AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CPM Politburo Meeting: തോറ്റത്തിന്റെ കാരണം തേടി സിപിഎം, പൊളിറ്റ്ബ്യൂറോ യോഗം ഇന്ന്

CPM Politburo meeting begins today: പ്രതിപക്ഷ നേതാവായി പിണറായി വിജയൻ വരണമെന്ന വാദം ഉയരുന്നുണ്ട്.പുതിയൊരു മുഖം വരണമെന്ന അഭിപ്രായവും കേന്ദ്ര നേതൃത്വത്തിലുൾപ്പെടെ ചിലർക്കുണ്ട്. പിണറായി വിജയൻ അല്ലെങ്കിൽ മുൻധനകാര്യ വകുപ്പ് മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായി കെ എൻ ബാലഗോപാലിനെയാകും പരിഗണിക്കുക.

CPM Politburo Meeting: തോറ്റത്തിന്റെ കാരണം തേടി സിപിഎം, പൊളിറ്റ്ബ്യൂറോ യോഗം ഇന്ന്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 10 May 2026 | 08:33 AM

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി വിലയിരുത്താൻ സിപിഎം പൊളിറ്റ്ബ്യൂറോ ഇന്നും തിങ്കളാഴ്ചയും ചേരും. പാർട്ടി നിയമസഭാകക്ഷി നേതാവ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനത്തേക്ക് ആരെ നിയോഗിക്കണമെന്നതിലും പിബി യോഗത്തിൽ ധാരണയുണ്ടാകും. സംഘടനാകരുത്ത് വീണ്ടെടുക്കുന്നതിനായി തെറ്റ്തിരുത്തൽ പ്രക്രിയയിലേക്ക് കടക്കുകയും 21 മുതൽ 23 വരെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ അന്തിമതീരുമാനമെടുക്കുകയും ചെയ്യും.

തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി പാർട്ടിയെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. കണ്ണൂരിൽ ഉൾപ്പെടെ പാർട്ടി ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയുണ്ടായി. കണ്ണൂരിലെ ചില സ്ഥാനാർഥിനിർണയങ്ങളിൽ അഖിലേന്ത്യാനേതൃത്വം മാറ്റം നിർദേശിച്ചിട്ടും അത് സംസ്ഥാനത്ത് തള്ളപ്പെട്ടത് തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.

പ്രതിപക്ഷ നേതാവ് ആര്?

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ എൽഡിഎഫ് പ്രതിപക്ഷ നേതാവിന് വേണ്ടിയുള്ള ചർച്ചകളും നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ വരണമെന്ന വാദം ഉയരുന്നുണ്ട്.പുതിയൊരു മുഖം വരണമെന്ന അഭിപ്രായവും കേന്ദ്ര നേതൃത്വത്തിലുൾപ്പെടെ ചിലർക്കുണ്ട്. പിണറായി വിജയൻ അല്ലെങ്കിൽ മുൻധനകാര്യ വകുപ്പ് മന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായി കെ എൻ ബാലഗോപാലിനെയാകും പരിഗണിക്കുക. ജയിച്ച് വന്ന എംഎൽഎമാരിൽ ഏറ്റവും മുതിർന്ന അംഗമെന്ന നിലയിലും ബാലഗോപാലിന് സാധ്യത കൂടുതലാണ്.

അതേസമയം, പ്രതിപക്ഷത്തെ നയിക്കാൻ പുതിയ മുഖങ്ങൾ വരണമെന്ന നിലപാടിലാണ് സിപിഐ. പഴയ ശൈലിയിലുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കുമെന്നും പുതിയ കാലത്തിന് അനുയോജ്യമായ മാറ്റങ്ങൾ ഉണ്ടാകണമെന്നും സിപിഐ ചൂണ്ടിക്കാട്ടി.

ഞെട്ടിച്ച പരാജയം

പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം ഭരണം ലക്ഷ്യമിട്ട് ഇറങ്ങിയ എൽഡിഎഫിനെ ഞെട്ടിച്ച് കൊണ്ടുള്ള പരാജയമാണ് ഇത്തവണ സംഭവിച്ചത്. പാർട്ടി ശക്തികേന്ദ്രങ്ങളിൽ പോലും തിരിച്ചടി ഉണ്ടായി. മന്ത്രിമാരുടെ അടക്കം തോൽവി വലിയ ക്ഷീണമാണ് പാർട്ടിക്ക് നൽകിയിരിക്കുന്നത്.

ഫലത്തിന് പിന്നാലെ പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ഇടതുപക്ഷ അനുഭാവികളിൽ നിന്ന് തന്നെ വലിയ വിമർശനങ്ങളും ഉയർന്നു. പാർട്ടിയുടെ കൂട്ടായ നേതൃത്വം ഇല്ലാതാവുകയും മുഖ്യമന്ത്രി പിണറായി വിജയൻ എന്ന ഒറ്റ വ്യക്തിയിലേക്ക് പാർട്ടി ചുരുങ്ങിയെന്നും വിമർശനം ഉയരുന്നുണ്ട്. ധർമ്മടത്ത് പിണറായി വിജയൻ ജയിച്ച് കയറിയത് വളരെ കഷ്ടപ്പെട്ടായിരുന്നു. തുടർച്ചയായ ആറ് റൗണ്ടുകൾക്ക് ശേഷമാണ് അദ്ദേഹം മുന്നിലെത്തിയത്.

ALSO READ: ‘ജനനായകൻ’ ഇനി മുഖ്യമന്ത്രി, വിജയിയുടെ സത്യപ്രതിജ്ഞ ഇന്ന്

കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലം

140 നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് അധികാരം ഉറപ്പിച്ചത്. യു.ഡി.എഫ് – 102, എൽഡിഎഫ് – 35, എൻഡിഎ – 3 എന്നിങ്ങനെയാണ് ലീഡ് നില. ചരിത്രത്തിൽ ആദ്യമായാണ് നൂറിന് മുകളിൽ സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ എത്തുന്നത്. പികെ കുഞ്ഞാലിക്കുട്ടിക്കും ചാണ്ടി ഉമ്മനും റെക്കോർഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. കൂടാതെ, കേരള ചരിത്രത്തിൽ ആദ്യമായാണ് എൻഡിഎ 3 സീറ്റുകൾ നേടുന്നതും. രാജീവ് ചന്ദ്രശേഖർ (നേമം), വി. മുരളീധരൻ (കഴക്കൂട്ടം), ബി.ബി. ഗോപകുമാർ (ചാത്തന്നൂർ) എന്നിവരാണ് വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥികൾ.

English Summary:

CPM Politburo has begun a detailed review of the Left Democratic Front’s massive defeat in the 2026 Kerala Assembly elections, where the UDF returned to power with a huge majority. Discussions are also focused on organizational failures, campaign strategy, and whether the party ignored early warning signs from recent elections.

Follow Us