Viral News: അപ്രതീക്ഷിതമായി 10 കോടി അക്കൗണ്ടിലേക്ക്, ചില്ലി പൈസ എടുത്തില്ല, ഒടുവിൽ

വീണ്ടും മറ്റൊരു എടിഎമ്മിൽ നിന്നും അവർ വീണ്ടും ബാലൻസ് പരിശോധിച്ചെങ്കിലും തുക അതു തന്നെയായിരുന്നു. ഇതോടെ ബാലൻസിൻ്റെ വീഡിയോ ദൃശ്യങ്ങൾ അവർ തൻ്റെ ഫോണിൽ പകർത്തി. പലരും അതിൽ നിന്നും തുക പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കി ലും പ്രശ്നം പരിഹരിക്കുന്നതുവരെ ഒരു രൂപ പോലും അവർ അതിൽ നിന്നും പിൻവലിച്ചില്ല. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരികയാണ്.

Viral News: അപ്രതീക്ഷിതമായി 10 കോടി അക്കൗണ്ടിലേക്ക്, ചില്ലി പൈസ എടുത്തില്ല, ഒടുവിൽ

Up Woman Viral News

Updated On: 

29 Mar 2026 | 12:02 PM

പെട്ടെന്നൊരു ദിവസം കോടികൾ ബാങ്കിലേക്ക് എത്തിയാൽ എന്ത് സംഭവിക്കും? ചിലപ്പോൾ നിങ്ങളൊന്നും ഞെട്ടും അല്ലേ? അങ്ങനെയൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചത് ഉത്തർപ്രദേശിലെ ഒരു കർഷകൻ്റെ ഭാര്യയാണ്. മെയിൻപുരി ജില്ലയിലെ ബിച്വാൻ, ദേവ്ഗഞ്ച് ഗ്രാമത്തിൽ താമസിക്കുന്ന പരസ്ഭാൻ ബഹേലിയയുടെ ഭാര്യയായ റീത്തക്കാണ് ഇത്തരമൊരു അനുഭവം ഉണ്ടായത്. നാട്ടിലെ ഉത്സവ ദിനത്തിൽ പണം പിൻവലിക്കാൻ അവർ തങ്ങളുടെ ബാങ്കിൻ്റെ ശാഖയിൽ എത്തിയതായിരുന്നു. അവധിയായതിനാൽ സമീപത്തെ എടിഎമ്മിൽ പോയി പൈസ പിൻവലിക്കാൻ നോക്കുകയായിരുന്നു.

എടിഎമ്മിൽ ബാലൻസ് പരിശോധിച്ചപ്പോഴാണ് യഥാർത്ഥത്തിൽ റീത്ത ഞെട്ടിയത്. തൻ്റെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ 9,99,49,588 രൂപയാണ് അവർ കണ്ടത്. വീണ്ടും മറ്റൊരു എടിഎമ്മിൽ നിന്നും അവർ വീണ്ടും ബാലൻസ് പരിശോധിച്ചെങ്കിലും തുക അതു തന്നെയായിരുന്നു. ഇതോടെ ബാലൻസിൻ്റെ വീഡിയോ ദൃശ്യങ്ങൾ അവർ തൻ്റെ ഫോണിൽ പകർത്തി. പലരും അതിൽ നിന്നും തുക പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രശ്നം പരിഹരിക്കുന്നതുവരെ ഒരു രൂപ പോലും അവർ അതിൽ നിന്നും പിൻവലിച്ചില്ല.

ALSO READ: ക്രൂരതയുടെ അങ്ങേയറ്റം, വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയെ വാഹനം കയറ്റി കൊലപ്പെടുത്തി ഭർത്താവ്

പ്രശ്നം എന്താണെന്ന് മനസ്സിലാകുന്നതു വരെയും പൈസയിൽ ഒന്നും ചെയ്യാൻ പാടില്ലെന്ന് അവർ തൻ്റെ കുടുംബാംഗങ്ങൾക്കും നിർദ്ദേശം നൽകി.  സാങ്കേതികപ്പിഴവാകാം കാരണമെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. ഇത് പരിഹരിക്കാനുള്ള നടപടിക്രമങ്ങളും ബാങ്കിൻ്റെ ഭാഗത്ത് നിന്നും നടന്നു വരികയാണ്. മുൻപ് പലർക്കും ഇത്തരം അനുഭവങ്ങളുണ്ടായിട്ടുണ്ട്.

നേരത്തെ ചെന്നൈയിലെ ഒരു ടാക്സി ഡ്രൈവറിൻ്റെ അക്കൗണ്ടിൽ കോടികൾ എത്തിയതും വാർത്തയായിരുന്നു. പിന്നീട് ഒരു നിശ്ചിത തുക അയാൾ തന്നെ എടുത്ത് ചിലവഴിച്ചിരുന്നു. ഇതിന് ശേഷം ബാങ്കിലേക്ക് തന്നെ ബാക്കി തുക നൽകി. ബാങ്കും ഇതിന് സമ്മതിക്കുകയായിരുന്നു. ഇത്തരത്തിഷ പലയിടങ്ങളിലും സമാന പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്.

Follow Us
Related Stories
Chennai Metro: ഗതാഗത കുരുക്കിൽ വലയില്ല, ആശുപത്രി യാത്രകൾ ഇനി വേഗത്തിലാക്കാം; ഈ മെട്രോ അടിപൊളിയാണേ….
Fuel Price Hike: ചതിച്ചാശാനേ… ഇന്ധനവിലയിൽ വീണ്ടും വർധന; പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂടി
Namma Metro: നമ്മ മെട്രോ മഡവര-തുംകുരു പാതയ്ക്ക് വേഗത കൂടുന്നു; നിര്‍ണായക നീക്കവുമായി ബിഎംആര്‍സിഎല്‍
Bengaluru Pod Taxi: കുരുക്കെല്ലാം അഴിഞ്ഞു, ബെംഗളൂരുവില്‍ ഇനി പോഡ് ടാക്‌സി കാലം; റോപ്പ്‌വേകളും ഉടനെത്തും
Bakrid 2026: പൊതുസ്ഥലങ്ങളിൽ നമസ്കാരവും മൃഗബലിയും പാടില്ല, ബക്രീദിന് മുന്നോടിയായി ഡൽഹി, യുപി, ബംഗാൾ സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണം
Marco Rubio India Visit: മോദിയും ട്രംപും തമ്മില്‍ ആഴത്തിലുള്ള ബന്ധം; മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കറുമുറാ ശബ്ദമില്ലേ?ചക്ക വറുക്കുമ്പോൾ ഇത് ശ്രദ്ധിക്കണം
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്