AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Vijay: ‘വിജയ്​യെ നയിക്കുന്നത് തെറ്റായ ആളുകൾ’; വിമർശനവുമായി മുൻ ടിവികെ പ്രവർത്തക

Ranjana Nachiyar Against TVK: ടിവികെയിലെ ചില പ്രശ്നങ്ങൾ അറിയിക്കാൻ വിജയ്​യെ കാണാൻ നിരവധി തവണയാണ് ശ്രമിച്ചത്. എന്നാൽ ഒരു തവണപോലും അതിന് സാധിച്ചില്ല. എന്നാൽ സ്റ്റാലിനെ കാണാൻ തനിക്ക് എളുപ്പത്തിൽ സാധിച്ചു. ടിവികെയിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാതെ വിജയ്ക്ക് മുന്നേറാൻ കഴിയില്ലെന്നും രഞ്ജന നാച്ചിയാർ വ്യക്തമാക്കി.

Vijay: ‘വിജയ്​യെ നയിക്കുന്നത് തെറ്റായ ആളുകൾ’; വിമർശനവുമായി മുൻ ടിവികെ പ്രവർത്തക
Ranjana Nachiyar , VijayImage Credit source: PTI/ Social Media
Neethu Vijayan
Neethu Vijayan | Published: 20 Mar 2026 | 07:36 AM

ചെന്നൈ: നടനും തമിഴക വെട്രി കഴകം (TVK) അധ്യക്ഷനുമായ വിജയ്​ക്കെതിരെ (Vijay) വിമർശനവുമായി മുൻ ടിവികെ പ്രവർത്തകയും നടിയുമായ ര‍ഞ്ജന നാച്ചിയാർ (Ranjana Nachiyar). തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ ഡിഎംകെയിൽ ചേർന്നതിന് പിന്നാലെയാണ് ര‍ഞ്ജനയുടെ വിമർശനം. വിജയ്ക്ക് ഉത്തരവാദിത്തമില്ലെന്നും വിജയ്​യെ സമീപിക്കാൻ കഴിയില്ലെന്നുമാണ് ര‍ഞ്ജന ഉന്നയിച്ച ആരോപണങ്ങൾ.

വിജയയുടെ ചുറ്റിനുമുള്ളത് മോശക്കാരായ ആളുകളാണെന്നും വിജയ്​യെ ഒപ്പമുള്ളവർ തെറ്റായ വഴിയിലൂടെയാണ് നയിക്കുന്നതെന്നും ര‍ഞ്ജന ആരോപിച്ചു. ”ടിവികെയിലെ ചില പ്രശ്നങ്ങൾ അറിയിക്കാൻ വിജയ്​യെ കാണാൻ നിരവധി തവണയാണ് ശ്രമിച്ചത്. എന്നാൽ ഒരു തവണപോലും അതിന് സാധിച്ചില്ല. എന്നാൽ സ്റ്റാലിനെ കാണാൻ തനിക്ക് എളുപ്പത്തിൽ സാധിച്ചു. കഴിഞ്ഞ ഒരു വർഷമായി പാർട്ടിയിൽ പ്രവർത്തിക്കുന്നു, എന്നാൽ സുപ്രധാന വിഷയങ്ങളിൽ ടിവികെയുടെ ഇടപെടലുകളും പ്രവർത്തനങ്ങളും ശരിയല്ല,” രഞ്ജന പറഞ്ഞു.

ALSO READ: ‘ഇന്ത്യയും ലോകവും’; ടിവി9ൻ്റെ ‘What India Thinks Today Summit 2026’ന് പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും

ഡിഎംകെ സർക്കാരിന്റെ ക്രമസമാധാനപാലനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, എല്ലാ സർക്കാരുകളുടെയും കീഴിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അവ പരിഹരിക്കേണ്ടതുണ്ടെന്നുമാണ് രജ്ഞന പറഞ്ഞത്. ടിവികെയിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാതെ വിജയ്ക്ക് മുന്നേറാൻ കഴിയില്ലെന്നും രഞ്ജന നാച്ചിയാർ വ്യക്തമാക്കി.

വിജയ് ആത്മപരിശോധന നടത്തുകയും പാർട്ടിയുടെ പുരോഗതിക്കായി ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യണമെന്ന് രജ്ഞന ആവർത്തിച്ചു പറഞ്ഞു. ടിവികെയിൽ വേണ്ടത്ര അംഗീകാരം ലഭിക്കാത്തതിൽ നിരാശ പ്രകടിപ്പിച്ച രഞ്ജന തന്റെ സംഭാവനകൾ ഒരിക്കൽപോലും അംഗീകരിക്കപ്പെട്ടില്ലെന്നും പറഞ്ഞു.

 

Follow Us