Monsoon Update: കാലവർഷത്തിന്റെ കരുത്ത് കുറച്ചത് എൽനിനോ മാത്രമോ ? അറിയണം മഴ കുറയാൻ കാരണമായ ഈ 5 വില്ലന്മാരെപ്പറ്റി

Why is the Monsoon Fading: ജൂൺ നാലിനു കേരളത്തിലെത്തിയ കാലവർഷം ജൂൺ 15 നു തെക്ക്, കിഴക്ക് വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. എന്നാൽ വെറും വ്യാപനം മാത്രമായി ഇതിനെ വിശേഷിപ്പിക്കാം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മഴ ഇപ്പോഴും സജീവമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനു പുറമേ ജൂൺ 23 വരെ കാലവർഷം ശക്തമാക്കാൻ സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷകർ കൂട്ടിച്ചേർക്കുന്നു.

Monsoon Update: കാലവർഷത്തിന്റെ കരുത്ത് കുറച്ചത് എൽനിനോ മാത്രമോ ? അറിയണം മഴ കുറയാൻ കാരണമായ ഈ 5 വില്ലന്മാരെപ്പറ്റി

പ്രതീകാത്മക ചിത്രം

Updated On: 

18 Jun 2026 | 09:12 PM

ന്യൂഡൽഹി: കാലവർഷം കരുത്ത് കാട്ടേണ്ട കാലമാണിത്. പക്ഷെ കഴുത്തൊടിഞ്ഞ ഒറ്റപ്പെട്ട മഴയാണ് ഇപ്പോൾ കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ പെയ്തുകൊണ്ടിരിക്കുന്നത്. എൽനിനോ പ്രതിഭാസമാണ് ഇതിനു കാരണമായി വിദഗ്ധർ പലരും ചൂണ്ടിക്കാട്ടുന്നത്. പക്ഷെ ഇതു മാത്രമാണോ കാരണം? അല്ലെന്നു പറയേണ്ടി വരും. പ്രധാനമായി അഞ്ചു കാരണങ്ങളാണ് ഉള്ളത്. ഇത് അഞ്ചും ഒന്നിച്ചെത്തിയതാണ് മഴയുടെ അളവുകുറച്ചതെന്നു വിദഗ്ധർ വിലയിരുത്തുന്നു.

കഴുത്തൊഴിഞ്ഞ കാലവർഷത്തിനു പിന്നിൽ

ജൂൺ നാലിനു കേരളത്തിലെത്തിയ കാലവർഷം ജൂൺ 15 നു തെക്ക്, കിഴക്ക് വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. എന്നാൽ വെറും വ്യാപനം മാത്രമായി ഇതിനെ വിശേഷിപ്പിക്കാം. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മഴ ഇപ്പോഴും സജീവമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിനു പുറമേ ജൂൺ 23 വരെ കാലവർഷം ശക്തമാക്കാൻ സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷകർ കൂട്ടിച്ചേർക്കുന്നു.

മഴ കുറഞ്ഞതോടെ രാജ്യത്തുടനീളം നിലവിൽ 38 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ പ്രതിസന്ധി – ഇവിടെ 62 ശതമാനം മഴയുടെ കുറവുണ്ട്. കാലവർഷം വൈകുന്നത് ഖാരിഫ് (കരിമ്പ്, നെല്ല് തുടങ്ങിയവ) വിളകളുടെ വിതയ്ക്കലിനെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കർഷകർ.

കാരണങ്ങൾ…

ഏറ്റവും ആദ്യത്തെ കാരണം എല്ലാവരും ശ്രദ്ധിച്ചതുപോലെ എൽ നിനോ തന്നെയാണ്. പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യം രൂപപ്പെടുന്നത് ഇന്ത്യൻ കാലവർഷത്തെ ദുർബലപ്പെടുത്തുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. രണ്ടാമത്തെ കാരണമായി വിലയിരുത്തുന്നത് ഇന്ത്യൻ മഹാസമുദ്രത്തിൽ മഴയ്ക്ക് കാരണമാകുന്ന മേഘങ്ങളുടെ സഞ്ചാരമാണ്, ഇത് ഇപ്പോൾ ദുർബലമാണ്. ഇതും മഴയെ സ്വാധീനിച്ചിട്ടുണ്ട്.
അടുത്തതായി ഉത്തരേന്ത്യയിൽ നിന്നുണ്ടാകുന്ന വരണ്ട കാറ്റാണ്. ഇത് മേഘരൂപീകരണത്തെയും മഴയെയും തടയുന്നതായും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

സോമാലി ജെറ്റ് കാറ്റുകളുടെ ബലഹീനതയാണ് അടുത്ത കാരണം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും മഴക്കാറ്റുകളെ ഇന്ത്യയിലേക്ക് നയിക്കുന്ന സോമാലി ജെറ്റ് കാറ്റുകൾ ഇപ്പോൾ ശക്തമല്ല. കൂടാതെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദങ്ങൾ രൂപപ്പെടാത്തതും തിരിച്ചടിയായി. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനം നിലവിൽ അനുകൂലമല്ലാത്ത ‘ന്യൂട്രൽ’ അവസ്ഥയിലാണ് എന്നതാണ് ഒടുവിലത്തെ വിഷയം.

ഈ കാരണങ്ങൾ എല്ലാം നിലനിൽക്കുമ്പോഴും അടുത്ത 4-5 ദിവസങ്ങൾക്കുള്ളിൽ തെലങ്കാന, ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കാലവർഷം എത്തിയേക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം. ഉത്തരേന്ത്യയിൽ നിലവിൽ പെയ്യുന്ന മഴ പടിഞ്ഞാറൻ അസ്വസ്ഥതകൾ കാരണമാണെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

English Summary

The southwest monsoon has stalled across parts of India due to the simultaneous activation of five major suppressing factors, including El Niño conditions and weak Madden-Julian Oscillation activity. This slowdown has resulted in a 38 per cent countrywide rainfall deficit, raising serious concerns over delays in the crucial sowing of Kharif crops.

Loading...
Unable to load recommendations.
Follow Us
Related Stories
Narendra Modi: ബഹിരാകാശ സാങ്കേതികവിദ്യയുടെ സാധ്യതകൾ ജനങ്ങളിലെത്തിക്കണം; സ്റ്റാർട്ടപ്പ് സ്ഥാപകരോട് മോദി
മാനസിക പ്രശ്നങ്ങൾക്കുള്ള മരുന്ന് കഴിക്കാൻ ആവശ്യപ്പെട്ടു; ഗൃഹനാഥൻ ഭാര്യയെയും മകളെയും കുത്തിക്കൊലപ്പെടുത്തി
സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്കുകപ്പല്‍ ഒഡീഷ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍
നാല് കുട്ടികളെ പീഡിപ്പിച്ച സുവിശേഷ പ്രസംഗകന് നാല് വധശിക്ഷയും 40 ലക്ഷം പിഴയും
പിണങ്ങിപ്പോയ ഭാര്യയെ തിരിച്ചുകിട്ടാൻ ദുർമന്ത്രവാദം; ഒഡീഷയിൽ യുവാവിനെ കഴുത്തറുത്ത് കൊന്ന് തല പൂജാമുറിയിൽ കുഴിച്ചിട്ടു
ഐഫോണിൻ്റെ പേരിൽ തർക്കം; കുന്നിൻമുകളിൽ നിന്ന് ചാടിയ 18-കാരനും രക്ഷിക്കാൻ ശ്രമിച്ച മാതാപിതാക്കൾക്കും ദാരുണാന്ത്യം
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം