Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് ഒരു വന്ദേഭാരത് കൂടി…കാത്തിരിപ്പ് അവസാനിച്ചു

Vande Bharat Train from Visakhapatnam to Bengaluru: ദിവ്യാംഗര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍, പ്രത്യേക അല്ലെങ്കില്‍ സ്ഥിര ട്രെയിനുകള്‍ കൂടുതലായി അനുവദിക്കുക, ട്രെയിനുകളുടെ ആവൃത്തി വര്‍ധിപ്പിക്കുക, ട്രെയിനുകളുടെ പേര്, സര്‍വീസ് മെച്ചപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ യോഗത്തില്‍ ചര്‍ച്ച നടന്നു.

Bengaluru Vande Bharat: ബെംഗളൂരുവിലേക്ക് ഒരു വന്ദേഭാരത് കൂടി...കാത്തിരിപ്പ് അവസാനിച്ചു

വന്ദേ ഭാരത്

Updated On: 

04 Feb 2026 | 11:26 AM

ബെംഗളൂരു: വിശാഖപട്ടണത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവരുടെ ദുരിതത്തിന് ഉടന്‍ പരിഹാരം കണ്ടേക്കും. വിശാഖപട്ടണത്തിന് നിന്ന് ബെംഗളൂരുവിലേക്കും തിരുപ്പതിയിലേക്കും വന്ദേ ഭാരത് എക്‌സ്പ്രസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന് 2025-26 റെയില്‍വേ ഉപയോക്താക്കളുടെ യോഗത്തില്‍ ആവശ്യമുയര്‍ന്നിരിക്കുകയാണ്. ഈ രണ്ട് നഗരങ്ങളിലേക്കും വന്ദേ ഭാരത് അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധിയാണ് യോഗത്തില്‍ ആവശ്യം ഉന്നയിച്ചത്.

ദുവ്വാഡ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് നിരക്കുകള്‍ കുറയ്ക്കണമെന്ന ആവശ്യവും രാഹുല്‍ ഗാന്ധി യോഗത്തില്‍ മുന്നോട്ടുവെച്ചു. യോഗത്തില്‍ ഉയര്‍ന്ന ആവശ്യങ്ങളില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ആവശ്യമായ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ ലളിത് ബോറ ഉറപ്പുനല്‍കി.

ദിവ്യാംഗര്‍ക്കുള്ള മെച്ചപ്പെട്ട സൗകര്യങ്ങള്‍, പ്രത്യേക അല്ലെങ്കില്‍ സ്ഥിര ട്രെയിനുകള്‍ കൂടുതലായി അനുവദിക്കുക, ട്രെയിനുകളുടെ ആവൃത്തി വര്‍ധിപ്പിക്കുക, ട്രെയിനുകളുടെ പേര്, സര്‍വീസ് മെച്ചപ്പെടുത്തല്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ യോഗത്തില്‍ ചര്‍ച്ച നടന്നു.

അതിവേഗ റെയില്‍ വരുന്നു

ബെംഗളൂരുവിലേക്ക് അതിവേഗ റെയില്‍ പാത എത്താന്‍ പോകുകയാണ്. കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികളുടെ ഭാഗമായി ബെംഗളൂരുവിന് രണ്ട് സ്ഥലങ്ങളില്‍ നിന്നും ട്രെയിനുകള്‍ ലഭിക്കും. അതിവേഗ റെയില്‍പാത യാഥാര്‍ഥ്യമാകുന്നതോടെ യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Also Read: Bengaluru High Speed Rail: 1 മണിക്കൂറില്‍ ബെംഗളൂരുവിലെത്താം; പുതിയ ട്രെയിന്‍ വന്നത് അറിഞ്ഞില്ലേ?

മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്-ബെംഗളൂരു, ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബെംഗളൂരു, ഡല്‍ഹി-വാരണാസി, വാരണാസി-സിലിഗുരി എന്നിവയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ ഇടനാഴികള്‍.

 

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?