Chennai News: വിവാഹ വാഗ്ദാനം എതിർത്തു; 2 മക്കളുള്ള യുവതിയെ യുവാവ് വെട്ടിക്കൊന്നു

Chennai Crime News: പിന്നാലെ പ്രതി ജനലിനുള്ളിലൂടെ കൈയിട്ട് അകത്തുനിന്നും വാതിൽ തുറന്ന് അകത്തേക്ക് കയറുകയായിരുന്നു. അകത്തെത്തിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു സ്ത്രീകളുടെയും കണ്ണുകളിലേക്ക് കുരുമുളക് സ്പ്രേ അടിച്ചു. കണ്ണുനീർ ഇവർ നിലവിളിച്ചതോടെ പ്രകോപിതരായ വെങ്കിടേശൻ കൈയിരുന്ന വലിയ കത്തി ഉപയോഗിച്ച് രേഷ്മയെ ക്രൂരമായി വെട്ടിപ്പരിക്കൽപ്പിച്ചു...........

Chennai News: വിവാഹ വാഗ്ദാനം എതിർത്തു; 2 മക്കളുള്ള യുവതിയെ യുവാവ് വെട്ടിക്കൊന്നു

പ്രതീകാത്മക ചിത്രം

Published: 

26 Jun 2026 | 06:28 PM

ചെന്നൈ: അനകപുത്തൂരിൽ യുവതിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒളിവിൽ പോയ പ്രതിയെ പോലീസ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ബംഗളൂരു സ്വദേശിനിയായ രേഷ്മയാണ് കൊല്ലപ്പെട്ടത്. 29 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട രേഷ്മയുടെ ബന്ധുവായ വെങ്കിടേഷ് ശങ്കർ നഗർ പോലീസ് പിടികൂടി. 30 വയസ്സുകാരനാണ് വെങ്കിടേഷ്. അതേസമയം ഭർത്താവ് അശോകനുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന രേഷ്മ കഴിഞ്ഞ രണ്ടുമാസമായി എട്ടുവയസ്സുള്ള തന്റെ മകൾക്കൊപ്പം അനകപുത്തൂരിലെ വാടകവീട്ടിലായിരുന്നു താമസം.

ഇവരുടെ 9 വയസ്സുള്ള മകൻ പിതാവിന് ഒപ്പമാണ്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. രേഷ്മയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി വെങ്കിടേഷ് നിരന്തരം ശല്യം ചെയ്തിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ആവശ്യം നിരസിച്ചതോടെ ഇരുവരും തമ്മിലുള്ള തർക്കം പതിവായിരുന്നു. കൊലപാതകം നടക്കുന്നതിന്റെ തലേദിവസം രാത്രിയും ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു എന്നും രേഷ്മയെ കൊല്ലുമെന്ന് വെങ്കിടേശന് ഭീഷണിപ്പെടുത്തിയിരുന്നത് ആയി റിപ്പോർട്ട്.

ALSO READ:നടന്നത് 593 കോടിയുടെ വമ്പൻ അഴിമതി; സർക്കാരിൻ്റെ 60 കോടി തട്ടിയ ഐ.എ.എസ് ഉദ്യോഗസ്ഥൻ പിടിയിൽ

മൂന്നു സ്ത്രീകളുടെയും കണ്ണുകളിലേക്ക് കുരുമുളക് സ്പ്രേ അടിച്ചു

വെങ്കിടേശന്റെ ഭീഷണി തുടർന്ന് ഭയന്നുപോയ രേഷ്മ സുരക്ഷയ്ക്ക് വേണ്ടി സുഹൃത്തുക്കളായ മരിയ ജെന്നിഫർ എന്നിവരെ രാത്രി തന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. എന്നാൽ അന്ന് പുലർച്ചെ 3:30 ഓടെ വീണ്ടും ആ വീട്ടിലെത്തിയ വെങ്കിടേശ് വാതിലിൽ മുട്ടി വിളിച്ചെങ്കിലും അകത്തുണ്ടായിരുന്നവർ തുറക്കാൻ തയ്യാറായില്ല. പിന്നാലെ പ്രതി ജനലിനുള്ളിലൂടെ കൈയിട്ട് അകത്തുനിന്നും വാതിൽ തുറന്ന് അകത്തേക്ക് കയറുകയായിരുന്നു. അകത്തെത്തിയ പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു സ്ത്രീകളുടെയും കണ്ണുകളിലേക്ക് കുരുമുളക് സ്പ്രേ അടിച്ചു. കണ്ണുനീർ ഇവർ നിലവിളിച്ചതോടെ പ്രകോപിതരായ വെങ്കിടേശൻ കൈയിരുന്ന വലിയ കത്തി ഉപയോഗിച്ച് രേഷ്മയെ ക്രൂരമായി വെട്ടിപ്പരിക്കൽപ്പിച്ചു.

സംഭവത്തിൽ ഗുരുതരമായ പരിക്കേറ്റ രേഷ്മ സംഭവ സ്ഥലത്തുവച്ചു തന്നെ രക്തം വാർന്നു മരിച്ചു എന്നാണ് റിപ്പോർട്ട്. നിലവിളി കേട്ടത്തിയ അയൽവാസികളും രേഷ്മയുടെ സുഹൃത്തുക്കളും വിവരമറിയിച്ചതിനെ തുടർന്ന് ശങ്കർ നഗർ പോലീസ് സ്ഥലത്തെത്തിയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനു വേണ്ടി താംബരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടി രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ബംഗളൂരിലേക്ക് ഒളിവിൽ പോയ വെങ്കിടേശന് അവിടെയെത്തി പിടികൂടി എന്നാണ് റിപ്പോർട്ട്. ചെന്നൈയിൽ എത്തിച്ച പ്രതിയെ ശങ്കർ നഗർ പോലീസ് സ്റ്റേഷനിൽ വച്ച് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ്.. ഒപ്പം കൊലപാതകത്തിന് ഉപയോഗിച്ച് ആയുധം കണ്ടെത്തുന്നതിനും കൃത്യത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് ഉറപ്പുവരുത്താനുമുള്ള അന്വേഷണം പോലീസ് ഊർജ്ജിതം ആക്കിയതായി റിപ്പോർട്ട്.

ENGLISH SUMMARY

The police have reportedly arrested the absconding accused in the brutal murder of a young woman in Anakaputhur from Bengaluru. The deceased has been identified as Reshma, a native of Bengaluru. She was 29 years old.

Follow Us
Related Stories
ലഹരിമാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത യുദ്ധം; അടുത്ത മൂന്ന് വർഷം നിർണ്ണായകം: ആഭ്യന്തര മന്ത്രി അമിത് ഷാ
ഓപ്പറേഷൻ സിന്ദൂർ: കൊല്ലപ്പെട്ട ആറ് ​പട്ടാളക്കാരുടെ പേരുകൾ ആദ്യമായി വെളിപ്പെടുത്തി കേന്ദ്രം
Ayodhya Ram Temple Donation Row : അയോധ്യ രാമക്ഷേത്രം ഫണ്ട് തട്ടിപ്പ്; ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായി രാജിവെച്ചു
Chennai Metro: ലൈറ്റ്‌ഹൗസ് മുതൽ പൂനമല്ലി വരെ മെട്രോ പാതയൊരുങ്ങുന്നു; കരാർ സ്വന്തമാക്കിയത് ഇവർ….
Bengaluru Vande Bharat Sleeper: ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പര്‍ കുതിക്കാന്‍ ദിവസങ്ങള്‍ മാത്രം; റൂട്ടും സ്റ്റോപ്പുമെല്ലാം അറിഞ്ഞോളൂ
Narendra Modi: ഡിജിറ്റല്‍ വിപ്ലവം ഇന്ത്യയില്‍ ജീവിത സൗകര്യം വര്‍ധിപ്പിക്കുന്നു, എല്ലാം താങ്ങാനാകും വിധത്തില്‍: പ്രധാനമന്ത്രി
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ