AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ബെംഗളൂരുവിൽ പുള്ളിപ്പുലി ഇറങ്ങി; പ്രദേശത്തെ നടുക്കി വൈറൽ വീഡിയോ

Bengaluru Leopard Viral Video: നിലവിൽ പ്രദേശത്ത് നിന്ന് അവ വനത്തിലേക്ക് പോയേക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തിങ്കളാഴ്ച്ച പുലർച്ചെ ഏകദേശം 2.10-ഓടെയാണ് പുള്ളിപ്പുലി പ്രദേശത്തുകൂടി നടന്നുപോയത്.

Viral Video: ബെംഗളൂരുവിൽ പുള്ളിപ്പുലി ഇറങ്ങി; പ്രദേശത്തെ നടുക്കി വൈറൽ വീഡിയോ
Leopard Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 05 Feb 2026 | 10:27 AM

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ ഭീതിയിലാഴ്ത്ത് വീണ്ടും പുള്ളിപ്പുലി. തെക്കൻ ബെംഗളൂരുവിലെ തിരക്കേറിയ ജനവാസ മേഖലയായ ജെപി നഗറിലാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച പുള്ളിപ്പുലിയുടെ സാനിധ്യം കണ്ടെത്തിയത്. ജെപി നഗർ 9-ാം ഫേസിലെ അഞ്ജനപുര ലേഔട്ടിലൂടെ പുലി നടന്നുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. വിഡീയോ പ്രചരിച്ചതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്.

നിലവിൽ പ്രദേശത്ത് നിന്ന് അവ വനത്തിലേക്ക് പോയേക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. തിങ്കളാഴ്ച്ച പുലർച്ചെ ഏകദേശം 2.10-ഓടെയാണ് പുള്ളിപ്പുലി പ്രദേശത്തുകൂടി നടന്നുപോയത്. സമീപത്തെ റോറിക് എസ്റ്റേറ്റിൽ നിന്നോ അല്ലെങ്കിൽ കനകപുര റോഡിന് സമീപത്തെ വനമേഖലയിൽ നിന്നോ ആവാം പുലി ജനവാസ മേഖലയിലേക്ക് എത്തിയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നത്.

Also Read: വാ കൊണ്ട് പാമ്പിനെ പിടിക്കാൻ പറ്റോ സക്കീർ ഭായിക്ക്? ഇവൻ ആള് കൊള്ളാലോ….

നിരവധി ആളുകൾ തിങ്ങിപാർക്കുന്ന ജെപി നഗറിന് സമീപം പുലിയെ കണ്ടത് പ്രദേശത്താകെ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. പുലർച്ചെ നടക്കാൻ ഇറങ്ങുന്നവരും കുട്ടികളുമായി പുറത്തിറങ്ങുന്നവരും ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. വിവരമറിഞ്ഞ ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.

വൈറലായ വീഡിയോ ദൃശ്യങ്ങൾ

Follow Us