AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Viral Video: ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയെത്തി, ഒടുവിൽ നെയ്യും തേനും മോഷ്ടിച്ച് പിടിയിലായി; വീഡിയോ വൈറൽ

Australia Returnee Caught for Stealing Ghee: മോഷ്ടിക്കുന്നതിനിടെ കൈയോടെ പിടികൂടിന്നതിൻ്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇതിലെന്താണ് ഇത്ര പുതുമയുള്ളതെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? കാര്യം മറ്റൊന്നുമല്ല മോഷണം നടത്തുന്നയാൾ ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ.

Viral Video: ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയെത്തി, ഒടുവിൽ നെയ്യും തേനും മോഷ്ടിച്ച് പിടിയിലായി; വീഡിയോ വൈറൽ
Viral VideoImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 13 Feb 2026 | 09:38 AM

സോഷ്യൽ മീഡിയയിൽ വൈറലാകാൻ ഇക്കാലത്തെ പ്രത്യേകിച്ച് കാര്യങ്ങളൊന്നും വേണ്ട. എന്നാൽ ചില വീഡിയോകൾ നമ്മെ ഒരേസമയം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയാണ് ഏറെ ചർച്ചയാകുന്നത്. ഹരിയാനയിലെ ഒരു സ്റ്റോറിൽ നിന്ന് ഒരാൾ പലചരക്ക് സാധനങ്ങൾ മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്.

മോഷ്ടിക്കുന്നതിനിടെ കൈയോടെ പിടികൂടിന്നതിൻ്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഇതിലെന്താണ് ഇത്ര പുതുമയുള്ളതെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? കാര്യം മറ്റൊന്നുമല്ല മോഷണം നടത്തുന്നയാൾ ഓസ്‌ട്രേലിയയിൽ നിന്ന് മടങ്ങിയെത്തിയിട്ട് ദിവസങ്ങൾ മാത്രമെ ആയിട്ടുള്ളൂ. കർണാൽ സ്വദേശിയായ അശ്വിനി എന്ന വ്യക്തിയെയാണ് മോഷണകേസിൽ പിടികൂടിയത്. തേൻ, നെയ്യ് കുപ്പികൾ പോലുള്ള പലചരക്ക് സാധനങ്ങൾ മോഷ്ടിച്ച് പാന്റിനുള്ളിൽ ഒളിപ്പിച്ചു വച്ച് ഇയാൾ കടക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.

ALSO READ: പുരുഷന്മാർക്ക് പ്രവേശനമില്ല! ഈ ടാക്സിയുടെ പ്രത്യേകത ഡ്രൈവർമാരും യാത്രക്കാരും സ്ത്രീകൾ മാത്രം

ഹരിയാനയിലെ കർണാലിലുള്ള ഒരു പലചരക്ക് കടയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. വിദേശത്ത് നിന്ന് വന്ന ഇയാൾ എന്തിനാണ് ഇത്തരം ചെറിയ സാധനങ്ങൾ മോഷ്ടിക്കുന്നത്? എന്നുള്ള ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. നേരത്തെയും ഇയാൾ കടയിൽ വന്നതായാണ് ജീവനക്കാർ പറയുന്നത്. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് നിരീക്ഷിക്കാൻ തുടങ്ങിയത്.

വാങ്ങിയ സാധനത്തിൻ്റെ പണം നൽകാനെന്ന വ്യാജേനയാണ് ഇയാൾ കടയ്ക്കുള്ളിൽ കയറിയത്. എന്നാൽ, അവിടെയിരുന്ന നെയ്യ് പാക്കറ്റുകളും തേൻ കുപ്പികളും അതിവേഗത്തിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. പിന്നീട് കടയിൽ നിന്ന് ഇറങ്ങാൻ ശ്രമിച്ച ഇയാളെ, ജീവനക്കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ജാക്കറ്റിനുള്ളിലും വസ്ത്രത്തിനുള്ളിലുമായി മോഷണവസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്.

“ഇതൊക്കെ എന്ത് മനോഭാവമാണ്?” എന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമൻ്റ് ചെയ്തിരിക്കുന്നത്. ഓസ്‌ട്രേലിയയെപ്പോലൊരു രാജ്യത്തുനിന്ന് മടങ്ങിയെത്തിയ ഒരാൾ വെറും നെയ്യ് പാക്കറ്റിനും തേനിനും വേണ്ടി ഇത്തരമൊരു കൃത്യം ചെയ്തത് വിശ്വസിക്കാനാവുന്നില്ല എന്നും ചിലർ പറയുന്നു.

വീഡിയോ ഇതാ

Follow Us