Trisha Krishnan: തമിഴകത്തിൻ്റെ നായകനായി വിജയ്; സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി തൃഷ, വീഡിയോകൾ വൈറൽ
Vijay CM Oath Ceremony 2026: വിജയ്ക്ക് ഒപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. 13 നകം വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഇന്നലെ വൈകിട്ട് നാലരയോടെ വിസികെയും പിന്തുണക്കത്ത് നൽകിയതോടെ ആണ് ദിവസങ്ങളായി നീണ്ടു നിന്ന സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വത്തിന് അവസാനമായത്. ഇതോടെ കേവല ഭൂരിപക്ഷമായ 118 എന്ന കടമ്പ ടിവികെ മറികടന്നു. പിന്നാലെ മുസ്‌ലിം ലീഗും പിന്തുണക്കത്ത് നൽകിയതോടെ കക്ഷി നില 121 ആയി ഉയരുകയായിരുന്നു.
തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയൊരു യുഗത്തിന് തുടക്കം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) അധ്യക്ഷൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി ഇന്ന് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശോജ്ജ്വലമായ ചടങ്ങിൽ പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 10 മണിയോടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. രാവിലെ 10 മണിക്ക് ആരംഭിച്ച സത്യപ്രതിജ്ഞ പരിപാടിയിൽ വിവിധ രാഷ്ട്രീയ നേതാക്കൾ, സെലിബ്രിറ്റികൾ, ദളപതി വിജയുടെ കുടുംബം എന്നിവരടക്കം പ്രമുഖ വ്യക്തികൾ പങ്കെടുക്കും. 5000 പേർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.
വിജയ്ക്ക് ഒപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തേക്കും. 13 നകം വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഇന്നലെ വൈകിട്ട് നാലരയോടെ വിസികെയും പിന്തുണക്കത്ത് നൽകിയതോടെ ആണ് ദിവസങ്ങളായി നീണ്ടു നിന്ന സർക്കാർ രൂപീകരണത്തിലെ അനിശ്ചിതത്വത്തിന് അവസാനമായത്. ഇതോടെ കേവല ഭൂരിപക്ഷമായ 118 എന്ന കടമ്പ ടിവികെ മറികടന്നു. പിന്നാലെ മുസ്‌ലിം ലീഗും പിന്തുണക്കത്ത് നൽകിയതോടെ കക്ഷി നില 121 ആയി ഉയരുകയായിരുന്നു. വൈകിട്ട് ആറരയോടെ ആണ് വിജയ് ലോക് ഭവനിലെത്തി ഗവർണറെ കണ്ട് ഇക്കാര്യം അറിയിച്ചത്. പിന്തുണ കത്ത് നൽകിയ പാർട്ടി നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
ALSO READ: ‘ജനനായകൻ’ ഇനി മുഖ്യമന്ത്രി, വിജയിയുടെ സത്യപ്രതിജ്ഞ ഇന്ന്
നിയമസഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ വിജയുടെ സിനിമയിൽ കാണുന്ന പോലുള്ള പല നാടകീയ സംഭവങ്ങൾക്കും തമിഴ്നാട്ടിലെ ജനങ്ങൾ സാക്ഷ്യം വഹിച്ചു. ഓരോ ദിവസവും വൻ ട്വിസ്റ്റുകളാണ് അരങ്ങേറിയത്. തുടർഭരണം ലക്ഷ്യമിട്ട് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട എംകെ സ്റ്റാലിനും ഡിഎംകെയ്ക്കും വൻ തിരിച്ചടി നൽകിയാണ് വിജയിയുടെ ടിവികെ തിരഞ്ഞെടുപ്പിൽ ജയം സ്വന്തമാക്കിയത്. 107 സീറ്റുകൾ സ്വന്തമാക്കിയ ടിവികെ ഒരാഴ്ച്ചത്തെ പരിശ്രമിത്തിനൊടുവിലാണ് മന്ത്രിസഭ രൂപികരണത്തിന് ഒരുങ്ങുന്നത്.
വേദിയിൽ തിളങ്ങി തൃഷ
എന്നാൽ നടൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആരാധകർ കാണാൻ കാത്തിരുന്ന കാഴ്ച്ചയാണ് ഇന്ന് സംഭവിച്ചത്. നടി തൃഷ കൃഷ്ണ വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതിൻ്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വിഐപി നിരയിൽ മുൻപിൽ തന്നെയാണ് തൃഷയുടെ സാന്നിധ്യം. ആയിരങ്ങളെ സാക്ഷി നിർത്തി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ മുൻനിരയിൽ തന്നെ ആവേശവും ഒപ്പം ആശംസകളും നേർന്ന് നടിയും ഉണ്ടായിരുന്നു. തൻ്റെ പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ വേദിയിലേക്ക് ഏറെ ആവേശത്തോടെയും സന്തോഷത്തോടെയുമാണ് തൃഷ എത്തിയത്.
ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ തൃഷയുടെ വീഡിയോകളും ചിത്രങ്ങളും നിമിഷങ്ങൾക്കകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നടി തൃഷ തൻ്റെ അമ്മയോടൊപ്പമാണ് ചടങ്ങിലേക്ക് എത്തിയിരിക്കുന്നത്. നിരവധി ഹിറ്റ് സിനിമകളിൽ വിജയുടെ നായികയായി തിളങ്ങിയ തൃഷ, അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയത്തിന് സാക്ഷിയാകാൻ എത്തിയത് ആരാധകർക്കിടയിലും വലിയ ആവേശമായിരിക്കുകയാണ്. മറ്റ് നിരവധി സിനിമാ താരങ്ങളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
ചടങ്ങിലേക്ക് തൃഷ എത്തിയതിൻ്റെ വീഡിയോ
#Trisha arrived at #ThalapathyVijay‘s oath Taking Ceremony.. pic.twitter.com/o7a4cALNgu
— Laxmi Kanth (@iammoviebuff007) May 10, 2026
English Summary:
Tamil Nadu politics as C. Joseph Vijay, leader of the Tamizhaga Vettri Kazhagam (TVK), officially takes the oath as Chief Minister at Chennai’s Nehru Stadium Today On May 10. In This Ceremony actress Trisha Krishna Attending Video Goes Viral.