Suvendu Adhikari Oath Ceremony : വിപ്ലവത്തിൻ്റെ മണ്ണിൽ ഇനി താമര യുഗം; പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

West Bengal Chief Minister Suvendu Adhikari Oath Ceremony : പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എൻഡിഎ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ​ഗ്രൗണ്ടിൽ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. ആകെ 294 അംഗങ്ങൾ ഉള്ള പശ്ചിമ ബംഗാൾ നിയമസഭിയിൽ 207 സീറ്റെന്ന വമ്പൻ മാർജിനിൽ ജയിച്ചാണ് ബിജെപി ബംഗാളിൽ ചരിത്രം കുറിച്ചിരിക്കുന്നത്

Suvendu Adhikari Oath Ceremony : വിപ്ലവത്തിൻ്റെ മണ്ണിൽ ഇനി താമര യുഗം; പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Suvendu Adhikari

Updated On: 

09 May 2026 | 02:29 PM

കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി ബിജെപിയുടെ സുവേന്ദു അധികാരി (Suvendu Adhikari) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മമത ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അവസാനം കുറിച്ചുകൊണ്ടാണ് സുവേന്ദു അധികാരി കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ​ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എൻഡിഎയിലെ മുന്നണിയിലെ മുഖ്യമന്ത്രി സീനിയർ നേതാക്കൾ അടക്കം പങ്കെടുത്തിരുന്നു. സുവേന്ദു അധികാരിക്ക് പുറമെ അഞ്ച് ബിജെപി നേതാക്കൾക്കും ബംഗാൾ ഗവർണർ ആർ എൻ രവി സത്യവാചകം ചൊല്ലി കൊടുത്തു. അതേസമയം ഉപമുഖ്യമന്ത്രി സ്ഥാനം ആർക്കും നൽകിട്ടില്ല. ബംഗാളിൻ്റെ ചരിത്രത്തിലെ ആദ്യ ബിജെപി സർക്കാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

ബിജെപി ബംഗാൾ മുൻ അധ്യക്ഷൻ അജയ് ഘോഷ്, വനിത നേതാവ് അഗ്നിമിത്ര പോൾ, നിസിത് പ്രമാണിക്, ക്ഷുദിരാം തുടു, അശോക് കൃതാനിയ എന്നിവരാണ് സുവേന്ദു അധികാരിക്കൊപ്പം സത്യപ്രതിജ്ഞ ചൊല്ലിയത്.  ഒരു കാലത്ത് മമത ബാനർജിയുടെ അടുത്ത അനുയായി ആയിരുന്ന സുവേന്ദു അധികാരിയാണ് പിന്നീട് ബിജെപിക്കൊപ്പം ചേർന്ന് ഇപ്പോൾ തൃണമൂൽ കോൺഗ്രസിനെ തകർത്ത് ബംഗാളിൻ്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തി ചേർന്നിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഭാവനിപൂരിൽ മമത ബാനർജിയെ തോൽപ്പിച്ചാണ് അധികാരി ബംഗാൾ നിയമസഭയിലേക്കെത്തുന്നത്. 2021 തിരഞ്ഞെടുപ്പിലും അദ്ദേഹം മമതയെ നന്ദിഗ്രാമിൽ തോൽപിച്ചിരുന്നു. ഏഷ്യയിലെ ആദ്യ നോബേൽ സമ്മാനജേതാവ് രവീന്ദ്രനാഥ ടാഗോറിൻ്റെ ജന്മവാർഷിക ദിനത്തിലാണ് ബിജെപിയുടെ ആദ്യ സർക്കാർ ബംഗാളിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തിരിക്കുന്നത്.

ALSO READ : Suvendu Adhikari Profile: മമതയെ തട്ടകത്തില്‍ നിന്നിറക്കി മുഖ്യമന്ത്രി കസേരയിലേക്ക്; സുവേന്ദു അധികാരിയുടെ രാഷ്ട്രീയ ജീവിതം

അതേസമയം തിരഞ്ഞെടുപ്പിൽ 294 അംഗങ്ങൾ ഉള്ള ബംഗാൾ നിയമസഭയിലേക്ക് 207 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. മമതയുടെ ടിഎംസിക്ക് 80 സീറ്റെ സ്വന്തമാക്കാൻ സാധിച്ചുള്ളൂ. കോൺഗ്രസ് രണ്ടിടത്തും ഇടത് മുന്നണി ഒരിടത്തും ജയിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാൻ മമത ബാനർജി തയ്യറായില്ല. തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ചേർന്ന് അട്ടിമറിച്ചയെന്നാണ് മമത ബാനർജി ആരോപിച്ചത്. ഇതെ തുടർന്ന മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലയെന്ന് മാധ്യമപ്രവർത്തകരോട് അറിയിച്ചിരുന്നു. 100 ഓളം സീറ്റുകളിൽ അട്ടിമറി നടന്നുയെന്നായിരുന്നു മമതയുടെ ആരോപണം. പക്ഷേ ഗവർണർ ആർ എൻ രവി സർക്കാർ പിരിച്ചുവിട്ടുകൊണ്ടാണ്, സുവേന്ദു അധികാരി സർക്കാരിന് സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കി നൽകിയത്.

English Summary

Suvendu Adhikari Sworn as First BJP Chief Minister in West Bengal. Oath Taking Ceremony held in Kolkata Brigade Parade Ground. Including Prime Minister Narendra Modi, Home Minister Amit Shah, NDA Chief Ministers And Several NDA Leaders Presented.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്