Viral Video: ട്രെയിൻ എടുക്കാറായി, ട്രാഫിക് ബ്ലോക്കിൽപ്പെട്ട യുവതിക്ക് രക്ഷകനായി ‘രാജ്യത്തിന്റെ ഹീറോ’

Army Veteran Helping a Woman Catch Her Train: ദൽജീത് സിംഗ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. രാജ്യത്തിന് വേണ്ടിയുള്ള സേവനം അദ്ദേഹം ഇപ്പോഴും തുടരുന്നു എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്.

Viral Video: ട്രെയിൻ എടുക്കാറായി, ട്രാഫിക് ബ്ലോക്കിൽപ്പെട്ട യുവതിക്ക് രക്ഷകനായി രാജ്യത്തിന്റെ ഹീറോ

Viral Video

Updated On: 

10 Feb 2026 | 09:04 AM

ഡൽഹി ട്രാഫിക്കിൽ കുടുങ്ങി ട്രെയിൻ നഷ്ടപ്പെടുമെന്ന് ഭയന്ന ഒരു യുവതിയെ കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ച മുൻ സൈനികൻ ദൽജീത് സിംഗാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. യൂണിഫോം അഴിച്ചുവെച്ചാലും ഒരു സൈനികൻ എന്നും രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നവനായിരിക്കും എന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ തന്നെ ലക്ഷങ്ങളാണ് കണ്ടത്.

17 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ദൽജീത് സിംഗ് അദ്ദേഹത്തിന്റെ വാഹനത്തിൽ ഡൽഹിയിലെ ട്രാഫിക്കിലൂടെ സഞ്ചരിക്കുമ്പോഴാണ് ഓട്ടോറിക്ഷയിലിരുന്ന യുവതി സഹായത്തിനായി കൈകാണിക്കുന്നത്. യുവതി ഉച്ചയ്ക്ക് 2:45-നുള്ള ട്രെയിൻ പിടിക്കുന്നതിനായി ഡൽഹി കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. പക്ഷേ ട്രാഫിക്ക് പണി കൊടുത്തു,  ട്രെയിൻ നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ ദൽജീത് സിംഗിന്റെ സഹായം തേടുകയായിരുന്നു.

യുവതിയുടെ വിഷമം കണ്ട സൈനികൻ അവരെ തന്റെ വാഹനത്തിൽ കയറ്റി.  സ്റ്റേഷനിലെത്താൻ സഹായിക്കുന്നതിനായി ഫോണിൽ നാവിഗേഷൻ ഓൺ ചെയ്യാൻ അദ്ദേഹം യുവതിയോട് ആവശ്യപ്പെടുന്നത് വിഡിയോയിൽ കാണാം. മാത്രമല്ല, യുവതിയുടെ ലഗേജുകൾ മാറ്റാൻ ഓട്ടോ ഡ്രൈവറെ സഹായിക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് യുവതിയെ സ്റ്റേഷനിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ALSO READ: കണ്ണു നിറയ്ക്കുന്ന സ്നേഹം, ചേച്ചിയെ പിരിയാനാവാതെ അനുജൻ ചെയ്തത് കണ്ടോ?

വിഡിയോ:

 

ദൽജീത് സിംഗ് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. രാജ്യത്തിന് വേണ്ടിയുള്ള സേവനം അദ്ദേഹം ഇപ്പോഴും തുടരുന്നു എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. സഹായം അഭ്യർത്ഥിച്ചത് ഒരു പുരുഷനാണെങ്കിലും നിങ്ങൾ സഹായിക്കുമായിരുന്നോ എന്ന ചോദ്യത്തിന്, ‘ സഹായം ആവശ്യമുള്ളത് ആർക്കായാലും അത് ചെയ്തു കൊടുക്കുന്നതിലാണ് എന്റെ സന്തോഷം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

Follow Us
Related Stories
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
Fuel Price Hike: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
Bengaluru Rain Alert: ബെംഗളൂരുവില്‍ ഇന്ന് മുതല്‍ ഓറഞ്ച് അലര്‍ട്ട്; മഴയുടെ അളവ് കൂടും, ശക്തമായ കാറ്റും ഇടിമിന്നലും
Chandrayaan-3: ചന്ദ്രയാൻ-3 ദൗത്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ബഹുമതി, ഗൊദാർഡ് അസ്‌ട്രോനോട്ടിക്‌സ് അവാർഡ്’ ഇന്ത്യയ്ക്ക്
Bengaluru Train Service: ബംഗളൂരു യാത്രക്കാർക്ക് എട്ടിൻ്റെ പണി; ജൂൺ ആദ്യവാരം ട്രെയിൻ സർവീസുകൾ താറുമാറാകും, മാറ്റം ഇങ്ങനെ
PM Narendra Modi: ‘വികസിത ഭാരതം’ വെറും മുദ്രാവാക്യമല്ല, സർക്കാരിന്റെ ലക്ഷ്യം; ഫയൽ നീക്കം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്