AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Viral Video: ശുചീകരണ തൊഴിലാളിക്ക് സ്നേഹത്തോടെ ഒരു കപ്പ് ചായ, വീഡിയോ വൈറൽ

Woman Offers Morning Tea to Sanitation Worker: അതിരാവിലെ വീട്ടുപടിക്കലും തെരുവുകളിലും എത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നൽകുന്ന ഒരു ചെറിയ നന്ദി സൂചകമായാണ് യുവതി ഈ വീഡിയോ ചിത്രീകരിച്ചത്.

Viral Video: ശുചീകരണ തൊഴിലാളിക്ക് സ്നേഹത്തോടെ ഒരു കപ്പ് ചായ, വീഡിയോ വൈറൽ
Viral VideoImage Credit source: social media
Nithya Vinu
Nithya Vinu | Published: 18 Feb 2026 | 02:38 PM

തിരക്കുപിടിച്ച ലോകത്ത് സ്നേഹത്തിന്റെയും കരുണയുടെയും ചെറിയ അടയാളങ്ങൾ പോലും വലിയ ചർച്ചയാകാറുണ്ട്. അത്തരത്തിൽ സോഷ്യൽ മീഡിയയുടെ മനം കവർന്ന ഒരു വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. അതിരാവിലെ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിക്ക് ഒരു കപ്പ് ചായ നൽകുന്ന ഒരു യുവതിയുടെ വീഡിയോയാണിത്.

ഇൻസ്റ്റാഗ്രാമിൽ ‘official_cg_ratna’ എന്ന പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതിരാവിലെ വീട്ടുപടിക്കലും തെരുവുകളിലും എത്തി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് നൽകുന്ന ഒരു ചെറിയ നന്ദി സൂചകമായാണ് യുവതി ഈ വീഡിയോ ചിത്രീകരിച്ചത്. രാവിലെ 6 മണിക്ക് അവർ നമ്മുടെ അയൽപക്കത്തെ വഴികൾ വൃത്തിയാക്കാൻ ഇറങ്ങുന്നു, അതിനാൽ അവർക്ക് ഒരു കപ്പ് ചായ അർഹമാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

റോഡ് തൂത്തുവാരി കൊണ്ടിരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് ഒരു ട്രേയിൽ ചായയുമായി യുവതി ചെല്ലുന്നതും, അവർ സന്തോഷത്തോടെ അത് വാങ്ങി റോഡരികിലിരുന്ന് കുടിക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരും കുറച്ച് നേരം സംസാരിക്കുന്നുമുണ്ട്. ഏകദേശം പത്ത് ലക്ഷത്തിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വിഡിയോയ്ക്ക് താഴെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിഡിയോ:

 

ഇത്തരം ചെറിയ പ്രവർത്തികളാണ് ലോകത്തെ കൂടുതൽ മനോഹരമാക്കുന്നത് എന്ന് ഒരാൾ കുറിച്ചു. സമൂഹത്തിന് ഇവരെ പോലെയുള്ള യുവതികളെയാണ് ആവശ്യം, മനോഹരമായ കാഴ്ച തുടങ്ങി നിരവധി കമന്റുകളാണ് വിഡിയോയ്ക്ക് ലഭിച്ചത്.

Follow Us