AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Husband Killa Wife: ക്രൂരതയുടെ അങ്ങേയറ്റം, വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയെ വാഹനം കയറ്റി കൊലപ്പെടുത്തി ഭർത്താവ്

Karnataka Man Killed Wife: ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. പിന്നാലെ ഷൈല റോഡരികിലേക്ക് തെറിച്ചുവീണു. ഷൈലയുടെ മുടിയിൽ പിടിച്ചു വലിക്കുന്നതും, അവർ സഹായത്തിനായി നിലവിളിക്കുമ്പോൾ അക്ഷയ് ക്രൂരമായി മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

Husband Killa Wife: ക്രൂരതയുടെ അങ്ങേയറ്റം, വിവാഹേതര ബന്ധമെന്ന് സംശയം; ഭാര്യയെ വാഹനം കയറ്റി കൊലപ്പെടുത്തി ഭർത്താവ്
Akshay And Wife ShylaImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 27 Mar 2026 | 07:01 AM

ബെം​ഗളൂരു: ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി ഭർത്താവ്. കർണാടകയിലെ ബല്ലൂർഗ ഗ്രാമത്തിനു സമീപമാണ് സംഭവം. അക്ഷയും ഭാര്യ ഷൈലയും (28) കാറിൽ ഗംഗാപുര എന്ന തീർഥാടന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. അവിടെ വച്ചാണ് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും കൊലപാതകം നടക്കുകയും ചെയ്തത്.

ഏകദേശം രാവിലെ 11 മണിയോടെ ദമ്പതികൾ തമ്മിൽ തർക്കമുണ്ടാവുകയും അക്ഷയ് ഷൈലയെ വാഹനത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. പിന്നാലെ ഷൈല റോഡരികിലേക്ക് തെറിച്ചുവീണു. ഷൈലയുടെ മുടിയിൽ പിടിച്ചു വലിക്കുന്നതും, അവർ സഹായത്തിനായി നിലവിളിക്കുമ്പോൾ അക്ഷയ് ക്രൂരമായി മർദ്ദിക്കുന്നതും അടുത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് കണ്ടെടുത്തു.

ALSO READ: ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു, 10 പേർ വെന്തുമരിച്ചു

പ്രദേശവാസികൾ ഇടപെട്ട് അക്ഷയുടെ പ്രവർത്തി തടയുകയും അവശയായ ഷൈലയെ കാറിൽ കയറാൻ സഹായിക്കുകയും ചെയ്തു. എന്നാൽ അവിടെ നിന്നും പോയ, അക്ഷയ് കാർ ഒരു പാടത്തേക്ക് ഓടിച്ചുകയറ്റി. തുടർന്ന് ഷൈലയെ വീണ്ടും കാറിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. തുടർന്ന് അവരുടെ ദേഹത്തുകൂടി കാർ ഓടിച്ചു കയറ്റുകയായിരുന്നു. ഈ ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

നാല് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മഹാരാഷ്ട്രയിലെ ബാരാമതി സ്വദേശികളാണ് ഇവർ. ഷൈലയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന അക്ഷയയുടെ സംശയമാണ് കൊലപാതകത്തിനു പ്രേരിപ്പിച്ചത്. സംഭവിത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ർത്താവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

Follow Us