ചീഫ് ജസ്റ്റിസിനെതിരേ ട്വീറ്റ്: കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു
KPCC Tweet against Supreme Court Chief Justice: ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ കെപിസിസി അക്കൗണ്ടിൽ നിന്ന് ട്വീറ്റ് വന്ന സംഭവത്തിൽ കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ ഡിലീറ്റ് ചെയ്തെങ്കിലും അതിനകം ട്വീറ്റ് വിവാദമായിരുന്നു. ചീഫ് ജസ്റ്റിസിനെതിരേയുള്ള കോൺഗ്രസ് ടീറ്റ് ചൂണ്ടിക്കാട്ടി ഹർജി എത്തി.
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾക്കിടെ, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരേ കെപിസിസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ കോൺഗ്രസ് കുരുക്കിലേക്ക്. ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെതിരെ കെപിസിസി അക്കൗണ്ടിൽ നിന്ന് ട്വീറ്റ് വന്ന സംഭവത്തിൽ കെപിസിസിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചതായി റിപ്പോർട്ട്. ചീഫ് ജസ്റ്റിസിനെതിരായ ട്വീറ്റ് പോസ്റ്റ് ചെയ്യപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ ഡിലീറ്റ് ചെയ്തെങ്കിലും അതിനകം ട്വീറ്റ് വിവാദമായിരുന്നു. ചീഫ് ജസ്റ്റിസിനെതിരേയുള്ള കോൺഗ്രസ് ടീറ്റ് ചൂണ്ടിക്കാട്ടി ഹർജി എത്തിയതോടെയാണ് സുപ്രീം കോടതി ഇപ്പോൾ കെപിസിസിക്ക് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഏതാനും ദിവസങ്ങൾ മുമ്പാണ് വിവാദത്തിന് ഇടയാക്കിയ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി, സുപ്രീം കോടതിയിലേക്ക് ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ എക്സ് പോസ്റ്റ് കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് പേജിൽ പ്രത്യക്ഷപ്പെട്ടത്.