AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vande Bharat Express: വന്ദേഭാരത് ട്രെയിനുകളിലെ ലാസ്റ്റ് മിനിറ്റ് ബുക്കിങ് കേരളത്തിൽ ഉൾപ്പടെ വൻ ഹിറ്റ്, എങ്ങനെ ബുക്ക് ചെയ്യാമെന്ന് നോക്കാം!

Last-Minute Travel Plans? You Can Now Book Vande Bharat Tickets 15 Minutes Before Departure!: പുതിയ സംവിധാനം വന്നതോടെ അവസാന നിമിഷമുള്ള ടിക്കറ്റ് ബുക്കിങ്ങിൽ 80 ശതമാനത്തിലധികം വർധനവാണ് ഉണ്ടായത്. മുൻപ് പ്രതിമാസം ശരാശരി 16,729 പേരാണ് അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെങ്കിൽ, പുതിയ സംവിധാനം വന്നതോടെ ഇത് 30,267 ആയി ഉയർന്നു. ഇതോടെ പ്രതിമാസ വരുമാനവും 1.24 കോടി രൂപയിൽ നിന്ന് 2.22 കോടി രൂപയായി വർധിച്ചു

Vande Bharat Express: വന്ദേഭാരത് ട്രെയിനുകളിലെ ലാസ്റ്റ് മിനിറ്റ് ബുക്കിങ് കേരളത്തിൽ ഉൾപ്പടെ വൻ ഹിറ്റ്, എങ്ങനെ ബുക്ക് ചെയ്യാമെന്ന് നോക്കാം!
വന്ദേഭാരത് എക്സ്പ്രെസ്സ്Image Credit source: PTI
Sumeesh T Unneen
Sumeesh T Unneen | Published: 27 Jun 2026 | 06:09 PM

വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ യാത്ര പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയതോടെ ദക്ഷിണ റെയിൽവേയ്ക്ക് കോളടിച്ച മട്ടാണ്.യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും അത്രത്തോളമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേരള, തമിഴ്നാട്, കർണാടക ആന്ധ്രാ പ്രദേശ് എന്നി സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തിരഞ്ഞെടുത്ത എട്ട് വന്ദേഭാരത് ട്രെയിനുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കിയത്. ഇത് വൻ വിജയമായതോടെ, ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ സർവീസ് നടത്തുന്ന 17 വന്ദേഭാരത് ട്രെയിനുകളിലേക്കും ഈ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്.

പുതിയ സംവിധാനം വന്നതോടെ അവസാന നിമിഷമുള്ള ടിക്കറ്റ് ബുക്കിങ്ങിൽ 80 ശതമാനത്തിലധികം വർധനവാണ് ഉണ്ടായത്. മുൻപ് പ്രതിമാസം ശരാശരി 16,729 പേരാണ് അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതെങ്കിൽ, പുതിയ സംവിധാനം വന്നതോടെ ഇത് 30,267 ആയി ഉയർന്നു. ഇതോടെ പ്രതിമാസ വരുമാനവും 1.24 കോടി രൂപയിൽ നിന്ന് 2.22 കോടി രൂപയായി വർധിച്ചു. 2025-26 സാമ്പത്തിക വർഷത്തിൽ ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് ട്രെയിനുകളിൽ യാത്ര ചെയ്തത് 77.38 ലക്ഷം പേരാണ്. 803.86 കോടി രൂപയാണ് ഇതിലൂടെ റെയിൽവേക്ക് ലഭിച്ചത്. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ മാത്രം 15 ലക്ഷത്തിലധികം ആളുകൾ ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് ട്രെയിനുകളിൽ യാത്ര ചെയ്തു എന്നാണ് കണക്ക്.

Also Read: Namma Metro: ഗ്രീന്‍ ലൈനില്‍ ഇനി കാത്തിരുന്ന് മുഷിയില്ല; നമ്മ മെട്രോയിലേക്ക് അവര്‍ ഉടനെത്തും

യാത്ര ആരംഭിക്കുന്ന സ്റ്റേഷനിൽ നിന്നോ അല്ലെങ്കിൽ യാത്രയ്ക്കിടയിലുള്ള മറ്റ് സ്റ്റേഷനുകളിൽ നിന്നോ, ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ഒഴിവുള്ള സീറ്റുകൾ യാത്രക്കാർക്ക് ബുക്ക് ചെയ്യാം. മുൻപ്, യാത്ര ആരംഭിക്കുന്ന സ്റ്റേഷനിൽ നിന്ന് ട്രെയിൻ പുറപ്പെട്ടു കഴിഞ്ഞാൽ പിന്നെ മറ്റ് സ്റ്റേഷനുകളിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നില്ല. അവസാന നിമിഷം യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പുതിയ സംവിധാനം ഏറെ സഹായകരമാണ്. ഐ.ആർ.സി.ടി.സി വെബ്സൈറ്റോ ആപ്പോ ഉപയോഗിച്ച് യാതൊരുവിധ അധിക നിരക്കും നൽകാതെ സാധാരണ ടിക്കറ്റ് നിരക്കിൽ തന്നെ യാത്രക്കാർക്ക് ഈ സേവനം ഉപയോഗിക്കാം.

ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?

 

  • ഐ.ആർ.സി.ടി.സി വെബ്സൈറ്റോ അല്ലെങ്കിൽ ആപ്പോ ഉപയോഗിച്ച് നിങ്ങളുടെ നിലവിലുള്ള അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുക, പുതിയ ഉപയോക്താക്കൾ ആണെങ്കിൽ സൈൻ അപ്പ് ചെയ്ത് അക്കൗണ്ട് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്.

  • ട്രെയിൻ തിരയുന്നതിനായി യാത്ര പുറപ്പെടുന്ന സ്റ്റേഷൻ, ഇറങ്ങേണ്ട സ്റ്റേഷൻ യാത്ര ചെയ്യുന്ന തീയതി എന്നിവ കൃത്യമായി നൽകിയ ശേഷം വന്ദേഭാരത് എക്സ്പ്രസ് തിരഞ്ഞെടുക്കുക.

  • ട്രെയിൻ വിവരങ്ങൾക്കൊപ്പം “CURR_AVBL” എന്ന് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. അവസാന നിമിഷം ബുക്ക് ചെയ്യാൻ ടിക്കറ്റുകൾ ലഭ്യമാണ് എന്നാണ് ഇതിനർത്ഥം.

  • നിങ്ങൾക്ക് യാത്ര ചെയ്യേണ്ട ക്ലാസ്സ്, തിരഞ്ഞെടുക്കുക, ചെയർ കാർ, എക്സിക്യൂട്ടീവ് കാർ എന്നിങ്ങനെ രണ്ട് ഓപ്ഷനാണ് നിലവിൽ ലഭ്യമാവുക. തുടർന്ന് ഓൺലൈനായി പണമടച്ച് ടിക്കറ്റ് ബുക്കിങ് പൂർത്തിയാക്കാം.

  • ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ സാധിക്കാത്തവർക്ക്, ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിങ് കൗണ്ടറുകൾ വഴിയും ടിക്കറ്റ് എടുക്കാവുന്നതാണ്.

English Summary

Indian Railways’ introduction of a 15-minute current booking rule has significantly boosted both ridership and revenue for Vande Bharat Express trains across the Southern Railway zone. The new system allows passengers to book vacant seats up to 15 minutes before a train’s departure from both its originating and intermediate stations. Initially launched as a pilot program on eight routes, the initiative saw last-minute bookings surge by over 80%. Due to its massive success in providing flexibility to spontaneous travelers and maximizing seat occupancy, the Southern Railway has now expanded this facility to all 17 of its Vande Bharat trains.

Follow Us