Viral Video: പാഴ്സൽ കണ്ട് ഞെട്ടി റാപ്പിഡോ ഡ്രൈവർ; ഇത് കടന്ന കൈയെന്ന് സോഷ്യൽ മീഡിയ

Viral Video of Rapido Driver Gets Order to Dump Garbage: ഓൺലൈൻ ഡെലിവറി സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. അത്തരത്തിൽ റാപ്പിഡോയുടെ 'പോർട്ടർ' സേവനം ദുരുപയോഗം ചെയ്ത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

Viral Video: പാഴ്സൽ കണ്ട് ഞെട്ടി റാപ്പിഡോ ഡ്രൈവർ; ഇത് കടന്ന കൈയെന്ന് സോഷ്യൽ മീഡിയ

Viral Video

Published: 

06 Feb 2026 | 10:16 AM

സാധാരണയായി ആളുകളെ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്തിക്കാനോ അല്ലെങ്കിൽ പാഴ്സലുകൾ കൈമാറാനോ ആണ് നമ്മൾ റാപ്പിഡോ, യൂബർ പോലുള്ള സേവനങ്ങൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ഇത്തരം ഓൺലൈൻ ഡെലിവറി സേവനങ്ങളെ ദുരുപയോഗം ചെയ്യുന്നത് ഇപ്പോൾ പതിവായിരിക്കുകയാണ്. അത്തരത്തിൽ റാപ്പിഡോയുടെ ‘പോർട്ടർ’ സേവനം ദുരുപയോഗം ചെയ്ത സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ഒരു യുവതി ഒരു പെട്ടി നിറയെ തന്റെ വീട്ടിലെ പാഴ്വസ്തുക്കളും മാലിന്യങ്ങളും അയച്ച സംഭവമാണ് വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
വീഡിയോയിൽ, ഒരു റാപ്പിഡോ ഡ്രൈവർ പാർസൽ എടുക്കാനായി ഒരു യുവതിയുടെ അടുത്തേക്ക് വരുന്നതായി കാണാം. ഒരു പെട്ടി ഡ്രൈവറെ ഏൽപ്പിച്ച യുവതി പണം ഓൺലൈനായി നൽകിയിട്ടുണ്ടെന്ന് അറിയിക്കുന്നു. എന്നാൽ ഡ്രൈവർ ഡെലിവറി ലൊക്കേഷനിൽ എത്തിയപ്പോൾ ആരെയും കാണാത്തതിനെ തുടർന്ന് ഡ്രൈവർ യുവതിയെ ഫോണിൽ വിളിച്ചു.

ALSO READ: യാചകന് 10 രൂപ നീട്ടി കൊച്ചു പെൺകുട്ടി, അയാൾ ചെയ്തത് കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

യുവതി നൽകിയ മറുപടിയാണ് ഡ്രൈവറെയും സോഷ്യൽ മീഡിയയെയും അമ്പരപ്പിച്ചത്. ആ പെട്ടി അവിടെ റോഡരികിൽ ഉപേക്ഷിക്കാനായിരുന്നു യുവതിയുടെ നിർദ്ദേശം. സംശയം തോന്നിയ ഡ്രൈവർ പെട്ടി തുറന്നു നോക്കിയപ്പോൾ ഉള്ളിൽ പച്ചക്കറി അവശിഷ്ടങ്ങളും മറ്റ് വീട്ടുമാലിന്യങ്ങളുമായിരുന്നു.

വിഡിയോ:

 

സോഷ്യൽ മീഡിയകളിൽ വിഡിയോ പ്രചരിച്ചതോടെ കടുത്ത വിമർശനമാണ് ഉയരുന്നത്. സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ ചൂഷണം ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്ക് മൂന്നിരട്ടി പണം നൽകി ആ മാലിന്യം അവളുടെ വീട്ടിൽ തന്നെ തിരികെ എത്തിക്കണം എന്നായിരുന്നു ഒരാളുടെ കമന്റ്. കേവലം 30-50 രൂപയ്ക്ക് ഒരാളെക്കൊണ്ട് സ്വന്തം വീട്ടിലെ മാലിന്യം ചുമപ്പിക്കുന്നത് അന്തസ്സില്ലായ്മയാണെന്നും ചിലർ പറയുന്നു.

Loading...
Unable to load recommendations.
Follow Us
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി