AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CM Vijay: വിജയ് പങ്കെടുത്ത പരിപാടിയിലേക്ക് പ്രവേശനം നിഷേധിച്ചു, ഡി.എസ്.പിയുടെ കൈ കടിച്ച് മുറിച്ച് ടിവികെ പ്രവർത്തകൻ, കരൂരിൽ നാടകീയ രം​ഗങ്ങൾ

TVK Cadre Bites Police Officer : തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്നലെ കരൂരിൽ പങ്കെടുത്ത ചടങ്ങിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുക്കാൻ എൻട്രി പാസ് ഇല്ലാതെ എത്തിയവരെ പോലീസ് തടയുകയുണ്ടായി. എന്നാൽ പരിപാടിയിൽ പങ്കെടുക്കാനുള്ള ആവേശത്തിൽ എത്തിയ ഒരു ടിവികെ പ്രവർത്തകൻ പോലീസിന്റെ ഈ നടപടിക്കെതിരെ വൈകാരികമായാണ് പ്രതികരിച്ചത്.

CM Vijay: വിജയ് പങ്കെടുത്ത പരിപാടിയിലേക്ക് പ്രവേശനം നിഷേധിച്ചു, ഡി.എസ്.പിയുടെ കൈ കടിച്ച് മുറിച്ച് ടിവികെ പ്രവർത്തകൻ, കരൂരിൽ നാടകീയ രം​ഗങ്ങൾ
Cm Joseph VijayImage Credit source: Facebook / Chief Minister of Tamil Nadu
Amal KV
Amal KV | Published: 11 Jul 2026 | 11:50 AM

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇന്നലെ കരൂരിൽ പങ്കെടുത്ത ചടങ്ങിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പരിപാടിയിൽ പങ്കെടുക്കാൻ എൻട്രി പാസ് ഇല്ലാതെ എത്തിയവരെ പോലീസ് തടയുകയുണ്ടായി. എന്നാൽ പരിപാടിയിൽ പങ്കെടുക്കാനുള്ള ആവേശത്തിൽ എത്തിയ ഒരു ടിവികെ പ്രവർത്തകൻ പോലീസിന്റെ ഈ നടപടിക്കെതിരെ വൈകാരികമായാണ് പ്രതികരിച്ചത്. തന്നെ പരിപാടിയിൽ പ്രവേശിപ്പിക്കാത്തതിനെ തുടർന്ന് ടിവികെ പ്രവർത്തകനായ മെൽവിൻ സുരക്ഷാ ചുമതല ഉണ്ടായിരുന്ന തഞ്ചാവൂർ ഡിഎസ്പി കാർത്തികേയന്റെ കൈ കടിച്ചു മുറിച്ചു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ – കരൂരിൽ ഇന്നലെ മുഖ്യമന്ത്രി വിജയുടെ വലിയൊരു പൊതുപരിപാടി സംഘടിപ്പിച്ചിരുന്നു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനും സുരക്ഷാ മേൽനോട്ടത്തിനും ആയി തഞ്ചാവൂർ ഡിഎസ്പി ആയ കാർത്തികേയനെയും സംഘത്തെയും നിയോഗിച്ചിരുന്നു. പരിപാടി നടന്ന വേദിയിലേക്ക് കർശനമായ സുരക്ഷാ പരിശോധനകൾക്ക് ശേഷമാണ് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. എൻട്രി പാസ് ഉള്ളവർക്ക് മാത്രമായിരുന്നു ഉള്ളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

Also Read: ” കൈക്കൂലി ചോദിച്ചാൽ എന്റെ പേര് പറയൂ”; കരൂരിൽ ജനങ്ങളെ കോരിത്തരിപ്പിച്ച് വിജയിയുടെ പ്രസംഗം

ഈ സമയത്താണ് വിജയുടെ തന്നെ പാർട്ടിയായ ടിവികെയുടെ സജീവ പ്രവർത്തകനായ മെൽവിൻ ചടങ്ങിലേക്ക് കടക്കാൻ ശ്രമിച്ചത്. പക്ഷേ ഇയാളുടെ കയ്യിൽ എൻട്രി പാസ് ഇല്ലായിരുന്നു. പ്രവേശന പാസ് കൈവശമില്ലാത്തവരെ ഉള്ളിലേക്ക് കടത്തിവിടാൻ കഴിയില്ലെന്ന് ഡിഎസ്പി കർശന നിലപാടെടുത്തു. ഇതോടെ പോലീസുകാരും മെൽവിനും തമ്മിൽ വാക്കേറ്റം ഉണ്ടായി. സംഭവത്തിൽ പ്രകോപിതനായ മെൽവിൻ സുരക്ഷാ ജീവനക്കാരെ തള്ളിമാറ്റി അകത്തേക്ക് കേറാൻ ശ്രമിച്ചു. തുടർന്ന് ഈ നീക്കം തടയാൻ ശ്രമിച്ച ഡിഎസ്പി കാർത്തികേയന്റെ കയ്യിൽ മെൽവിൻ ആഞ്ഞ് കടിയ്ക്കുകയായിരുന്നു. കടിയിൽ അദ്ദേഹത്തിന്റെ കൈ മുറിഞ്ഞു.

ഉടൻതന്നെ സ്ഥലത്തുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് മെൽവിനെ കീഴ്പ്പെടുത്തി. പരിക്കേറ്റ ഡി എസ് പി കാർത്തികേയനെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനും എതിരെ മെൽവിനു മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പരിപാടിക്ക് ഇടയിൽ ഉണ്ടായ ഈ നാടകീയ രംഗങ്ങൾ ഇപ്പോൾ തമിഴ്നാട്ടിൽ ആകെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

English Summary

Dramatic scenes unfolded yesterday at a function in Karur attended by Tamil Nadu Chief Minister Joseph Vijay.
The police stopped individuals who arrived without entry passes for the event. However, a TVK activist, eager to attend the program, reacted emotionally to this police action.

Follow Us