AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

എന്താണ് ‘7500’ കോഡ് ? എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ട സംഭവത്തിന് പിന്നാലെ ചർച്ചയായി ‘ട്രാൻസ്പോണ്ടർ കോഡുകൾ’

How Pilots Use Aircraft Transponder Codes in Emergencies: ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന ഓരോ വിമാനങ്ങൾക്കും എ.ടി.സി പ്രത്യേക കോഡുകൾ നൽകാറുണ്ട്. വിദേശവിമാനങ്ങൾ ഇന്ത്യൻ വ്യോമപരിധിയിൽ പ്രവേശിക്കുമ്പോൾ തൊട്ടടുത്ത രാജ്യത്ത് ഉപയോഗിച്ചിരുന്ന കോഡ് തന്നെ തുടരുകയോ പ്രത്യേക കോഡ് ഇല്ലെങ്കിൽ ‘2000’ എന്ന് സെറ്റ് ചെയ്യുകയോ ആണ് പതിവ്

എന്താണ് ‘7500’ കോഡ് ? എയർ ഇന്ത്യ വിമാനം വഴിതിരിച്ചുവിട്ട സംഭവത്തിന് പിന്നാലെ ചർച്ചയായി ‘ട്രാൻസ്പോണ്ടർ കോഡുകൾ’
പ്രതീകാത്മക ചിത്രംImage Credit source: Unsplash
Sumeesh T Unneen
Sumeesh T Unneen | Published: 15 Oct 2026 | 07:36 AM

ഫ്രാങ്ക്ഫർട്ടിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ഹൈജാക്ക് സന്ദേശം ലഭിച്ചതിനെ തുടർന്ന് വിമാനം ബുധനാഴ്ച ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയിരുന്നു. 306 യാത്രക്കാരുമായി എത്തിയ ബോയിംഗ് 787-9 വിമാനത്തിൽ നിന്നും വിമാനം റാഞ്ചി എന്ന് സൂചന നൽകുന്ന ‘7500’ എന്ന ട്രാൻസ്പോണ്ടർ കോഡ് എയർ ട്രാഫിക് കൺട്രോളിൽ ലഭിച്ചതാണ് ആശങ്കകൾക്ക് കാരണമായത്. വിമാനത്തിൽ ഹൈജാക്കിംഗ് നടന്നിട്ടില്ല എന്ന് പൈലറ്റ് വ്യക്തമാക്കിയെങ്കിലും വിമാനം സുരക്ഷാ പരോശോധനകൾക്കായി ജയ്പൂരിലേക്ക് തിരിച്ചുവിടുകയായിരുന്നു. എ.ടി.സി സിസ്റ്റത്തിലെ സാങ്കേതിക തകരാറാണോ ഇതിന് കാരണം എന്ന് ഡി.ജി.സി.എ പരിശോധിച്ചുവരികയാണ്. ഈ സംഭവത്തോടെ എന്താണ് ട്രാൻസ്പോണ്ടർ കോഡുകൾ എന്നും അവ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നുമുള്ള ചർച്ചകൾ സജീവമായിരിക്കുകയാണ്.

എന്താണ് ട്രാൻസ്പോണ്ടറും ‘സ്ക്വാകിംഗും’ ?

വിമാനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഒരു റേഡിയോ റിസീവറും, ട്രാൻസ്മിറ്ററുമാണ് ട്രാൻസ്പോണ്ടർ. ഗ്രൗണ്ട് റഡാറുകളിൽ നിന്നുള്ള സിഗ്നലുകൾക്ക് നാലക്ക കോഡുകളിലൂടെയാണ് ഈ ഉപകരണം മറുപടി നൽകുക. എയർ ട്രാഫിക് കൺട്രോളർമാർക്ക് തങ്ങളുടെ സ്ക്രീനിൽ ഓരോ വിമാനത്തെയും വേർത്തിരിച്ചറിയാൻ ഈ കോഡുകൾ സഹായിക്കും. വിമാനത്തിൽ നിന്നും ഇത്തരത്തിൽ കോഡുകൾ അയക്കുന്നതിനെ വ്യോമയാന ഭാഷയിൽ ‘സ്ക്വാകിംഗ്’ എന്നാണ് വിളിക്കുന്നത്. 0 മുതൽ 7 വരെയുള്ള അക്കങ്ങൾ ഉപയോഗിച്ച് 4,096 കോഡുകൾ ഇതിൽ ക്രമീകരിക്കാൻ സാധിക്കും

Also Read: Namma Metro: ബെംഗളൂരുവിൽ റെഡ് ലൈൻ മെട്രോയ്ക്ക് പുത്തന്‍ ചുവടുവെപ്പ്; സർജാപൂരിൽ പഠനം ആരംഭിച്ചു

അടിയന്തര സാഹചര്യങ്ങളിലെ മൂന്ന് രഹസ്യ കോഡുകൾ

ഇന്ത്യയിൽ നിന്നും പുറപ്പെടുന്ന ഓരോ വിമാനങ്ങൾക്കും എ.ടി.സി പ്രത്യേക കോഡുകൾ നൽകാറുണ്ട്. വിദേശവിമാനങ്ങൾ ഇന്ത്യൻ വ്യോമപരിധിയിൽ പ്രവേശിക്കുമ്പോൾ തൊട്ടടുത്ത രാജ്യത്ത് ഉപയോഗിച്ചിരുന്ന കോഡ് തന്നെ തുടരുകയോ പ്രത്യേക കോഡ് ഇല്ലെങ്കിൽ ‘2000’ എന്ന് സെറ്റ് ചെയ്യുകയോ ആണ് പതിവ്. എന്നാൽ അടിയന്തര സാഹചര്യങ്ങൾ അറിയിക്കുന്നതിനായി മൂന്ന് പ്രധാന കോഡുകൾ അന്താരാഷ്ട്ര തലത്തിൽ പ്രത്യേകം റിസർവ് ചെയ്തിട്ടുണ്ട്.

  1. 7500: വിമാനം റാഞ്ചൽ അല്ലെങ്കിൽ വിമാനത്തിനുള്ളിൽ നിയമവിരുദ്ധമായ ഇടപെടലുകൾ ഉണ്ടാകുമ്പോൾ ഉപയോഗിക്കുന്ന കോഡ്
  2. 7600: വിമാനത്തിലെ റേഡിയോ വാർത്താ വിനിമയ സംവിധാനങ്ങൾ തകരാറിലാകുമ്പോൾ നൽകുന്നത്
  3. 7700: വിമാനത്തിൽ മറ്റു അടിയന്ത്ര സാഹചര്യങ്ങൾ നേരിടുമ്പോൾ ഉപയോഗിക്കുന്ന കോഡ്

പൈലറ്റുമാർ എങ്ങനെയാണ് കോഡ് സെറ്റ് ചെയ്യുന്നത് ?

സാധാരണയായി റേഡിയോ വഴി എ.ടി.സി ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പൈലറ്റുമാർ കോഡ് എൻ്റർ ചെയ്യുന്നത്. ബോയിംഗ് 787 വിമാനങ്ങളിൽ കോക്പിറ്റിലെ സെൻ്റർ കൺസോളിലുള്ള ട്യൂണിംഗ് ആൻഡ് കൺട്രോൾ പാനലുകൾ വഴിയാണ് ഇത് ക്രമീകരിക്കുന്നത്. ഡിസ്പ്ലേയും കീപാടുമുള്ള ഈ സിസ്റ്റത്തിൽ ട്രാൻസ്പോണ്ടർ പേജ് തിരഞ്ഞെടുത്ത് പൈലറ്റിന് നാലക്ക കോഡ് ടൈപ്പ് ചെയ്യാം. കൂടാതെ വിമാനത്തിൻ്റെ സ്ഥാനവും വിവരവും സ്വയം കൈമാറുന്ന എ.ഡി.എസ്-ബി സംവിധാനം വഴിയും ഈ കോഡുകൾ ബ്രോഡ്കാസ്റ്റ ചെയ്യപ്പെടും.

English Summary

A Frankfurt-Delhi Air India flight was diverted to Jaipur after ATC received a ‘7500’ hijack transponder code. Here is how aircraft transponders work and how pilots set emergency squawk codes.

Follow Us