AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: കണ്ണു നിറയ്ക്കുന്ന സ്നേഹം, ചേച്ചിയെ പിരിയാനാവാതെ അനുജൻ ചെയ്തത് കണ്ടോ?

viral video of brothers love: വിവാഹശേഷം വധുവിനൊപ്പം സഹോദരനോ അടുത്ത ബന്ധുക്കളോ ഭർത്തൃഗൃഹം വരെ പോകുന്ന ബീഹാറിലെ 'ലോക്ന' എന്ന ചടങ്ങിന്റെ ഭാഗമായാണ് ഈ ബാലനും ഇറങ്ങിത്തിരിച്ചത്.

Viral Video: കണ്ണു നിറയ്ക്കുന്ന സ്നേഹം, ചേച്ചിയെ പിരിയാനാവാതെ അനുജൻ ചെയ്തത് കണ്ടോ?
viral videoImage Credit source: X
Aswathy Balachandran
Aswathy Balachandran | Published: 09 Feb 2026 | 08:27 PM

ബീഹാറിലെ പൂർണിയ ജില്ലയിലുള്ള ചമ്പാ നഗറിൽ നിന്നുള്ള ഒരു ഹൃദയസ്പർശിയായ ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹം കഴിഞ്ഞ് ഭർത്തൃഗൃഹത്തിലേക്ക് യാത്രയാകുന്ന സഹോദരിയുടെ വാഹനത്തിന് പിന്നാലെ കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടി പിന്തുടരുന്ന ഒരു കൊച്ചു ബാലന്റെ വീഡിയോ ലക്ഷക്കണക്കിന് ആളുകളുടെ കണ്ണുനിറയിച്ചു.

വിവാഹശേഷം വധുവിനൊപ്പം സഹോദരനോ അടുത്ത ബന്ധുക്കളോ ഭർത്തൃഗൃഹം വരെ പോകുന്ന ബീഹാറിലെ ‘ലോക്ന’ എന്ന ചടങ്ങിന്റെ ഭാഗമായാണ് ഈ ബാലനും ഇറങ്ങിത്തിരിച്ചത്. എന്നാൽ യാത്ര പുറപ്പെട്ട വാഹനത്തിൽ അനിയന് കയറാൻ സീറ്റില്ലായിരുന്നു. പ്രിയപ്പെട്ട ചേച്ചിയെ ഒറ്റയ്ക്ക് വിടാൻ മനസ്സില്ലാത്തതുകൊണ്ട് അവൻ തന്റെ സൈക്കിളെടുത്ത് കാറിന് പിന്നാലെ കൂടുകയായിരുന്നു. ഏകദേശം 70 കിലോമീറ്ററോളം ദൂരം അവൻ ഇത്തരത്തിൽ സൈക്കിൾ ചവിട്ടിയെന്നാണ് റിപ്പോർട്ടുകൾ.

സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെ വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന ദൃശ്യമെന്ന് പലരും പ്രശംസിച്ചപ്പോൾ, ഒരു കുട്ടിയെപ്പോലും ഇരുത്താൻ വാഹനത്തിൽ ഇടം നൽകാത്തതിനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. ഏതായാലും ഈ കൊച്ചു സഹോദരന്റെ സ്നേഹം ഇന്റർനെറ്റിന്റെ ഹൃദയം കവരുകയാണ്.

 

ഈ പോസ്റ്റ് Instagram-ൽ കാണുക

 

S.K. Supriya ഒരു പോസ്‌റ്റ് പങ്കിട്ടു (@sushant_supriya)

Follow Us