AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral Video: ശമ്പളമില്ലെങ്കിലും പോലീസിനൊപ്പം ‘ഡ്യൂട്ടിക്ക്’ റെഡി; ഇതാരെന്ന് കണ്ടോ?

Viral Video of Stray Dog Patrolling With Police: മറൈൻ ഡ്രൈവിൽ പോകുന്നവർ ഇനിയൊന്ന് ശ്രദ്ധിക്കണം. പട്രോളിംഗിന് പോലീസ് മാത്രമല്ല, മറ്റൊരാൾ കൂടി ഉണ്ട്. മറൈൻ ഡ്രൈവിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഈ ദൃശ്യം പകർത്തിയത്.

Viral Video: ശമ്പളമില്ലെങ്കിലും പോലീസിനൊപ്പം ‘ഡ്യൂട്ടിക്ക്’ റെഡി; ഇതാരെന്ന് കണ്ടോ?
Viral Video Image Credit source: Instagram
Nithya Vinu
Nithya Vinu | Published: 07 Feb 2026 | 10:18 AM

മുംബൈ മറൈൻ ഡ്രൈവിൽ പോകുന്നവർ ഇനിയൊന്ന് ശ്രദ്ധിക്കണം. പട്രോളിംഗിന് പോലീസ് മാത്രമല്ല, മറ്റൊരാൾ കൂടി ഉണ്ട്. മറൈൻ ഡ്രൈവിൽ പട്രോളിംഗിന് ഇറങ്ങുന്ന പോലീസ് വാനുകൾക്ക് പിന്നാലെ ഓടുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കേവലം ഒരു നായ എന്നതിലുപരി, പൊലീസിന്റെ വാനിലേക്ക് അനായാസം ചാടിക്കയറുന്ന ഈ നായ പോലീസ് ഉദ്യോഗസ്ഥരുമായി അതിശയിപ്പിക്കുന്ന സൗഹൃദമാണ് പങ്കുവെക്കുന്നത്.

മറൈൻ ഡ്രൈവിലൂടെ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് ഈ ദൃശ്യം പകർത്തിയത്. പട്രോളിംഗ് നടത്തുന്ന പോലീസ് വാഹനത്തിനൊപ്പം ഓടുകയും പിന്നീട് വിദഗ്ദ്ധമായി വാഹനത്തിനുള്ളിലേക്ക് ചാടിക്കയറുകയും ചെയ്യുന്ന നായയെ വിഡിയോയിൽ കാണാം. അല്പസമയത്തിന് ശേഷം വണ്ടിയുടെ വേ​ഗത കുറയ്ക്കുമ്പോൾ നായ പുറത്തിറങ്ങുകയും തീരത്തുകൂടി നടന്നുപോകുകയും ചെയ്യുന്നു.

ALSO READ: സ്ക്രീനിൽ ഒരു ക്ലിക്ക്, മുഖത്ത് ഒരായിരം വോൾട്ട്!; ബ്ലിങ്കിറ്റിൽ ആദ്യമായി ഓർഡർ ചെയ്ത അമ്മയുടെ ക്യൂട്ട് റിയാക്ഷൻ കണ്ടോ

ബൈക്ക് യാത്രക്കാരൻ പോലീസുകാരോട് നായയെക്കുറിച്ച് ചോദിച്ചപ്പോൾ, അവൻ തങ്ങളുടെ സ്ഥിരം കൂട്ടാളിയാണെന്നും എപ്പോഴും തങ്ങളെ പിൻതുടർന്ന വരാറുണ്ടെന്നുമാണ് പോലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞത്. ‘സ്ട്രീറ്റ് ഡോഗ്‌സ് ഓഫ് ബോംബെ’ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് ഈ ഹൃദ്യമായ വീഡിയോ പങ്കുവെക്കപ്പെട്ടത്. പോലീസുകാർ നായയോട് കാണിക്കുന്ന കരുണയെയും സ്നേഹത്തെയും അഭിനന്ദിച്ച് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.

വിഡിയോ:

 

പലരും ഈ നായയെ മറൈൻ ഡ്രൈവിലെ അനൗദ്യോഗിക കാവൽക്കാരൻ എന്നാണ്  വിശേഷിപ്പിക്കുന്നത്. പോലീസുകാരുടെ ഔദ്യോഗിക പട്രോളിംഗിനിടയിൽ ഇത്തരമൊരു സൗഹൃദക്കാഴ്ച വലിയൊരു സന്തോഷമാണ് നൽകുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. കൂടാതെ തെരുവുമൃഗങ്ങളോടുള്ള മുംബൈ പൊലീസിന്റെ സ്നേഹവും കരുതലും മാതൃകാപരമാണെന്ന് മൃഗസ്‌നേഹികളും പറയുന്നു.

Follow Us