AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Viral video Kamal haasan: രാജ്യസഭയിൽ കൽക്കിയിലെ ഡയലോ​ഗ് പറഞ്ഞ് കസറി കമൽഹാസൻ… തെലുങ്ക് ജനതയുടെ മനംകവർന്ന ആ ദൃശ്യങ്ങൾ…

Watch the viral video of Kamal Haasan: തെലുങ്കിലെ പ്രശസ്ത വിപ്ലവ കവി ശ്രീ ശ്രീയുടെ വരികളാണിത്. "ഞാൻ എന്താണ് പറഞ്ഞതെന്ന് തെലുങ്ക് അറിയുന്നവർക്ക് മനസ്സിലാകും," എന്ന് അദ്ദേഹം കൂട്ടിച്ചേർത്തപ്പോൾ സഭയിൽ വലിയ കൈയടിയാണ് ഉയർന്നത്.

Viral video Kamal haasan: രാജ്യസഭയിൽ കൽക്കിയിലെ ഡയലോ​ഗ് പറഞ്ഞ് കസറി കമൽഹാസൻ… തെലുങ്ക് ജനതയുടെ മനംകവർന്ന ആ ദൃശ്യങ്ങൾ…
Kamal HaasanImage Credit source: TV9 Network
Aswathy Balachandran
Aswathy Balachandran | Published: 06 Feb 2026 | 08:16 PM

ന്യൂഡൽഹി: പാർലമെന്റിലെ കന്നി പ്രസംഗം ഗംഭീരമാക്കി ഉലകനായകൻ കമൽഹാസൻ. സിനിമയിലെന്നപോലെ രാഷ്ട്രീയ വേദിയിലും തന്റെ വാക്ചാതുര്യം കൊണ്ട് എംപിമാരെ അമ്പരപ്പിച്ചിരിക്കുകയാണ് അദ്ദേഹം. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘കൽക്കി 2898 എഡി’-യിലെ ശ്രദ്ധേയമായ ഒരു സംഭാഷണം ഉദ്ധരിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.

ഇംഗ്ലീഷിലായിരുന്നു കമൽഹാസന്റെ പ്രസംഗം. “വരൂ, ഞങ്ങളെ സഹായിക്കൂ. മുന്നോട്ട് പോകാനായി ജനാധിപത്യത്തിന്റെ ഊർജ്ജം നൽകൂ. അല്ലെങ്കിൽ ഈ ജനാധിപത്യ റിപ്പബ്ലിക്കിന്റെ വഴിയിൽ നിന്ന് മാറിനിൽക്കൂ,” എന്ന് അദ്ദേഹം സഭയിൽ ആഹ്വാനം ചെയ്തു. ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പ്രസംഗത്തിനിടെ കൽക്കിയിലെ തന്റെ കഥാപാത്രമായ സുപ്രീം യാസ്കിൻ പറയുന്ന തെലുങ്ക് ഡയലോഗ് അദ്ദേഹം ആവർത്തിച്ചു. “ജഗന്നാഥുനി രഥചക്രലു വസ്തുന്നായി… വസ്തുന്നായി!” (ഭഗവാൻ ജഗന്നാഥന്റെ രഥചക്രങ്ങൾ വരികയാണ്) എന്നായിരുന്നു ആ വരികൾ. തെലുങ്കിലെ പ്രശസ്ത വിപ്ലവ കവി ശ്രീ ശ്രീയുടെ വരികളാണിത്. “ഞാൻ എന്താണ് പറഞ്ഞതെന്ന് തെലുങ്ക് അറിയുന്നവർക്ക് മനസ്സിലാകും,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തപ്പോൾ സഭയിൽ വലിയ കൈയടിയാണ് ഉയർന്നത്.

ഡയലോഗിന്റെ പ്രാധാന്യം

 

നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’-യുടെ ക്ലൈമാക്സിലാണ് ഈ ഡയലോഗ് വരുന്നത്. അനീതിക്കും സാമൂഹിക അസമത്വത്തിനും എതിരെയുള്ള തടയാനാകാത്ത മുന്നേറ്റത്തെയാണ് ഈ വരികൾ സൂചിപ്പിക്കുന്നത്. അടിച്ചമർത്തപ്പെട്ടവർക്ക് പ്രത്യാശ നൽകുന്ന വിപ്ലവകരമായ മാറ്റത്തിന്റെ പ്രതീകമായാണ് കമൽഹാസൻ ഈ വരികളെ രാഷ്ട്രീയ വേദിയിൽ അവതരിപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ കമൽഹാസന്റെ പ്രസംഗത്തിന്റെ വീഡിയോ വൈറലായിക്കഴിഞ്ഞു. സിനിമയും രാഷ്ട്രീയവും സമന്വയിപ്പിച്ചുള്ള അദ്ദേഹത്തിന്റെ ശൈലിയെ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്.