AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tamil Nadu Government Formation: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം; പക്ഷേ, സത്യപ്രതിജ്ഞ ചെയ്യാന്‍ വിജയ്‌

Vijay’s swearing-in ceremony scheduled for May 7 : വിജയ് മേയ് ഏഴിന് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനാണ് സാധ്യത. സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നു.

Tamil Nadu  Government Formation: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം; പക്ഷേ, സത്യപ്രതിജ്ഞ ചെയ്യാന്‍ വിജയ്‌
ടിവികെ ചീഫ് വിജയ്Image Credit source: PTI
Jayadevan AM
Jayadevan AM | Published: 06 May 2026 | 07:17 AM

ചെന്നൈ, 6-5-2026: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടി.വി.കെ) ഉജ്ജ്വല വിജയം നേടിയ പശ്ചാത്തലത്തിൽ, മെയ് 7-ന് പാർട്ടി അധ്യക്ഷൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടക്കാനാണ് സാധ്യത. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ ഉയര്‍ന്നുവന്നെങ്കിലും ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ 10 സീറ്റുകളുടെ കുറവ് പാര്‍ട്ടി നേരിടുന്നുണ്ട്.

കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ തുടങ്ങിയവയുടെ പിന്തുണ ടിവികെ തേടിയിട്ടുണ്ട്. ഭൂരിപക്ഷം ഉറപ്പാക്കുന്നതിനായി കോൺഗ്രസ്, പിഎംകെ, സിപിഐ, സിപിഎം, വിസികെ തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കാനാണ് ശ്രമം. ടിവികെയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്ന് തമിഴ്‌നാട് കോൺഗ്രസ് ഇൻ-ചാർജ് ഗിരീഷ് ചോദങ്കർ പറഞ്ഞു.

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ?

തമിഴ്‌നാട്ടിലെ ജനങ്ങൾ ഒരു മാറ്റത്തിനാണ് വോട്ട് ചെയ്തതെന്ന് ഗിരീഷ് ചോദങ്കർ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് യുവാക്കളും സ്ത്രീകളും ടിവികെയിലേക്ക് മാറി. അതുകൊണ്ടാണ് ടിവികെയ്ക്ക് ഇത്രയധികം വോട്ടുകൾ ലഭിക്കുന്നത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എന്നിവർക്ക് താന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും, പാര്‍ട്ടി നേതാക്കള്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Vijay TVK : തമിഴ്‌നാട്ടിൽ വിജയ് യുഗം… പിന്തുണ തേടി കെ.സി. വേണുഗോപാലിന് വിജയ്യുടെ കത്ത്

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് കോൺഗ്രസിനോട് പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് വേണുഗോപാലും സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്തു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, ഗിരീഷ് ചോദങ്കർ എന്നിവര്‍ ചര്‍ച്ചയുടെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിന്റെ പ്രശംസ

ടിവികെ നേടിയ വിജയത്തില്‍ വിജയിയെ രാഹുല്‍ ഗാന്ധി പ്രശംസിച്ചിരുന്നു. വിജയിയുമായി സംസാരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തതായി രാഹുല്‍ എക്‌സില്‍ കുറിച്ചു. ഈ ജനവിധി യുവാക്കളുടെ ഉയർന്നുവരുന്ന ശബ്ദത്തെ പ്രതിഫലിപ്പിക്കുന്നു, അവരെ അവഗണിക്കാൻ കഴിയില്ല, അവഗണിക്കുകയുമില്ല. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും കോൺഗ്രസ് പ്രവർത്തകർക്ക് അവരുടെ കഠിനാധ്വാനത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയംഗമമായ നന്ദി. തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ജനങ്ങളെ സംരക്ഷിക്കുകയും സേവിക്കുകയും ചെയ്യുന്നത് കോൺഗ്രസ് പാർട്ടി തുടരുമെന്ന് താന്‍ ആവര്‍ത്തിക്കുന്നതായും രാഹുല്‍ പറഞ്ഞു.

വിജയിയുടെ മറുപടി

രാഹുലിന്റെ പ്രശംസയ്ക്ക് വിജയ് നന്ദി അറിയിച്ചിരുന്നു. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ ആശംസകള്‍ക്ക് നന്ദി. പൊതുസേവനത്തിൽ മികവ് പുലർത്തുന്നതിനും കൂട്ടായ സഹകരണം ആവശ്യമുള്ള സംസ്ഥാനത്തിന്റെ സാംസ്കാരിക ധാർമ്മികത സംരക്ഷിക്കുന്നതിനും പ്രതിജ്ഞാബദ്ധരായിരിക്കും. രാഷ്ട്രീയത്തിനപ്പുറം, തമിഴ്‌നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകുമെന്നും വിജയ് രാഹുലിന് മറുപടിയായി പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവെച്ച ടിവികെയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തിരുന്നു. മോദിയുടെ പ്രശംസയ്ക്ക് നന്ദി അറിയിച്ച വിജയ്, തമിഴ്‌നാട് ജനതയുടെ ക്ഷേമത്തിന് കേന്ദ്ര സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

English Summary

Vijay will take oath as Tamil Nadu Chief Minister on May 7. His party, TVK, won 108 seats but lacks a full majority. The party is now seeking alliances with Congress and others. Prime Minister Modi and Rahul Gandhi congratulated Vijay on his win.

Follow Us