Vijay Net Worth: നാല് ബാങ്കിൽ 100 കോടി എഫ്ഡി, വീടുകൾ പലത്; വിജയ് സമ്പാദിച്ചത് ഇത്രയും

Inside Vijay 624 Crore Empire TVK Chief Assets: കോടികള്‍ ആസ്തിയുണ്ടെന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ, അതെ ഒന്നും രണ്ടും കോടികളല്ല വിജയിക്ക് സ്വന്തമായുള്ളത്. വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതം താരത്തെ എല്ലാ അര്‍ത്ഥത്തിലും വളര്‍ത്തി. സമ്പത്തിന്റെ കാര്യത്തിലും മറ്റ് സിനിമാ താരങ്ങളേക്കാള്‍ ഒരുപടി മുകളില്‍ തന്നെയാണ് ദളപതിയുടെ വിജയ്.

Vijay Net Worth: നാല് ബാങ്കിൽ 100 കോടി എഫ്ഡി, വീടുകൾ പലത്; വിജയ് സമ്പാദിച്ചത് ഇത്രയും

വിജയ്‌യുടെ ആസ്തി

Updated On: 

06 May 2026 | 09:39 AM

തമിഴ്‌നാട്ടില്‍ വിജയ് തരംഗം…ഒരിക്കല്‍ പോലും ദേശീയ രാഷ്ട്രീയം പ്രതീക്ഷിക്കാത്ത കാര്യമാണ് ഈ സംഭവിച്ചിരിക്കുന്നത്. കോടികള്‍ ആസ്തിയുള്ള, സിനിമകളിലൂടെ പൊതുജനങ്ങള്‍ക്ക് വേണ്ടി സംസാരിച്ച നടന്‍ തങ്ങള്‍ക്ക് വേണ്ടി അധികാരത്തിലെത്തണമെന്നത് ജനങ്ങള്‍ എടുത്ത ഏറ്റവും ശക്തമായ തീരുമാനമാണെന്ന് തന്നെ വിലയിരുത്താം.

കോടികള്‍ ആസ്തിയുണ്ടെന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ, അതെ ഒന്നും രണ്ടും കോടികളല്ല വിജയിക്ക് സ്വന്തമായുള്ളത്. വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതം താരത്തെ എല്ലാ അര്‍ത്ഥത്തിലും വളര്‍ത്തി. സമ്പത്തിന്റെ കാര്യത്തിലും മറ്റ് സിനിമാ താരങ്ങളേക്കാള്‍ ഒരുപടി മുകളില്‍ തന്നെയാണ് ദളപതിയുടെ വിജയ്.

വിജയ്‌യുടെ ആസ്തി എത്ര?

624 കോടി രൂപയുടെ ആസ്തിയാണ് ദളപതി വിജയിക്ക് ഉള്ളത്. യാതൊരു ബാധ്യതകളും താരത്തിന് ഇല്ലെന്നതും ശ്രദ്ധേയം. 624 കോടിയില്‍ 404 കോടി രൂപയുടേത് ജംഗമ ആസ്തികളും 220 കോടിയുടേത് സ്ഥാവര ആസ്തികളുമാണ്. സേവിങ്‌സ് അക്കൗണ്ടുകളിലും കോടികള്‍ നിക്ഷേപമുണ്ട്.

സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ അദ്ദേഹത്തിനുള്ളത് 213 കോടി രൂപയാണ്. വിവിധ ബാങ്കുകളിലെ ഫിക്‌സഡ് ഡെപ്പോസിറ്റുകളിലായി 100 കോടി രൂപയുമുണ്ട്. ആക്‌സിസ് ബാങ്കില്‍ 40 കോടി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 25 കോടി രൂപ, എച്ച്ഡിഎഫ്‌സി ബാങ്ക് 20 കോടി, എസ്ബിഐ 15 കോടി രൂപ എന്നിങ്ങനെയാണുള്ളത്.

ഇക്വിറ്റി ഹോള്‍ഡിങ്‌സുകളായി 19.37 കോടി രൂപയുമുണ്ട്. മറ്റ് ആസ്തികള്‍ കൂടി വിശദമായി നോക്കാം. ഓഹരി വിപണിയുമായി അദ്ദേഹത്തിന് വലിയ സമ്പര്‍ക്കമില്ലെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങള്‍ കുറവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിങുകള്‍

ചെന്നൈയിലുടനീളം നീലാങ്കരൈ, സാലിഗ്രാമം, മൈലാപ്പൂര്‍, എഗ്മോര്‍ എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ വിജയ്ക്ക് ഏകദേശം 115 കോടി രൂപ വിലമതിക്കുന്ന നിരവധി റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുണ്ട്. ത്യാഗരായ നഗര്‍, ഷോളിങ്കനല്ലൂര്‍, പരിവാക്കം തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹത്തിന്റെ സ്വത്തുക്കളുടെ മൂല്യം 82.8 കോടി രൂപയാണ്.

ഇതിന് പുറമെ 22 കോടി രൂപ വില മതിക്കുന്ന കാര്‍ഷികേതര ഭൂമിയും കൊടൈക്കനാലില്‍ ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും വിജയിക്ക് സ്വന്തം.

Also Read: Tamil Nadu Government Formation: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം; പക്ഷേ, സത്യപ്രതിജ്ഞ ചെയ്യാന്‍ വിജയ്‌

വാഹനങ്ങളും മറ്റ് ആസ്തികളും

ടൊയോട്ട ലെക്‌സസ് 350, ബിഎംഡബ്ല്യു ഐ7, ടൊയോട്ട വെല്‍ഫയര്‍, ബിഎംഡബ്ല്യു 530, ടാറ്റ കാരവാന്‍ 16 തുടങ്ങിയ ആഡംബര മോഡല്‍ വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. ഇതുമാത്രമല്ല, ടിവിഎസ് എക്‌സ്എല്‍ സൂപ്പര്‍ ഉള്‍പ്പെടെ വേറെയും ഒട്ടേറെ വാഹനങ്ങള്‍ സ്വന്തമായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്വര്‍ണവും വെള്ളിയും ഉള്‍പ്പെടെ അദ്ദേഹത്തിന്റെ കൈവശമുള്ള ആഭരണങ്ങളുടെ മൂല്യം ഏകദേശം 1.2 കോടി രൂപയാണ്.

വരുമാനം ഇങ്ങനെ…

2024-25 സാമ്പത്തിക വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ വരുമാനം 184.53 കോടി രൂപയാണ്. സിനിമ, വാടക വരുമാനം, പലിശ വരുമാനം എന്നിവയില്‍ നിന്നാണ് ഈ വരുമാനം അദ്ദേഹത്തിന് ലഭിച്ചത്. ബാങ്ക് നിക്ഷേപങ്ങള്‍, സ്ഥിര വരുമാന ഉപകരണങ്ങള്‍, റിയല്‍ എസ്റ്റേറ്റ് എന്നിവയിലാണ് അദ്ദേഹത്തിന്റെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്.

English Summary

Actor Vijay’s net worth is estimated at ₹624 crore. His assets include fixed deposits, luxury cars, and prime real estate. As the chief of TVK, his wealth has gained wider attention. His portfolio reflects steady growth through films and investments.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്