Viral Video: എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; വിവാഹവേദിയില്‍ വെച്ച് അനിയത്തിയുടെ പകരംവീട്ടല്‍
Viral Wedding Video: രണ്ട് സഹോദരിമാര്‍ തമ്മിലുള്ള ബന്ധം അതിലും മനോഹരമാണെന്ന് പറയട്ടെ. അടി കൂടിയും മിണ്ടാതെ നടന്നുമെല്ലാം മുന്നോട്ട് പോയാലും അവസാനം നല്ലൊരു സുഹൃത്തായും അമ്മയായും സഹോദരി ആയുമെല്ലാം അവര്‍ പരസ്പരം തുണയാകും.
സഹോദരങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകുന്നത് സര്‍വ്വസാധാരണമാണ്. നിസാര കാര്യങ്ങള്‍ മതി അവര്‍ തമ്മില്‍ മുട്ടന്‍ അടിയുണ്ടാകാന്‍. എന്നാല്‍ പലപ്പോഴും ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാന്‍ പോലും സാധിക്കാതെ വരുന്നു. സഹോദരബന്ധത്തില്‍ ഏറ്റവും കൂടുതല്‍ എടുത്ത് പറയുന്ന കോമ്പോ സഹോദരി-സഹോദരന്‍ ബന്ധമാണ്. ഇരുവരും തമ്മില്‍ എത്ര അടിയുണ്ടാക്കിയാലും എന്നെന്നും സ്‌നേഹമുണ്ടാകുമെന്നാണ് അഭിപ്രായങ്ങള്‍.
എന്നാല്‍ രണ്ട് സഹോദരിമാര്‍ തമ്മിലുള്ള ബന്ധം അതിലും മനോഹരമാണെന്ന് പറയട്ടെ. അടി കൂടിയും മിണ്ടാതെ നടന്നുമെല്ലാം മുന്നോട്ട് പോയാലും അവസാനം നല്ലൊരു സുഹൃത്തായും അമ്മയായും സഹോദരി ആയുമെല്ലാം അവര്‍ പരസ്പരം തുണയാകും.
ഒരുകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയുടെ ഉള്ളടക്കവും രണ്ട് സഹോദരിമാര്‍ തമ്മിലുള്ള പിണക്കമാണ്. എന്നാല്‍ ആ പിണക്കത്തിന് ഒരു പിണക്കം കൊണ്ട് തന്നെ പകരം വീട്ടിയിരിക്കുകയാണ് കുഞ്ഞനുജത്തി. ചേച്ചി തന്റെ വിവാഹത്തിനിടെ തൊട്ടടുത്തിരുന്ന അനിയത്തിക്ക് നേരെ എന്തോ നല്‍കാനെന്ന പേരില്‍ കൈനീട്ടിയെങ്കിലും, ഉടനെ തന്നെ പിന്‍വലിച്ചു. അപ്പോള്‍ എന്താണെന്ന് നോക്കാനും കാര്യമായി ഉപദേശം നല്‍കാനുമെത്തിയ അനിയത്തിയുടെ കൈ ചേച്ചി തട്ടിമാറ്റുന്നതായിരുന്നു നേരത്തെ പുറത്തുവന്ന വീഡിയോ.
Also Read: Viral Video: താഴേക്കല്ല, മുകളിലേക്ക് ഒഴുകാനാണ് ഈ വെള്ളച്ചാട്ടത്തിന് ഇഷ്ടം: ഈ പ്രതിഭാസം കണ്ടിട്ടുണ്ടോ
ഇപ്പോഴിതാ അനിയത്തി തന്റെ വിവാഹത്തിന് ചേച്ചിയോട് അതേ നാണയത്തില്‍ പകരം വീട്ടിയിരിക്കുകയാണ്. ഒന്നും നല്‍കാനല്ലെങ്കില്‍ പോലും ചേച്ചിക്ക് നേരെ നീട്ടിയ കൈ അനിയത്തി ഉടനെ പിന്‍വലിച്ചു, അവളുടെ കൈ തട്ടിമാറ്റിക്കൊണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ഈ രസകരമായ നിമിഷം കാഴ്ചക്കാരന്റെയും ഹൃദയം നിറച്ചിരിക്കുകയാണ്.
വൈറലായ വീഡിയോ
View this post on Instagram
അനിയത്തിയുടെ പകരം വീട്ടല്‍ കണ്ട ചേച്ചിക്ക് ചിരി അടക്കാന്‍ സാധിച്ചില്ലെങ്കില്‍ വിവാഹ മണ്ഡപത്തിലായതിനാല്‍ ഇരുവരും സംയമനം പാലിച്ചു. വര്‍ഷങ്ങളോളം ഈ കുസൃതി ഒപ്പിക്കാന്‍ കാത്തിരിക്കുന്ന അനിയത്തിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.