AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Viral Video: ആയുധപൂജയ്ക്കിടെ എ.കെ-47ൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്ത് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ; രൂക്ഷ വിമർശനം

Watch: Woman IPS Officer's Celebratory AK-47 Firing Triggers Outrage: വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. മുൻ ഇന്ത്യൻ ആർമി ഓഫീസറായ കെ.ജെ.എസ് ധില്ലൻ ഉദ്യോഗസ്ഥയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ആയുധം കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ഉദ്യോഗസ്ഥ ലംഘിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

Viral Video: ആയുധപൂജയ്ക്കിടെ എ.കെ-47ൽ നിന്ന് ആകാശത്തേക്ക് വെടിയുതിർത്ത് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ; രൂക്ഷ വിമർശനം
വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ എ.കെ-47 അസാൾട്ട് റൈഫിളിൽ നിന്ന് വെടിയുതിർക്കുന്നു Image Credit source: Social Media Screengrab
Sumeesh T Unneen
Sumeesh T Unneen | Published: 22 Oct 2026 | 10:16 AM

രാജ്‌നന്ദ്ഗാവ്: ദസറ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആയുധപൂജയ്ക്കിടെ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ എ.കെ-47 അസാൾട്ട് റൈഫിളിൽ നിന്ന് വെടിയുതിർക്കുന്ന വീഡിയോ വിവാദത്തിൽ. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് പോലീസ് സൂപ്രണ്ട് അങ്കിത ശർമ്മയാണ് സാരിയുടുത്ത് ആകാശത്തേക്ക് തുടർച്ചയായി വെടിയുതിർത്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഉദ്യോഗസ്ഥയുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്.

നീല സാരിയുടുത്ത് നിൽക്കുന്ന ഉദ്യോഗസ്ഥ, റൈഫിളിലെ സേഫ്റ്റി ലോക്ക് മാറ്റിയ ശേഷം ആകാശത്തേക്ക് വെടിയുതിർക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ചൊവ്വാഴ്ച വിജയദശമി ദിനത്തിൽ രാജ്‌നന്ദ്ഗാവ് പോലീസ് ലൈനിൽ നടന്ന ആയുധപൂജയ്ക്കും വാഹനപൂജയ്ക്കും ശേഷമായിരുന്നു ഇത്. അങ്കിത ശർമ്മയ്ക്ക് പുറമെ രാജ്‌നന്ദ്ഗാവ് അഡീഷണൽ എസ്.പി കീർത്തൻ റാത്തോറും സമാനമായ രീതിയിൽ എകെ-47 ഉപയോഗിച്ച് വെടിയുതിർക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റായ്പൂർ, ബിലാസ്പൂർ, റായ്ഗഡ്, ദുർഗ്, കബീർധാം, ബസ്തർ തുടങ്ങി മറ്റ് ജില്ലകളിലും ഉദ്യോഗസ്ഥർ ആയുധപൂജയ്ക്ക് ശേഷം വെടിയുതിർത്തതായി റിപ്പോർട്ടുകളുണ്ട്.

സംഭവം വിവാദമായതോടെ വിഷയത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്ന് ഉപമുഖ്യമന്ത്രി അരുൺ സാവോ വ്യക്തമാക്കി. എന്നാൽ സംസ്ഥാനത്തുടനീളം ആയുധപൂജയുടെ ഭാഗമായി വെടിയുതിർക്കുന്ന രീതി നിലവിലുണ്ടെന്നും, ഇതിനായി വെടിയുണ്ടകളില്ലാത്ത ‘ബ്ലാങ്ക് റൗണ്ടുകൾ’ മാത്രമാണ് ഉപയോഗിക്കുന്നതെന്നും പേരു വെളിപ്പെടുത്താത്ത മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

Also Read: ചോർന്നത് 3,897 പേരുടെ വിവരങ്ങൾ; ഡാർക്ക് വെബിലെ ഡാറ്റാ ചോർച്ച സ്ഥിരീകരിച്ച് എസ്.ബി.ഐ

വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. മുൻ ഇന്ത്യൻ ആർമി ഓഫീസറായ കെ.ജെ.എസ് ധില്ലൻ ഉദ്യോഗസ്ഥയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ആയുധം കൈകാര്യം ചെയ്യുന്നതിലെ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങളെല്ലാം ഉദ്യോഗസ്ഥ ലംഘിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോഡ് ചെയ്ത തോക്ക് പല ദിശകളിലേക്കും ചൂണ്ടുന്നത് അപകടകരമാണെന്നും, ചുറ്റും നിൽക്കുന്ന ആളുകളുടെ മുഖത്തെ ഭയം വീഡിയോയിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക വേഷത്തിലല്ലാതെ ആയുധം ഉപയോഗിച്ചത് കടുത്ത അച്ചടക്കലംഘനമാണെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഉദ്യോഗസ്ഥയെ പിന്തുണച്ചും ചിലർ രംഗത്തെത്തി. ‘ആധുനിക ദുർഗ്ഗാദേവി’ എന്നാണ് എൻ.കെ ഗോസ്വാമി എന്നയാൾ എക്സിൽ അങ്കിത ശർമ്മയെ വിശേഷിപ്പിച്ചത്. ‘നാരി ശക്തി’യുടെ ഒരു പ്രദർശനമാണ് നടന്നത് എന്നും ആ മട്ടിൽ കാര്യങ്ങളെ കണ്ടാൽ മതി എന്നുമാണ് രാജൻ കപൂർ എന്ന എക്സ് യൂസർ കുറിച്ചിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമായതോടെ സംഭവം ദേശീയ തലത്തിൽ ശ്രദ്ധ നേടുകയാണ്.

English Summary

Chhattisgarh IPS officer Ankita Sharma sparked a massive controversy after a video of her firing an AK-47 in a saree during a Dussehra ritual went viral, triggering safety and discipline debates.

Follow Us