AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: യാചകന് 10 രൂപ നീട്ടി കൊച്ചു പെൺകുട്ടി, അയാൾ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

Viral Video: പണം വാങ്ങിച്ച് നോട്ടിലേക്ക് നോക്കിയ ശേഷം അയാൾ ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്....

Viral Video: യാചകന് 10 രൂപ നീട്ടി കൊച്ചു പെൺകുട്ടി, അയാൾ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ
Viral VideoImage Credit source: Twitter
Ashli C
Ashli C | Updated On: 05 Feb 2026 | 07:58 PM

പലപ്പോഴും സോഷ്യൽ മീഡിയയിലെ ചില വീഡിയോകൾ നമ്മുടെയെല്ലാം ഹൃദയം കവരാറുണ്ട്. ചിലത് കണ്ടാൽ നമ്മളെ ഭീതിപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്യും. ഏതായാലും ഒരു ദിവസം നമ്മളെ സ്വാധീനിക്കുന്നതിൽ സോഷ്യൽ മീഡിയയ്ക്കും വലിയ പങ്കുണ്ട്. അത്തരത്തിൽ കണ്ടവരുടെയെല്ലാം മനം കവർന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഒരു കൊച്ചു പെൺകുട്ടി ഒരു വൃദ്ധനായ യാചകന് പണം നൽകുന്ന ഒരു ഹൃദയസ്പർശിയായ നിമിഷങ്ങളാണ് കണ്ടുനിൽക്കുന്നവരുടെ എല്ലാം മുഖത്ത് പുഞ്ചിരി നിറയ്ക്കുന്നത്.

ഇത് യഥാർത്ഥ മനുഷ്യത്വത്തിന്റെയും ദയയുടെയും പ്രതീകമാണ് എന്നാണ് നെറ്റിസൻസ് അഭിപ്രായപ്പെടുന്നത്. വീഡിയോയിൽ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് വൃദ്ധനായ ഒരാൾ നിലത്ത് ഇരിക്കുന്നത് കാണാം. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ അയാളുടെ മുഖത്തും കണ്ണുകളിലും എല്ലാം വ്യക്തമായി കാണാം. എല്ലാവരോടും തന്നെ സഹായിക്കാനായി അദ്ദേഹം അഭ്യർത്ഥിക്കുന്നുണ്ട്. അപ്പോഴാണ് രണ്ട് കൊച്ചു കരങ്ങൾ അയാൾക്കു നേരെ നീളുന്നത്.

 

ഒരു കൊച്ചു പെൺകുട്ടി അദ്ദേഹത്തിനു നേരെ 10 രൂപയുടെ ഒരു നോട്ട് നീട്ടി. പുഞ്ചിരിച്ചുകൊണ്ട് ആ മനുഷ്യൻ അടുത്ത് എത്തിയ പെൺകുട്ടി തന്റെ പോക്കറ്റിൽ നിന്ന് പത്തു രൂപ അദ്ദേഹത്തിന് നൽകി. സ്നേഹപൂർവ്വമുള്ള ആ കുട്ടിയുടെ പ്രവർത്തിയിൽ യാചകൻ കൈനീട്ടി പണം സ്വീകരിച്ചു. പണം വാങ്ങിച്ച് നോട്ടിലേക്ക് നോക്കിയ ശേഷം അയാൾ ചെയ്ത കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.

സന്തോഷത്തോടെ പണം സ്വീകരിച്ച ശേഷം ആ മനുഷ്യൻ ആ കുഞ്ഞിനെ പണം തിരികെ നൽകുകയാണ്. അവളുടെ ഉടുപ്പിലെ കുഞ്ഞു പോക്കറ്റിലേക്ക് ആ പണം തിരികെ വയ്ക്കുകയും അവളുടെ രണ്ട് പാദങ്ങളിലും തൊട്ട് അദ്ദേഹം നമസ്കരിക്കുകയും ചെയ്യുന്നു. പെൺകുട്ടിയുടെ ദയയുള്ള ഹൃദയമാണ് അവളുടെ ഏറ്റവും വലിയ സ്വത്ത് എന്ന് അദ്ദേഹം അവളോട് പറയാൻ ആഗ്രഹിക്കുന്നത് പോലെയായിരുന്നു ആ പ്രവർത്തി. ഈ വീഡിയോയ്ക്ക് നിരവധി ആളുകളാണ് പ്രതികരണവുമായി എത്തുന്നത്.

Follow Us