Viral Video: ദമ്പതികളെ ഞെട്ടിച്ച് വീട്ടുജോലിക്കാരിയുടെ സമ്മാനം

House Help Surprises Couple with Anniversary Gift: വിവാഹവാർഷികത്തിന് വീട്ടുജോലിക്കാരി നൽകിയ സമ്മാനം ദമ്പതികളെ പോലെ തന്നെ കാണുന്ന ഓരോരുത്തരുടെയും മനസും നിറയ്ക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്ന ആ വിഡിയോ കണ്ടാലോ...

Viral Video: ദമ്പതികളെ ഞെട്ടിച്ച് വീട്ടുജോലിക്കാരിയുടെ സമ്മാനം

Viral Video

Published: 

09 Feb 2026 | 10:16 AM

സ്നേഹത്തിന് ഭാഷയോ പണമോ തടസ്സമല്ലെന്ന് തെളിയിക്കുന്ന ഒരു ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. വിവാഹവാർഷികത്തിന് വീട്ടുജോലിക്കാരി നൽകിയ സമ്മാനം ദമ്പതികളെ പോലെ തന്നെ കാണുന്ന ഓരോരുത്തരുടെയും മനസും നിറയ്ക്കുകയാണ്. ലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്ന ആ വിഡിയോ കണ്ടാലോ…

ബെംഗളൂരു സ്വദേശിയായ നേഹ ഹർച്ചന്ദാനിയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പങ്കുവെച്ചത്. നേഹ തന്റെ വിവാഹവാർഷികത്തെക്കുറിച്ച് വീട്ടിലെ സഹായിയായ ‘ദീദി’യോട് വെറുതെ ഒന്ന് സൂചിപ്പിച്ചിരുന്നു. എന്നാൽ ഇത് ഓർത്തുവെച്ച അവർ അടുത്ത ദിവസം ജോലിക്ക് എത്തിയത് കയ്യിൽ ഒരു റോസാപ്പൂവും ചോക്ലേറ്റുമായാണ്.

ALSO READ: ഇവനൊക്കെ എന്തിന്റെ കേടാ? വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ ബുര്‍ഖ ധരിച്ചെത്തി യുവാവ്: ഒടുവില്‍

വീഡിയോയിൽ ദീദി വളരെ നാണത്തോടെ ഈ സമ്മാനങ്ങൾ ദമ്പതികൾക്ക് നൽകുന്നത് കാണാം. ‘ദീദി, എന്തിനാണ് ഇന്ന് ഇതൊക്കെ കൊണ്ടുവന്നത്?’ എന്ന് നേഹ അത്ഭുതത്തോടെ ചോദിക്കുന്നുണ്ട്. ദീദിയുടെ ഈ കരുതലിൽ സന്തോഷരായ ദമ്പതികൾ,  നന്ദി പറയുകയും സ്നേഹപൂർവ്വം അവരുടെ പാദങ്ങളിൽ തൊട്ട് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട്. തന്റെ ഭർത്താവിനോട് പറഞ്ഞ് ഓൺലൈനായി ഓർഡർ ചെയ്താണ് ദീദി ഈ സമ്മാനങ്ങൾ  വാങ്ങിച്ചത്.

വിഡിയോ:

 

 

സോഷ്യൽ മീഡിയ വഴി വിഡിയോ കണ്ട ലക്ഷക്കണക്കിന് ആളുകൾ അവരുടെ സന്തോഷവും ആശംസകളും കമന്റുകളിലൂടെ അറിയിച്ചു. ‘ഇതാണ് യഥാർത്ഥ സ്നേഹം’, ‘വിലമതിക്കാനാവാത്ത നിമിഷം’ തുടങ്ങി നിരവധി കമന്റുകളാണ് വിഡീയോയ്ക്ക് താഴെ വന്നത്.  കൂടാതെ ജോലിക്കാരെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ കാണുന്ന ദമ്പതികളെയും പലരും അഭിനന്ദിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
കൈയിൽ കയറിപ്പിടിച്ചു, മടങ്ങാതെ ഫ്ലാറ്റിന് മുന്നിൽ തന്നെ നിന്നു; ബെംഗളൂരുവിൽ റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം
Special Parliament Session: മണ്ഡലപുനർനിർണയവും വനിത സംവരണവും; പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് വീണ്ടും നീക്കം
പങ്കെടുക്കരുത്, തിരംഗ മാർച്ചിൽ 11 പേർ മതിയെന്ന് പോലീസ്; ദേശീയപതാക ഉയർത്താനും പോലീസ് അനുമതി വേണോയെന്ന് സിജെപി
ഒന്നര വയസ്സുകാരിയെ ഫ്ലാറ്റിൻ്റെ ആറാം നിലയിൽ നിന്ന് താഴേക്കെറിഞ്ഞു; പത്തുവയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ
Namma Metro: പിങ്ക്, ബ്ലൂ ലൈനുകൾ ഒരുങ്ങുന്നു; ബെംഗളൂരു മെട്രോയുടെ പുതിയ സമയക്രമം
Reema Nanavaty: ഇന്ത്യൻ സാമൂഹിക പ്രവർത്തക റീമ നാനാവതിക്ക് ഹിലരി ക്ലിന്റൺ പുരസ്കാരം
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?