AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Viral Video: പ്രണയം ട്രാക്ക് തെറ്റി…; മെട്രോ സ്റ്റേഷനിൽ മകനെ കാമുകിക്കൊപ്പം പൊക്കി അമ്മ, ക്ലൈമാക്സ് ഇങ്ങനെ

Mother Catches Son With Lover: മെട്രോ സ്റ്റേഷനിൽ വെച്ചാണ് അമ്മ മകനെയും പെൺകുട്ടിയെയും കാണുന്നത്. ഒളിച്ചോടാനോ പേടിക്കാനോ ഒന്നും ഈ അമ്മ അവസരം കൊടുത്തില്ല. പ്രതിസന്ധികളെ ഇത്ര സിമ്പിളായി കൈകാര്യം ചെയ്ത ഈ അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

Viral Video: പ്രണയം ട്രാക്ക് തെറ്റി…; മെട്രോ സ്റ്റേഷനിൽ മകനെ കാമുകിക്കൊപ്പം പൊക്കി അമ്മ, ക്ലൈമാക്സ് ഇങ്ങനെ
Viral VideoImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 11 Feb 2026 | 09:35 AM

സാധാരണ കാമുകിക്കൊപ്പം കറങ്ങുമ്പോൾ വീട്ടുകാരുടെ മുന്നിൽ പെട്ടുപോയാൽ പിന്നെ അടിപിടി പുകിൽ ആയിരിക്കും. എന്നാൽ ഈ അമ്മയുടെ റിയാക്ഷൻ വേറെ ലെവലാണ്! മെട്രോ സ്റ്റേഷനിൽ വെച്ച് മകനെ കാമുകിക്കൊപ്പം കയ്യോടെ പിടികൂടിയ അമ്മ, വഴക്കിടുന്നതിന് പകരം അവിടെ വെച്ച് തന്നെ ഇരുവരുടെയും ‘റോക്ക’ (ഉത്തരേന്ത്യയിലെ വിവാഹനിശ്ചയം) നടത്തി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. പ്രതിസന്ധികളെ ഇത്ര സിമ്പിളായി കൈകാര്യം ചെയ്ത ഈ അമ്മയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

മെട്രോ സ്റ്റേഷനിൽ വെച്ചാണ് അമ്മ മകനെയും പെൺകുട്ടിയെയും കാണുന്നത്. ഒളിച്ചോടാനോ പേടിക്കാനോ ഒന്നും ഈ അമ്മ അവസരം കൊടുത്തില്ല. “നിനക്ക് ഇവളെ ഇഷ്ടമാണെങ്കിൽ പിന്നെ എന്തിനാ മടിക്കുന്നത്?” എന്ന ഭാവത്തിൽ സ്ഥലത്തു വെച്ച് തന്നെ വിവാഹനിശ്ചയ ചടങ്ങുകൾ നടത്തി. ഇതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. വീഡിയോ പുറത്തുവന്നതോടെ അമ്മ റോക്ക് സ്റ്റാറായി മാറിയിരിക്കുകയാണ്.

സ്നേഹം അംഗീകരിക്കാൻ മടിക്കാത്ത ഇങ്ങനെയുള്ള അമ്മമാർ ശരിക്കും വൈബാണെന്നാണ് പലരും പറയുന്നത്. നിരവധി പേരാണ് പോസിറ്റീവ് കമൻ്റുമായി വീഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്. ഇത്രയും സ്പോർട്സ്മാൻ സ്പിരിറ്റുള്ള അമ്മമാരെയാണ് കാലത്തിന് ആവശ്യമെന്നാണ് ചിലർ പറയുന്നത്. ഒളിച്ചും പാത്തുമുള്ള നടത്തം അമ്മ ഒറ്റയടിക്ക് അവസാനിപ്പിച്ചു കൊടുത്തു എന്നും ചിലർ പറയുന്നുണ്ട്. എന്തായാലും വീഡിയോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്.

വീഡിയോ

Follow Us