AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: വ്യാജ പീഡനക്കേസില്‍ സഹോദരന്‍ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; പൊട്ടിക്കരഞ്ഞ് യുവാവ്‌

Vishnu Tiwari Case: വ്യാജ പീഡനക്കേസില്‍ ആഗ്ര സ്വദേശിയായ യുവാവിന് 20 വര്‍ഷത്തോളമാണ് ജയിലില്‍ കഴിയേണ്ടി വന്നത്. വിഷ്ണു തിവാരി എന്ന യുവാവാണ് ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഇരുപത് വര്‍ഷത്തോളം ജയിലില്‍ കിടന്നത്.

Viral Video: വ്യാജ പീഡനക്കേസില്‍ സഹോദരന്‍ ജയിലില്‍ കഴിഞ്ഞത് 20 വര്‍ഷം; പൊട്ടിക്കരഞ്ഞ് യുവാവ്‌
Vishnu Tiwari CaseImage Credit source: Social Media
Jayadevan AM
Jayadevan AM | Published: 03 Feb 2026 | 08:40 PM

വ്യാജക്കേസില്‍ ഒരു ദിവസമെങ്കിലും ജയിലില്‍ കഴിയേണ്ടി വന്നാല്‍ എന്തു ചെയ്യും? പലര്‍ക്കും ആ അവസ്ഥ ചിന്തിക്കാന്‍ പോലുമാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ ജയിലിലാകുന്ന നിരപരാധികള്‍ മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ പോലും തകര്‍ന്നുപോകും. വ്യാജ പീഡനക്കേസില്‍ ആഗ്ര സ്വദേശിയായ ഒരു യുവാവിന് 20 വര്‍ഷത്തോളമാണ് ജയിലില്‍ കഴിയേണ്ടി വന്നത്.

വിഷ്ണു തിവാരി എന്ന യുവാവാണ് ചെയ്യാത്ത തെറ്റിന്റെ പേരില്‍ ഇരുപത് വര്‍ഷത്തോളം ജയിലില്‍ കിടന്നത്. 2021 ല്‍ ജയില്‍ മോചിതനായ ഈ യുവാവിന്റെ ജീവിതം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ പൊട്ടിക്കരയുന്നതെന്ന പേരില്‍ ഒരു വീഡിയോയും പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങളുടെ ആധികാരികത വ്യക്തമല്ല. ഈ ദൃശ്യത്തിന്റെ ആധികാരികത ടിവി 9 മലയാളം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടില്ല.

2000 ലാണ് സംഭവം നടന്നത്. യുപിയിലെ ലളിത്പൂര്‍ സ്വദേശിയായ വിഷ്ണുവിനെ ഒരു ദളിത് യുവാവിനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തു. 2003 ല്‍ വിചാരണ കോടതി വിഷ്ണുവിന് ജീവപര്യന്തം വിധിച്ചു. അന്ന് വിഷ്ണുവിന്റെ പ്രായം 23 മാത്രം.

Also Read: Viral Video: രാത്രി ശ്മശാനത്തിലേക്ക് സ്ത്രീയുടെ ഫുഡ് ഓർഡർ , ഭയന്നയാൾ ചെയ്തത്

പിന്നീട് പുറംലോകം കാണാതെ വിഷ്ണു ജയിലറയുടെ ഇരുമ്പഴികളില്‍ കഴിഞ്ഞു. പരോള്‍ പോലും ഇദ്ദേഹത്തിന് ലഭിച്ചില്ല. ഇതിനിടെ വിഷ്ണുവിന് മാതാപിതാക്കളെയും, രണ്ട് സഹോദരങ്ങളെയും നഷ്ടപ്പെട്ടു. പ്രിയപ്പെട്ടവരുടെ അന്ത്യകര്‍മങ്ങളില്‍ പോലും പങ്കെടുക്കാന്‍ വിഷ്ണുവിന് സാധിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ വിഷ്ണുവിന്റെ നിരപരാധിത്വം തെളിഞ്ഞു. 2021 ല്‍ അലഹബാദ് ഹൈക്കോടതി വിഷ്ണു തിവാരി നിരപരാധിയാണെന്ന് കണ്ടെത്തി. നിരപരാധിത്വം തെളിയിച്ച് ജയിലിന് പുറത്തിറങ്ങിയെങ്കിലും വിഷ്ണുവിന് പലതും നഷ്ടപ്പെട്ടിരുന്നു. തന്റെ യൗവനവും പ്രിയപ്പെട്ടവരെയുമാണ് വിഷ്ണുവിന് നഷ്ടമായത്. ഇപ്പോഴിതാ, വിഷ്ണുവിന് പിന്നില്‍ സോഷ്യല്‍ മീഡിയ അണിനിരക്കുകയാണ്. യുവാവിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.