെ നിർണായക തീരുമാനം; സോളിസിറ്റർ ജനറലായി തുഷാർ മേത്ത തുടരും

തുഷാർ മേത്ത

Published: 

22 Jun 2026 | 06:36 AM

ന്യൂഡല്‍ഹി: തുഷാര്‍ മേത്ത ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലായി തുടരും. കാലാവധി ജൂലൈ 1 മുതൽ മൂന്ന് വർഷത്തേക്ക് കൂടി നീട്ടുന്നതിന് കാബിനറ്റിന്റെ നിയമന സമിതി (എസിസി) അംഗീകാരം നൽകി. ജൂൺ 30-ന് അവസാനിക്കാനിരുന്ന മേത്തയുടെ കാലാവധി മൂന്ന് വർഷത്തെ അധിക കാലയളവിലേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവുണ്ടാകുന്നതുവരെയോ (ഇതിൽ ഏതാണോ ആദ്യം വരുന്നത്) നീട്ടി നൽകിയതായി കാബിനറ്റിന്റെ നിയമന സമിതി സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച ഉത്തരവ് വ്യക്തമാക്കുന്നു.

പെഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പ് ജൂൺ 20-ന് പുറപ്പെടുവിച്ച ഉത്തരവിലൂടെയാണ് ഈ തീരുമാനം അറിയിച്ചത്. അഡീഷണൽ സോളിസിറ്റർ ജനറൽമാരായ വിക്രംജീത് ബാനർജി, കെ.എം. നടരാജ്, എസ്.വി. രാജു, എൻ. വെങ്കട്ടരാമൻ, ഐശ്വര്യ ഭാട്ടി എന്നിവരുടെ കാലാവധിയും പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ എസിസി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി.

ബാനർജി, നടരാജ് എന്നിവരുടെ പുനർനിയമന കാലാവധി ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമ്പോൾ, മറ്റ് മൂന്ന് എഎസ്ജിമാരുടെ കാലാവധി ജൂൺ 30 മുതൽ ആരംഭിക്കുമെന്ന് ഉത്തരവിൽ പറയുന്നു. ദേശീയ സുരക്ഷ, തിരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ, പൗരത്വ പ്രശ്നങ്ങൾ, നികുതി, ഡിജിറ്റൽ നിയന്ത്രണങ്ങൾ, കേന്ദ്ര-സംസ്ഥാന തർക്കങ്ങൾ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതിയില്‍ പ്രതിനിധീകരിക്കുന്നത് മേത്തയും, എഎസ്ജിമാരുമാണ്.

ഡൽഹി ഹൈക്കോടതിയിലെ എഎസ്ജി ചേതൻ ശർമ്മയുടെ കാലാവധി ഇതേ ഉത്തരവിലൂടെ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ആറ് മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

Also Read: Narendra Modi: വികസനം, സുരക്ഷ, സമൃദ്ധി…കടല്‍ വഴി എല്ലാം നേടും; നാവിക കപ്പലുകള്‍ കമ്മീഷന്‍ ചെയ്ത് മോദി

പുനർനിയമനത്തിന് പിന്നിൽ

വിവിധ വിഷയങ്ങളിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയിലും വിവിധ ഹൈക്കോടതികളിലും വ്യവഹാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ഈ പുനര്‍നിയമനങ്ങളെന്നതാണ് ശ്രദ്ധേയം. ഈ നീക്കം നിലവിലുള്ള നിയമ സംഘത്തിലുള്ള സർക്കാരിന്റെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നാണ് നിരീക്ഷണം. ഒപ്പം കോടതികൾക്ക് മുന്നിലുള്ള സർക്കാരിന്റെ പ്രാതിനിധ്യത്തിൽ സ്ഥിരതയും ഉറപ്പാക്കുന്നു.

സുപ്രീം കോടതിയിൽ കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന 14 എഎസ്ജിമാരുടെ ഒരു സംഘമുണ്ട്. കൂടാതെ അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണിയും തുഷാര്‍ മേത്തയുമുണ്ട്. എസ്.ഡി. സഞ്ജയ് ജൂൺ 18 മുതൽ ബിഹാറിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി ചുമതലയേറ്റതോടെ സുപ്രീം കോടതിയിലെ എഎസ്ജിമാരുടെ എണ്ണം 13 ആയി കുറഞ്ഞു.

എസ്. ദ്വാരകനാഥ്, അർച്ചന പഥക് ദാവെ, ബ്രിജേന്ദർ ചാഹർ, രാജ്കുമാർ ഭാസ്കർ താക്കറെ, രാഘവേന്ദ്ര പി. ശങ്കർ, ദവീന്ദർ പാൽ സിംഗ്, കെ. രവീന്ദ്ര കുമാർ, അനിൽ കൗശിക് എന്നിവർ സുപ്രീം കോടതിയിലെ മറ്റ് എഎസ്ജിമാരിൽ ഉൾപ്പെടുന്നു. 2024 സെപ്റ്റംബറിലാണ് ഇവരെ നിയമിച്ചത്. ഇവരുടെ മൂന്ന് വർഷത്തെ കാലാവധി 2027 സെപ്റ്റംബർ 9-ന് അവസാനിക്കും.

ഗുജറാത്തിൽ നിന്നുള്ള മുതിർന്ന അഭിഭാഷകനാണ് മേത്ത. 2014-ലാണ് അഡീഷണൽ സോളിസിറ്റർ ജനറലായി നിയമിതനാകുന്നത്. 2018 ഒക്ടോബറിൽ സോളിസിറ്റർ ജനറലായി. ഗുജറാത്തിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

English Summary

The government reappointed Tushar Mehta as the Solicitor General of India. He will serve a fresh term of three years starting July 1. The terms of five top Additional Solicitor Generals were also extended. This decision ensures continuity for the government’s legal team in court.

Loading...
Unable to load recommendations.
Follow Us
Related Stories
അമൃതസറിലെ സൈനിക താവളങ്ങൾ ഭീകരരുടെ റഡാറിൽ! പഞ്ചാബിൽ അതീവ ജാഗ്രത
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം