AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: അടിവസ്ത്രത്തിനും വെന്‍ഡിങ് മെഷീന്‍; വീട്ടീന്ന് ഇട്ടില്ലെങ്കിലും പ്രശ്‌നമില്ലന്നേ, ഈ സ്റ്റേഷനില്‍ കിട്ടും

Delhi Metro Vending Machine: ഡല്‍ഹിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്‌റ്റേഷനിലാണ് അടിവസ്ത്ര വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്. മെഷീന്‍ കണ്ടതോടെ അമ്പരന്ന മെട്രോ യാത്രികയാണ് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്.

Viral Video: അടിവസ്ത്രത്തിനും വെന്‍ഡിങ് മെഷീന്‍; വീട്ടീന്ന് ഇട്ടില്ലെങ്കിലും പ്രശ്‌നമില്ലന്നേ, ഈ സ്റ്റേഷനില്‍ കിട്ടും
വൈറലായ വീഡിയോയില്‍ നിന്നുള്ള ദൃശ്യം Image Credit source: baddie.billu Instagram Page
Shiji M K
Shiji M K | Published: 04 Feb 2026 | 12:05 PM

റെയില്‍ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ഇന്ന് എല്ലായിടത്തും വെന്‍ഡിങ് മെഷീനുകള്‍ കാണാം. ചിപ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ് ഇതൊക്കെയാണ് ഇത്തരം വെന്‍ഡിങ് മെഷീനുകളില്‍ നിന്ന് നമുക്ക് സാധാരണയായി വാങ്ങിക്കാനാകുന്നത്. എന്നാല്‍ അടിവസ്ത്രത്തിനായുള്ള വെന്‍ഡിങ് മെഷീനുകളുമുണ്ട്, കേള്‍ക്കുമ്പോള്‍ അതിശയം തോന്നേണ്ടതില്ല, നമ്മുടെ ഇന്ത്യയില്‍ തന്നെയാണ് സംഭവം.

ഡല്‍ഹിയിലെ രോഹിണി ഈസ്റ്റ് മെട്രോ സ്‌റ്റേഷനിലാണ് അടിവസ്ത്ര വെന്‍ഡിങ് മെഷീന്‍ സ്ഥാപിച്ചത്. മെഷീന്‍ കണ്ടതോടെ അമ്പരന്ന മെട്രോ യാത്രികയാണ് വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടത്.

ഞാന്‍ വിചിത്രമായ ഒരു സംഗതി കണ്ടു, ഒരു വെന്‍ഡിങ് മെഷീന്‍, അതില്‍ അടിവസ്ത്രങ്ങളാണ് വില്‍ക്കുന്നത്. നോക്കൂ, നമ്മള്‍ ഇത്രത്തോളം വളര്‍ന്നിരിക്കുന്നു. പക്ഷെ ഇതിന് വലിയ പ്രസക്തിയുണ്ടോ? മെട്രോയില്‍ യാത്ര ചെയ്യുന്ന ആരാണ്, ഓ ഞാന്‍ അടിവസ്ത്രം ധരിക്കാന്‍ മറന്നു, ഇവിടെ നിന്ന് കുറച്ച് വാങ്ങട്ടെ എന്ന് ചിന്തിക്കുന്നത്? എന്ന് ചോദിച്ചുകൊണ്ടാണ് യുവതി വീഡിയോ പങ്കുവെച്ചത്.

വൈറലായ വീഡിയോ

 

View this post on Instagram

 

A post shared by Billu Baddie (@baddie.billu)

സമ്മിശ്ര പ്രതികരണമാണ് വീഡിയോക്ക് ലഭിക്കുന്നത്. പുത്തന്‍ ആശയം ഒരുപാട് ആളുകള്‍ക്ക് ഉപകാരപ്രദമാകുമെന്നാണ് ചിലര്‍ പറയുന്നത്. സ്ത്രീകള്‍ക്കായിരിക്കും ഇതുകൊണ്ട് വലിയ പ്രയോജനം ലഭിക്കുന്നതെന്നാണ് ഉപയോക്താക്കളുടെ അഭിപ്രായം. ആര്‍ത്തവം പോലുള്ള ഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് ഈ സേവനം ഉപകരിക്കുമെന്ന് കമന്റുകളുണ്ട്.

Also Read: Viral Video: രാത്രി ശ്മശാനത്തിലേക്ക് സ്ത്രീയുടെ ഫുഡ് ഓർഡർ , ഭയന്നയാൾ ചെയ്തത്

ഇത് അടിവസ്ത്രം ധരിക്കാന്‍ മറന്നുപോയവര്‍ക്കുള്ളതല്ല, നിങ്ങളുടെ ചിന്താഗതിയാണ് വളര്‍ത്തിയെടുക്കേണ്ടത്. തിരക്കേറിയ ജിവിതത്തില്‍ പലര്‍ക്കും കൃത്യമായി ഷോപ്പിങിന് പോലും പോകാന്‍ സാധിക്കാറില്ല. അത്തരം ആളുകള്‍ക്ക് ഈ വെന്‍ഡിങ് മെഷീന്‍ ഉപയോഗിക്കാനാകുമെന്നാണ് ഒരാളുടെ അഭിപ്രായം.

വെന്‍ഡിങ് മെഷീനില്‍ നിന്ന് സോഫ്റ്റ് ഡ്രിങ്കുകളും ചിപ്‌സും മാത്രമേ പുറത്തുവരുന്നത് കണ്ടിട്ടുള്ളൂ എന്നതുകൊണ്ട്, അവയില്‍ നിന്ന് അത് മാത്രമേ പ്രതീക്ഷിക്കാവൂ എന്നില്ലല്ലോ എന്നും ഒരു ഉപയോക്താവ് ചോദിക്കുന്നു.

Follow Us