Viral Video: റോയൽ ലുക്കിൽ ഒരു യാത്ര! പായുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലിരുന്ന് നായയുടെ യാത്ര; വീഡിയോ വൈറൽ

Pune Dog Viral Video: പൂനെയിലെ ഗതാഗതക്കുരുക്കിനിടയിൽ നിന്നും കൗതുകമുണർത്തുന്ന ഈ വാർത്ത സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുകയാണ്. വേഗതയിൽ പായുന്ന ഓട്ടോയുടെ മുകളിൽ ഒട്ടും ഭയമില്ലാതെ, വളരെ കൃത്യമായ ബാലൻസിലാണ് ആശാൻ ഇരിക്കുന്നത്.

Viral Video: റോയൽ ലുക്കിൽ ഒരു യാത്ര! പായുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലിരുന്ന് നായയുടെ യാത്ര; വീഡിയോ വൈറൽ

Viral Dog Video

Published: 

08 Feb 2026 | 10:22 AM

പൂനെയിലെ തിരക്കേറിയ റോഡിലൂടെ വാഹനമോടിക്കുന്നത് ഒരു സർക്കസ് ആണെന്ന് പലരും പറയാറുണ്ട്. ട്രാഫിക് കുരുക്കും ബഹളങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന പൂനെയിലെ നിരത്തുകളിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്ന ദൃശ്യങ്ങൾ കണ്ട് ഇൻ്റർനെറ്റ് ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. പൂനെയിലെ ഡാംഗെ ചൗക്കിലാണ് (Dange Chowk) ഈ വിചിത്രവും കൗതുകകരവുമായ കാഴ്ച അരങ്ങേറിയത്. സാധാരണ യാത്രക്കാർ ഓട്ടോയ്ക്കുള്ളിലിരുന്ന് ട്രാഫിക്കിൽ വിയർക്കുമ്പോൾ, ഇവിടെ ഒരു താരം ഒട്ടും കുലുക്കമില്ലാതെ ‘റോയൽ ലുക്കിൽ’ അതും ഓട്ടോയുടെ മുകളിൽ ഇരുന്ന് യാത്ര ചെയ്യുകയാണ്.

മറ്റാരുമല്ല, ഒരു നാടൻ നായ. ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ മുകളിൽ സുഖമായി ഇരുന്നുകൊണ്ടാണ് കക്ഷിയുടെ യാത്ര. പൂനെയിലെ ഗതാഗതക്കുരുക്കിനിടയിൽ നിന്നും കൗതുകമുണർത്തുന്ന ഈ വാർത്ത സോഷ്യൽ മീഡിയയിൽ തരം​ഗമായിരിക്കുകയാണ്. വേഗതയിൽ പായുന്ന ഓട്ടോയുടെ മുകളിൽ ഒട്ടും ഭയമില്ലാതെ, വളരെ കൃത്യമായ ബാലൻസിലാണ് ഈ നായ ഇരിക്കുന്നത്.

ALSO READ: വായിൽ വെച്ച ഫോൺ ബാറ്ററി പൊട്ടിത്തെറിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്, വീഡിയോ പുറത്ത്

ചുറ്റുമുള്ള വാഹനങ്ങളും ആളുകളും തന്നെ നോക്കി അത്ഭുതപ്പെടുന്നത് കണ്ടിട്ടും ഒരു ഭാവമാറ്റവുമില്ലാതെ, ഒരു രാജാവിനെപ്പോലെയാണ് ആശാന്റെ ഇരിപ്പ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം കോടിക്കണക്കിന് ആളുകളാണ് കണ്ടത്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും ഇതിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. “പൂനെ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാൻ ഇതിലും നല്ലൊരു വഴി വേറെയില്ല!” – എന്നാണ് ഒരാളുടെ കമന്റ്. “ഇത് വെറും നായയല്ല, ഇതൊരു സ്പെഷ്യൽ പാസഞ്ചറാണ്” – എന്ന് മറ്റൊരാളും കുറിച്ചു.

എന്നാൽ, നായയുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടുന്നവരും കുറവല്ല. ഓട്ടോ പെട്ടെന്ന് ബ്രേക്ക് ഇട്ടാൽ നായയ്ക്ക് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ചില മൃഗസ്‌നേഹികൾ ചൂണ്ടിക്കാട്ടുന്നു.

Follow Us
Related Stories
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
Fuel Price Hike: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
Bengaluru Rain Alert: ബെംഗളൂരുവില്‍ ഇന്ന് മുതല്‍ ഓറഞ്ച് അലര്‍ട്ട്; മഴയുടെ അളവ് കൂടും, ശക്തമായ കാറ്റും ഇടിമിന്നലും
Chandrayaan-3: ചന്ദ്രയാൻ-3 ദൗത്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ബഹുമതി, ഗൊദാർഡ് അസ്‌ട്രോനോട്ടിക്‌സ് അവാർഡ്’ ഇന്ത്യയ്ക്ക്
Bengaluru Train Service: ബംഗളൂരു യാത്രക്കാർക്ക് എട്ടിൻ്റെ പണി; ജൂൺ ആദ്യവാരം ട്രെയിൻ സർവീസുകൾ താറുമാറാകും, മാറ്റം ഇങ്ങനെ
PM Narendra Modi: ‘വികസിത ഭാരതം’ വെറും മുദ്രാവാക്യമല്ല, സർക്കാരിന്റെ ലക്ഷ്യം; ഫയൽ നീക്കം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്