Viral Video: ശത്രുതയല്ല, ദാഹമാണ് വലുത്! വെള്ളം കുടിക്കാനെത്തിയ കരിമ്പുലിയും പുള്ളിപ്പുലിയും; വീഡിയോ

Viral Video Of Black Panther and Leopard: ഒരിക്കലും കൂട്ടം തെറ്റിയോ സ്വന്തം വർഗ്ഗത്തിൽപ്പെട്ടവർക്കൊപ്പമോ അല്ലാതെ അവർ നടക്കാറില്ല. എന്നാൽ ഒരു പുള്ളിപ്പുലിയും കരിമ്പുലിയും ഒന്നിച്ചെത്തിയാൽ എങ്ങനെയുണ്ടാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Viral Video: ശത്രുതയല്ല, ദാഹമാണ് വലുത്! വെള്ളം കുടിക്കാനെത്തിയ കരിമ്പുലിയും പുള്ളിപ്പുലിയും; വീഡിയോ

Viral Video

Updated On: 

14 Feb 2026 | 11:41 AM

വന്യജീവികൾ ആക്രമകാരികളാണെങ്കിൽ അവരുടെ ലോകം പലപ്പോഴും മനുഷ്യർത്ത് കൗതുകങ്ങൾ നിറഞ്ഞതാണ്. അവ ഒന്നിച്ച് നടക്കുന്നതും ഇരതേടുന്നതും എന്തിനേറെ പറയുന്നു അവയുടെ കളികളും കുസൃതികളും പോലും നമ്മെ സന്തോഷിപ്പിക്കാറുണ്ട്. എന്നാൽ ഒരിക്കലും കൂട്ടം തെറ്റിയോ സ്വന്തം വർഗ്ഗത്തിൽപ്പെട്ടവർക്കൊപ്പമോ അല്ലാതെ അവർ നടക്കാറില്ല. എന്നാൽ ഒരു പുള്ളിപ്പുലിയും കരിമ്പുലിയും ഒന്നിച്ചെത്തിയാൽ എങ്ങനെയുണ്ടാകും. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ശൗര്യവും ആക്രമണസ്വഭാവമുള്ളതുമായി കാണപ്പെടുന്ന ഈ വന്യജീവികൾക്കിടയിലും സ്നേഹത്തിൻ്റെയും സൗഹൃദത്തിൻ്റെയും അപൂർവ്വ നിമിഷങ്ങൾ സംഭവിക്കാറുണ്ടെന്ന് ഉള്ളതിന് തെളിവാണ് ഈ വീഡിയോ. കർണാടകയിലെ ഭദ്ര ടൈഗർ റിസർവിൽ നിന്നാണ് ഈ അപൂർവ കാഴ്ച്ച പുറത്തുവന്നിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്ന വീഡിയോ നിമിഷനേരകൊണ്ടാണ് ആളുകളുടെ മനസ്സ് കീഴടക്കിയത്. ഒരു പുള്ളിപ്പുലിയും കരിമ്പുലിയും ഒന്നിച്ചു വന്ന് നദിക്കരയിൽ നിന്ന് വെള്ളം കുടിക്കുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്.

ALSO READ: ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയെത്തി, ഒടുവിൽ നെയ്യും തേനും മോഷ്ടിച്ച് പിടിയിലായി; വീഡിയോ വൈറൽ

ഇരുവരും തമ്മിലുള്ള ഈ ആത്മബന്ധം വന്യജീവി നിരീക്ഷകരെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. സാധാരണഗതിയിൽ തങ്ങളുടെ മേഖലയിലേക്ക് മറ്റു ജീവികളെ കടക്കാൻ അനുവദിക്കാത്ത ഈ വീരന്മാർ, ദാഹം അകറ്റാനായി ഒന്നിച്ചെത്തിയത് പ്രകൃതിയുടെ ഒരു മനോഹരമായ കൂടിച്ചേരലായി മാറിയിരിക്കുകയാണ്. ഇതിലെന്താണ് ഇത്ര കൗതുകമെന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. പുള്ളിപ്പുലികളിൽ ജനിതക മാറ്റം സംഭവക്കുന്നത് മൂലം ഉണ്ടാകുന്നതാണ് കരിമ്പുലികൾ. ഇവ രണ്ടും ഒരേ വർ​ഗമാണെങ്കിലും വനത്തിനുള്ളിൽ ഇവയെ ഒരേ സമയം ഒരിടത്ത് കാണുക എന്നത് വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്.

സമൂഹമാധ്യമങ്ങളിൽ ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. “പ്രകൃതിക്ക് അതിൻ്റേതായ രീതികളുണ്ട്, , നമ്മൾ അതിനെ ബഹുമാനിക്കുക” എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്, എന്ത് ആത്ഭുതകരമായ നിമിഷം എന്നിങ്ങനെ കമൻ്റുകൾ നിറയുകയാണ്.

വീഡിയോ കാണാം

Follow Us
Related Stories
Cockroach Janta Party: ബെം​ഗളൂരുവിൽ മനുഷ്യച്ചങ്ങലയ്ക്ക് ആഹ്വാനം ചെയ്ത് ‘കോക്രോച്ച് ജനതാ പാർട്ടി’; പോലീസ് മുന്നറിയിപ്പ്
Fuel Price Hike: പെട്രോൾ, ഡീസൽ വില വീണ്ടും കൂടി, ഇത് മൂന്നാം തവണ
Bengaluru Rain Alert: ബെംഗളൂരുവില്‍ ഇന്ന് മുതല്‍ ഓറഞ്ച് അലര്‍ട്ട്; മഴയുടെ അളവ് കൂടും, ശക്തമായ കാറ്റും ഇടിമിന്നലും
Chandrayaan-3: ചന്ദ്രയാൻ-3 ദൗത്യത്തിന് ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ബഹുമതി, ഗൊദാർഡ് അസ്‌ട്രോനോട്ടിക്‌സ് അവാർഡ്’ ഇന്ത്യയ്ക്ക്
Bengaluru Train Service: ബംഗളൂരു യാത്രക്കാർക്ക് എട്ടിൻ്റെ പണി; ജൂൺ ആദ്യവാരം ട്രെയിൻ സർവീസുകൾ താറുമാറാകും, മാറ്റം ഇങ്ങനെ
PM Narendra Modi: ‘വികസിത ഭാരതം’ വെറും മുദ്രാവാക്യമല്ല, സർക്കാരിന്റെ ലക്ഷ്യം; ഫയൽ നീക്കം വേഗത്തിലാക്കാൻ പ്രധാനമന്ത്രിയുടെ നിർദ്ദേശം
കൈയില്‍ ഈ രേഖയുണ്ടോ? പണം കുമിഞ്ഞുകൂടും
ചായ രാവിലെയോ വൈകീട്ടോ കുടിക്കുന്നതാണ് ബെസ്റ്റ്
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്